ആ… ആന… ആവാസവ്യവസ്ഥ…

0
259

ഫോട്ടോ സ്റ്റോറി

സലീഷ് പൊയിൽക്കാവ് 

ആനയെന്ന രണ്ടക്ഷരത്തിനൊപ്പം പൂരമെന്ന വാക്കും മലയാളിക്ക് മനസിലേക്ക് ഇരച്ചെത്തും. നിർത്താതെ കൊട്ടുന്ന ചെണ്ടാരവത്തിന് മുന്നിൽ വലിയ ചെവിയാട്ടി, നെറ്റിപ്പട്ടം കെട്ടി നിൽക്കുന്ന ആനയാണ് മലയാളിയുടെ മനസിലെയാന. പൂരം ആന ആസ്വദിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നവർപോലും കേരളത്തിലുണ്ട്. ഇടയ്ക്കവന്റെ ‘കുറുമ്പി’ൽ ചിലരുടെ ജീവൻ വരെ അപഹാരിക്കപ്പെടാറുണ്ട് എന്നതൊഴിച്ചാൽ ആന പെർഫെക്ട് ജീവിയാണ്. ആനപ്രേമം ആത്മാവിന്റെ ഭാഗമാണ്. യഥേഷ്ടം പനമ്പട്ട തിന്ന്, വല്ലപ്പോഴും മാത്രം പൂരത്തിന് ജോലി ചെയ്യുന്ന ആനയ്ക്ക് കാര്യമായ ബുദ്ധിമുട്ട് ഒന്നും അനുഭവിക്കണ്ടല്ലോ എന്ന് വരെ ഇക്കൂട്ടർ വാദിച്ചുകളയും.

മേല്പറഞ്ഞതിൽ നിന്നും വളരേ അകലെയാണ് യാഥാർഥ്യം. കാലിലെ ഉണങ്ങാവൃണത്തിൽ ഇടയ്ക്കിടെ തട്ടി ഭയപ്പെടുത്തിയും, ചങ്ങലകളുടെ കനത്തിലും നമ്മൾ തളച്ചിടുന്ന ആനയെന്ന വലിയ ജീവിയുടെ ആവാസവ്യവസ്ഥ സത്യത്തിൽ തീർത്തും വ്യത്യസ്തമാണ്. കിലോമീറ്ററുകൾ നടന്ന്, ഭക്ഷണം കണ്ടെത്തി കഴിക്കുന്ന, വിയർപ്പുഗ്രന്ധികൾ ഇല്ലാത്ത ഈ ജീവിയോട് മനുഷ്യൻ ചെയ്യുന്ന പാതകങ്ങൾ വർണ്ണിക്കാൻ എഴുത്ത് മതിയാവില്ല. എന്റെ ക്യാമറയിൽ പതിഞ്ഞ ചില ആനക്കാഴ്ച്ചകളിലൂടെ ഒരാളുടെയെങ്കിലും മനസിൽ വെളിച്ചം വീഴുമെന്ന പ്രതീക്ഷയോടെ, വയനാട്, കബനി, നാഗാർഹോള, ബന്ധിപ്പൂർ, തോൽപ്പെട്ടി, മുത്തങ്ങ കാടുകളിൽ നിന്നും പകർത്തിയിട്ടുള്ള ആനചിത്രങ്ങൾ പങ്കുവെക്കുന്നു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here