കവിതപ്പുറത്ത്

2
162

കവിത

 

അഞ്ജു ഫ്രാൻസിസ്

മഴ തുളുമ്പുന്ന,
ഒരു പഞ്ഞിക്കുപ്പായക്കാരി കവിതയ്ക്കു പുറത്ത്
ബാ നമുക്ക് ലോകം ചുറ്റാം.

മോളിന്ന് നോക്കുമ്പോ,
താഴെ ഒരു കടുക് പോലെ
നമ്മുടെ വീടെന്ന്
നീ ഞെട്ടും.
നമ്മള് പോയ കാടുകള്,
കിതച്ച് കേറിയ കുന്നുകള്,
ഒരു കരിമ്പച്ച തുള്ളിയായ്
നിന്റെ കണ്ണിലിറ്റും.

പുഴയൊരു നീലക്കരയാകും.
നമ്മള്
കുപ്പീലിട്ട് വളർത്തിയ
സ്വർണ മീനോളെ
കാണാണ്ടേ പോകും…

കവിതപ്പുറത്തിരുന്ന് നീ
ആളോളെ കണ്ടിട്ടില്ലല്ലോ…?
ദേ..
നമ്മളെ അതിരുമാന്തിയ
കൊച്ചേപ്പ്…
ദാ നിന്റെ പഴേ കാമുകി..
ലോ ലവൻ എന്നെ പറ്റിച്ചവൻ..!
നിന്നെ കോളേജീന്ന് പുറത്താക്കിയ
മാഷതാ..
എന്നെ എലുമ്പീന്നും
നിന്നെ പല്ലാന്നും
വിളിച്ചവർ..
ദാണ്ടേ ഞാൻ പണ്ട് കൊല്ലാൻ
വച്ചിരുന്നവർ..
എല്ലാരും ഒരു തരിയേ ഉള്ളൂ..
നമ്മളും..
ഊതിയാൽ പറക്കുന്ന
ഒരു തരി.

കവിതപ്പുറത്തിരുന്ന്
നീ
ലോകം കണ്ടിട്ടില്ലല്ലോ…
ബാ..
നോക്ക്…
നമ്മളിന്നലെ പുഴുങ്ങിയ ഉണ്ട പോലെ..
അത്രേ ഉള്ളൂ…

വേണെങ്കിൽ പരത്താം…


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

2 COMMENTS

  1. Its really wonderful and enjoyable. Though out the lines i too traveled and enjoyed. Last two lines awsom. Continue with greate lines God bless you

LEAVE A REPLY

Please enter your comment!
Please enter your name here