കവിത
ശിവൻ തലപ്പുലത്ത്
സ്വപ്നങ്ങൾ
വന്ധ്യംകരണത്തിന്
വിധേയമാവണമെന്ന്
പുതിയ അറിയിപ്പുണ്ട്
കണ്ണീർ വറ്റിയ
ഹൃദയഭൂമികയിൽ
രക്തം വലിച്ചൂറ്റുന്ന
തണൽ മരങ്ങളാണ്
വഴികാട്ടികൾ
ഉറച്ചോടുന്ന
കുഞ്ഞനുറുമ്പുകൾ
തടിച്ചു കൊഴുക്കുന്ന
കുളയട്ടകളുടെ
പേടിപ്പെടുത്തുന്ന
ഓർമ്മകളാകുന്നുണ്ട്
ഹരിച്ചിട്ടും
ഗുണിച്ചിട്ടും
ഉത്തരങ്ങൾ
ഒന്ന് തന്നെയെന്ന
വിലാപങ്ങൾ
അനാഥശവം പോലെ
എങ്ങും ചിതറി കിടക്കുന്നുണ്ട്
ശരിയുത്തരങ്ങൾ തേടിയുള്ള
അക്ഷരങ്ങളുടെ
വിലാപയാത്ര
നിരോധിച്ചതായി
വാറോല വന്നിരിക്കുന്നു
അക്ഷരങ്ങൾ
അൺപാർലിമെന്ററിയാണത്രേ
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.