പഴുത്തില

0
546

കവിത

സുബീഷ് തെക്കൂട്ട്

നീയറിഞ്ഞതൊന്നുമല്ല
ഞാനെന്നറിഞ്ഞാൽ
നീയെന്നെ വിട്ടുപോകുമോ?
വരുംവർഷം
വസന്തം വരാതാകുമോ?
നമുക്കിടയിലീ കിടപ്പറ
കടലിടുക്കിൽ തകർന്ന
കപ്പലാകുമോ?

പൊതിയുമീ കരതലം
പൊഴിയും പവിഴമല്ലി
കുതിരും ഹർഷം
ഉതിരും ഉതിർമുല്ലവാനം
എനിക്കന്യമാകുമോ
എന്നെ നീ വേർപെടുത്തുമോ?

പെയ്ത്തിലീയിടർച്ച
മഴ തൻ നോവോ
നിന്‍റെ കണ്ണീരോ?
പറഞ്ഞില്ലയെന്തേ
ഒരുനാളെങ്കിലും മുന്നേ
ഇതല്ല ഞാനെന്നത് മറച്ചുവോ
നിന്‍റെ ചോദ്യം
മുഖംതിരിച്ച് ഞാനും

നീ വിതുമ്പി
വിളറിവീണു
മുറ്റത്തൊരു വെയിൽ

പിന്നെയും നീ വിളിപ്പൂ
മടിയിൽ ശയിക്ക
ഞാനൊരു പാട്ട് പാടാം
നീയുറങ്ങൂ
ഉറങ്ങൂ

നാം പഴുത്തില
നമുക്കൊരേ പാകം


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here