ഡിസംബർ ആറ്

0
295

കവിത

സതീഷ് കളത്തിൽ

അഹങ്കാരികളായ
പിക്കാസുകൾക്ക്,
ഭ്രാന്തിളകിയ
അലവാങ്കുകൾക്ക്,
ആക്രോശിക്കുന്ന
തൂമ്പക്കൈകൾക്ക്
ചരിത്രഭൂപടങ്ങളെ
മാറ്റിവരയ്ക്കാൻ
എളുപ്പം സാധിക്കുമെന്നു
തെളിയിച്ച,
ഉളുപ്പ് കലർന്ന ചരിത്രം
പിറന്ന ദിനം;
ഡിസംബർ ആറ്..!

* അലവാങ്ക്= കമ്പിപ്പാര


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here