(കവിത)
ശ്രീജ
നേർത്തു പോവുന്ന വേനൽകിതപ്പിന്റെ ആർത്തനാദവും
വാനിലായ് ,നീരദങ്ങൾ തന്നാനന്ദനൃത്തവും
നീല വിരിയിട്ടജാലക പഴുതിലൂ,
ടിമ്പമാർന്നൊരു പാട്ടിന്റെ താളവും.
സന്ധ്യ മാഞ്ഞ് തണുത്ത രാവിൽ
അന്ന്, പെയ്തു തോർന്ന മഴപ്പാട്ടിനീണവും.
ബാക്കിയാവുന്നു രാവിന്റെയോരത്ത്
പാതിയാക്കിയ വരികളും ചിന്തയും
നിറയെ വെട്ടം പരക്കുന്നു ,ചുറ്റിലും
കുഞ്ഞു തുമ്പികൾ പാറിക്കളിക്കുന്നു.
പതിയെ വന്നവളെ(നെ)ന്റെ കൈ വെള്ളയിൽ
മാഞ്ഞു പോയൊരു സ്വപ്നം വരക്കവേ
മുറിയിലാകവേ വാക്കിന്റെ ചിരികളിൽ ,ഒടുവിൽ ഞാനെന്നെയോർത്തെടുക്കുന്നുവോ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല