കവിത
റോബിൻ എഴുത്തുപുര
നിരക്ഷരയായ
ഒരു പെണ്ണാണ് കാറ്റെന്ന്
ഇലത്തുമ്പുകളിൽ
കോറിയിട്ട പ്രണയത്തെ
വായിച്ചിട്ടേയില്ലെന്ന്
ഇലകൾ
വയസ്സറിയിച്ച്
മഞ്ഞും മഴയും കടന്നെന്ന്
വീഴുമ്പോൾ
അക്ഷരങ്ങളും
ഹൃദയത്തിലുണ്ടായിരുന്നെന്ന്
ഉണക്കിലകൾ
തമ്മിൽ തൊട്ടുതൊട്ടെന്ന്
പിന്നെ
വാക്കായെന്ന് ;
വരിയായെന്ന്
അപ്പോൾ
കാറ്റ് വീണ്ടും വന്നെന്ന്
ചുഴിമുടികൊണ്ട് തട്ടി
ദൂരെ കൊണ്ടുപോയെന്ന്
ആരുമില്ലാത്ത
താഴ് വാരത്തിലേക്കെന്ന്
നിരക്ഷരത
ഏട്ടിലെ മാത്രം പെണ്ണാണെന്ന്
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.