ഫോട്ടോസ്റ്റോറി
ജിൻസ് ജോൺ
എപ്പോഴും തോന്നിയിട്ടുണ്ട്, നൂറുകണക്കിന് മനുഷ്യരെ മാത്രമല്ല, അവരുടെ വികാര- വിചാരങ്ങളെയും സ്വപ്നങ്ങളെയും ആശകളെയും ആശങ്കകളെയുമെല്ലാം ചുമന്നുകൊണ്ടാണ് തീവണ്ടികൾ കുതിക്കുന്നതെന്ന്. ഇന്ത്യയിലെ തീവണ്ടികൾ പ്രത്യേകിച്ചും. വൈവിധ്യത്തെ എല്ലാ അർത്ഥത്തിലും അവ ഉൾക്കൊള്ളുന്നു. നാനാവിധ മനുഷ്യരുടെ നിത്യജീവിതം അതുമായി കണ്ണിചേർക്കപ്പെട്ടിരിക്കുന്നു. സൂക്ഷ്മമായി നോക്കിയാൽ അതിൻ്റെ കിതപ്പിലും കുതിപ്പിലും കാത്തിരിപ്പുകളിലും അലസതയിലുമെല്ലാം മനുഷ്യഭാവം കാണാൻ കഴിയും.
തീവണ്ടിജനാലയ്ക്കപ്പുറത്തേക്ക് കണ്ണുനീട്ടിയിരിക്കുന്ന മനുഷ്യന് മുന്നിൽ തെളിയുന്ന കാഴ്ചകൾ പോലെ തന്നെ വിഭിന്നമാണ് അതിനുള്ളിലെ മനുഷ്യരും. അവരിലേക്ക് നീട്ടിവെച്ച ക്യാമറയിൽ ഒരായുസ്സിൻ്റെ ജീവിതചിത്രം നിറയുന്നു. ഓരോ ഫ്രെയിമുകളും കാഴ്ചക്കാരനിലും ഓരോ വികാരം ജനിപ്പിക്കുന്നു. തീവണ്ടിയോർമകളിൽ തെളിയുന്ന മനുഷ്യരും അവരുടെ ജീവിതങ്ങളും…
ചിത്രങ്ങൾ പകർത്തിയത്- Redmi Note 8, Redmi 5A
????????????
♥️
❤❤❤❤❤
????????നന്നായിട്ടുണ്ട്
Nice photos ❤️
????????????????
????????
❤️