(കവിത)
ആദിത്ത് കൃഷ്ണ ചെമ്പത്ത്
വായനാദിനം വരുന്നു.
ഇവിടെ പി.എൻ പണിക്കറുണ്ട്
കുഞ്ഞുണ്ണി മാഷുണ്ട്
വായനയുടെ ചക്രവാളങ്ങളിലേക്ക്
നീന്താൻ പഠിപ്പിച്ചവർ
അല്ലെങ്കിൽ
ധാരാളം റഷ്യൻ കഥകൾ
വിവർത്തനം ചെയ്തിട്ടുണ്ട്
എം.ടിയും
ബഷീറും
തകഴിയും എല്ലാവരുമുണ്ട്.
സ്വാത്രന്ത്യ ദിനം വരുന്നു.
ഞങ്ങൾക്ക്
പതാകകൾ
കലാപഭൂമികളിലെ
തെരുവുകളിൽ പ്രയാസപ്പെട്ട് ഒളിപ്പിക്കേണ്ടതില്ല.
ഞങ്ങളുടെ ജനഗണമനയ്ക്ക്
യുദ്ധഭൂമിയിൽ കൊല്ലപ്പെട്ടവരെ നോക്കി ചങ്ക് പൊട്ടി കരയേണ്ടതില്ല.
പരിസ്ഥിതി ദിനം വരുന്നു.
ഞങ്ങളുടെ
കുട്ടികളൊരു മിച്ച്
ഭൂമിയുടെ മുറിവുകളിൽ പുരട്ടുന്നു.
അവരൊരു വിഷവാതകങ്ങളെയും
ഭയപ്പെടുന്നില്ല.
ഭാഷാദിനം വരുന്നു.
ഞങ്ങളുറക്കെ
മലയാള കവിതകൾ ഏറ്റുചൊല്ലുന്നു.
ഒരതിർത്തിയും അവയുടെ
ഉടുതുണി ഉരിയുന്നില്ല.
ഞങ്ങളുടെ വായനാദിനങ്ങളിലും
സ്വാത്രന്ത്യ ദിനങ്ങളിലും
പരിസ്ഥിതി ദിനങ്ങളിലും
ഭാഷാ ദിനങ്ങളിലും
നിങ്ങളെന്ത് ചെയ്യുമായിരിക്കും?
ഗസ്സയിൻ ആര്
റഷ്യൻ കഥകളെ
വിവർത്തനം ചെയ്യും.
സ്വാത്രന്ത്യദിനങ്ങൾക്കായി
കൊല്ലപ്പെട്ടവരുടെ തൊണ്ടയിലിരുന്ന്,
ദേശ ഭക്തിഗാനങ്ങൾ
എത്ര നാൾ കലാപഭൂമികളിൽ
അടയിരിക്കും?
കുട്ടികൾക്കാര് മധുരം
വിതരണം ചെയ്യും?
തൈകളുമായി
ഗാസയിൽ
കുട്ടികൾ എന്ന്
പരിസ്ഥിതി ദിനങ്ങളെ
വരവേൽക്കും.
നഷ്ട്ടപ്പെട്ട പാo പുസ്തകങ്ങളിൽ
നിന്ന് ഭാഷാദിനങ്ങളെ
വരവേൽക്കാൻ
അവരുടെ കവിതകൾ
എന്ന് തിരിച്ച് വരും?
വെറുതെ വിചാരിയ്ക്കുന്നു.
അവരുടെ വായനാദിനങ്ങളും
സ്വാതന്ത്യ ദിനങ്ങളും
പരിസ്ഥിതി ദിനങ്ങളും
ഭാഷാദിനങ്ങളും
ജയിലിൽ തൂക്ക് മരങ്ങൾ
കാത്തിരിക്കുന്നു.
ശിശുദിനം
വിട്ട് പോയതല്ല.
ലോകശിശുദിനങ്ങൾ
അവരുടെ പാൽ കുപ്പികളെ
കാലങ്ങ ളായി മോഷ്ടിച്ചെടുക്കുന്നു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല