തൃശ്ശൂര്‍ മൈലിപ്പാടത്തെ ചേതന ഓഡിറ്റോറിയത്തില്‍ ആഗസ്റ്റ് 11ന് വൈകിട്ട് 3.30ന് പൂജ രമേശിന്റെ കച്ചേരി അരങ്ങേറും. കര്‍ണാടക സംഗീതത്തിലാണ് അരങ്ങേറ്റം.
ഒന്നര വയസ്സില്‍ ആരംഭിച്ച ഓട്ടിസത്തിനോട് ചെറുത്തു നിന്നുകൊണ്ട് പൂജ ആര്‍ജ്ജിച്ചെടുത്ത കലയാണ് സംഗീതം. നിരന്തരമായ സംഗീത സാധനയിലൂടെയും ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ഇത് സ്വായത്തമാക്കിയത്. തൃശ്ശൂര്‍ ചെമ്പൂക്കാവ് വിഎസ് രമേശിന്റെയും എ.ആര്‍ സുജാതയുടെയും മകളാണ് ഈ 21കാരി.
ഫോട്ടോ കടപ്പാട്: ഏഷ്യാനെറ്റ് ന്യൂസ്