ഫോട്ടോസ്റ്റോറി
മഞ്ജി ചാരുത
ഇടിവെട്ടി, കൂണ് മുളച്ചു എന്നൊരു പഴമൊഴിയുണ്ട്.. അത് ശരിയെന്നോണം ആദ്യത്തെ ഇടിക്കും മഴയ്ക്കുമൊപ്പം തന്നെ കൂണുകളും മുളച്ചു പൊന്തിതുടങ്ങും.
ലോകത്താകമാനം നാല്പതിനായിരത്തിലധികം കൂൺ വിഭാഗങ്ങൾ ഉണ്ടെന്നാണ് കണക്ക്. ഭക്ഷ്യയോഗ്യമായ രണ്ടായിരത്തോളം കൂണുകളൊഴികെ ബാക്കിയുള്ളവയെ വിഷക്കൂണുകൾ എന്ന പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ തൊടികളിൽ മണ്ണിലും മരത്തിലുമായി മുളച്ചു പൊന്തുന്ന കൂണുകളെ പൊതുവേ മനുഷ്യരോ മറ്റു ജീവികളോ പരിഗണിക്കാറില്ല.
ആകർഷകമായ പല നിറങ്ങളിലും രൂപങ്ങളിലും മുളച്ച് കേവലം പന്ത്രണ്ടു മണിക്കൂറുകൾക്കുള്ളിൽ ഇവ മണ്ണിൽ ജീർണ്ണിക്കുകയും ചെയ്യും.( മരകൂണുകൾ പോലുള്ളവ മാസങ്ങളോളം നിലനിൽക്കുന്നതായും കാണാം).
ഭക്ഷ്യയോഗ്യമായവയും ഔഷധങ്ങളും വിഷമായതും തുടങ്ങി വർഷകാലത്ത് പൂക്കളെപ്പോലെയോ ചിലപ്പോഴൊക്കെ അതിനേക്കാൾ ഭംഗിയിലോ വിരിഞ്ഞു പൊന്തുന്ന കൂണുകൾ കാലാവസ്ഥാവ്യതിയാനവും ആവാസവ്യവസ്ഥയുടെ തകർച്ചയും കാരണം വംശനാശ ഭീഷണിയിലാണ്.
താമസിക്കുന്ന സ്ഥലത്തിന്റെ മുപ്പത് മീറ്റർ ചുറ്റി നടന്നാൽ ആലീസിന്റെ അത്ഭുതലോകം എന്ന കണക്കിന് കൂണുകളുണ്ട്.. ഉറുമ്പുകളെ പോലെ ചെറുതായിരുന്നെങ്കിൽ അതിനകത്തേക്ക് നൂഴ്ന്നിറങ്ങാമായിരുന്നു എന്നവ കൊതിപ്പിക്കും. തീരെ ചെറുതെന്നു തോന്നുമെങ്കിലും കാഴ്ചകൾ നാളേക്ക് ജീവിക്കാനുള്ള പ്രതീക്ഷയല്ലാതെ മറ്റെന്താണ്…
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
…
സർവ്വകലാശാല കൂൺ ഗവേഷണ വിദ്യാർത്ഥിയായ മഞ്ജി ചാരുതയ്ക്ക് ആശംസകൾ.ഈ വിഷയത്തിൽ അക്കാദമിക്ക് ആയ കൂടുതൽ
പഠനങ്ങൾ പ്രതീക്ഷിക്കുന്നു