ചോർച്ച

1
251

കവിത

നിഖിൽ തങ്കപ്പൻ

നമ്മുടെ കാലഘട്ടത്തിൽ
ഓർമ്മയ്ക്ക് തുളകളുണ്ട്.
അതിലൂടെ ചോർന്നു പൊയ്‌ക്കൊണ്ടിരിക്കുന്നു
വ്യക്തികൾ
സമൂഹങ്ങൾ
സംഭവങ്ങൾ
ദർശനങ്ങൾ
തുളകളുള്ള ഓർമ്മ
ജീവിതത്തിന്റെ സാധ്യതയെ
വളവുകളുള്ളതാക്കുന്നു.

സംശയിക്കപ്പെടുന്നു എന്ന അപകടത്തിന്റെ
മുനകളാൽ ചൂണ്ടപ്പെട്ട മനുഷ്യർ
തുളകളെ തുന്നിക്കൂട്ടുന്നു,
ചോർച്ചയിലൂടെ
നഷ്ട്ടപ്പെട്ട ചിലതെങ്കിലും
തിരികെ
വലിച്ചെടുത്തേക്കുമെന്ന് തോന്നിക്കുന്നു.
അവരോടുകൂടെയുണ്ട്,
ഭൂതകാലം
നമ്മിൽ തടഞ്ഞ്
നമ്മുടെ തന്നെ വർത്തമാനത്തിലേക്ക്
നീട്ടിയിട്ട നിഴലുകൾ.

വരുന്ന കാലത്ത്
അവർ തന്നെ,
അവരുടെ പരിശ്രമങ്ങളോടെ
ചോർന്നു പോകാനുള്ള സാധ്യതയിലേക്ക്
ഇപ്പോഴേ തുളകളിടുന്നുണ്ട്
നുണ പുരണ്ട കൈകളോടെ
വളഞ്ഞു വളഞ്ഞു ജീവിക്കുന്ന
ചില മനുഷ്യർ.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here