കവിത
സൗമ്യ.സി
കഥയുടെ അങ്ങേതലയ്ക്കൽ നിന്ന്
അയാൾ നടന്ന് കയറി വന്നു,
ഒരേ അക്ഷരത്തിലൂടെ
ഗോവണിയിലൂടെയെന്ന പോലെ.
തലക്കെട്ടിലേക്ക് കൈകളുയർത്തി
എന്തോ പറയാൻ ഭാവിക്കുകയാണ് അയാൾ.
പിന്നീട്,
രണ്ട് വരികളുടെ ശൂന്യതയ്ക്കപ്പുറത്തെ
ശീർഷകത്തിൽ മലർന്നു കിടന്നു കൊണ്ട്
“കഥ “എന്ന രണ്ടക്ഷരത്തെ ഉറ്റു നോക്കി.
ശേഷം തല ചെരിച്ചു താഴേക്കു നോക്കിയപ്പോൾ
“അയാൾ “എന്ന ഇടങ്ങളെല്ലാം
ഒഴിഞ്ഞു കിടക്കുന്നെങ്കിലും
കഥ നീണ്ടു നിവർന്നു തന്നെ കിടക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.