കവിത
സുരേഷ് നാരായണന്‍
ഭരണം ജഡങ്ങളെ സൃഷ്ടിച്ചു..
ജഡങ്ങൾ മറവിയെ സൃഷ്ടിച്ചു..
ജഡങ്ങളും മറവിയും ഭരണങ്ങളും കൂടി
ദേശം പങ്കുവെച്ചു…
ചിതകൾ പങ്കുവെച്ചു.
ട്വീറ്റായി
വാട്സ്ആപ്പുകളായി
ഫോർവേഡുകളായി
വിഷമൊഴുകി- പ്പടരുകയായി..
ആർട്ടിക്കിൾ തിരുത്തുകയായി; അനുച്ഛേദം ജനിക്കുകയായി..
വീഥിയിൽ
ഷൂസുകൾ അമരുന്നു; രാജാവ് അമറുന്നു.
ഭരണം…
രാഷ്ട്രമെവിടെ രാഷ്ട്രപിതാവെവിടെ ത്രിവർണ്ണങ്ങളെവിടെ
നമ്മുടെ ചൂണ്ടുവിരലുകളെവിടെ
ഉപ്പ് കുറുകിയ കടൽത്തീരങ്ങൾ, ഉർവ്വര നദികളെവിടെ..
പൗരൻ കുരുക്കിൽ പിടയുന്നു
ചെങ്കോൽ തിളങ്ങുന്നു
ഭരണം..
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല