കവിത
വിജേഷ് എടക്കുന്നി
നീ ഉണരുന്നതും കാത്ത് ഞാനുണർന്നിരിപ്പുണ്ട്
പൂത്തുലഞ്ഞൊരു സൂര്യകാന്തി തോട്ടത്തിലെന്നപോൽ
മെത്തയിൽ നീയൊരു കടൽമത്സ്യം
നിഗൂഢതകളുടെ കന്യക
ഞാൻ നിന്നിലാഴ്നിറങ്ങുമൊരു പുഴ
നമുക്കൊരേ വേഗം, തുഴ താളം
നുരഞ്ഞു പൊങ്ങുമതേ
വികാരം വിചാരം
നിന്നിലെ വിസ്മയ ഗർത്തങ്ങൾ ചുഴികൾ ചൂതാട്ടങ്ങൾ
ചതുപ്പിൽ നീ നെയ്തെടുത്ത
നിലാവെളിച്ചങ്ങൾ
നിശബ്ദം, നീയുറങ്ങുമ്പോൾ
നിത്യതേ നിനക്കെന്തു ചതി ചന്തം
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
നീ നെയ്തെടുത്ത
നിലാവെളിച്ചങ്ങൾ
നിശബ്ദം,
നീയുറങ്ങുമ്പോൾ
നിത്യതേ നിനക്കെന്തു ചതി ചന്തം :D