(കവിത)
അച്യുത് എ രാജീവ്
അവളുടെ പരിഭവം ഇരുണ്ടിരുണ്ട്
പിണക്കമായ് ഉരുണ്ടുകൂടാൻ
തുടങ്ങുന്നതറിഞ്ഞ് എന്നിലെ
മാനസികാവസ്ഥാനിരീക്ഷണ-
കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു
പിടയ്ക്കുന്ന നല്ല നിമിഷങ്ങളെ
ഓർമ്മയുടെ വഞ്ചിയിൽ
നിറയ്ക്കാനുള്ള
അവളിലേക്കുള്ള പുറപ്പാടുകൾക്ക്
നിരോധനം നിലവിൽ വന്നു
മൂക്കിൻപാലത്തിനപ്പുറമിപ്പുറം
നിലകൊള്ളുന്ന അണക്കെട്ടുകളിൽ
ജലനിരപ്പുയരുന്നതിനാൽ
ഏത് നിമിഷവും ഇമകൾ നീക്കി
വെള്ളം തുറന്ന് വിട്ടേക്കുമെന്ന്
അറിയിപ്പുണ്ടായി

മൗനത്തിൻ മലയിടിഞ്ഞ്
വാക്കുകൾ ഉരുൾപൊട്ടിവീഴാൻ
സാധ്യതയുള്ളതിനാൽ
അവിടേക്കുള്ള സഞ്ചാരം കഴിവതും
ഒഴിവാക്കുവാൻ നിർദേശമുണ്ട്
അന്നന്നത്തെ വിശേഷങ്ങള്‍
പരസ്പരം വിവരിക്കുന്ന
ക്ലാസുകള്‍ക്ക് അവധി നല്‍കി.
എന്നാല്‍ സ്‌നേഹത്തിന്റെ പരീക്ഷകള്‍ക്ക്
മാറ്റമുണ്ടാകില്ലെന്ന്
ജീവിതസര്‍വകലാശാല അറിയിച്ചു
പരസ്പരം വിവരിക്കുന്ന
ക്ലാസുകള്‍ക്ക് അവധി നല്‍കി.
എന്നാല്‍ സ്‌നേഹത്തിന്റെ പരീക്ഷകള്‍ക്ക്
മാറ്റമുണ്ടാകില്ലെന്ന്
ജീവിതസര്‍വകലാശാല അറിയിച്ചു
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല
അസ്സൽ കവിത..