ഫോട്ടോസ്‌റ്റോറി
അമൽ എം. ജി
ഒന്നിനോടും താൽപ്പര്യമില്ലാതെ, ഒന്നും ചെയ്യാനില്ലാതെ നിൽക്കുന്നൊരു സമയത്താണ് മൊബൈൽ ഫോട്ടോഗ്രഫി ചെയ്യാൻ തുടങ്ങുന്നത്. ഫോണിലെ ക്യാമറ ഓണാക്കി വീടിൻ്റെ പരിസരത്ത് ടെയും അടുത്തുള്ള ടൗണിലൂടെയും നടന്ന്, കാണുന്നതൊക്കെ എടുക്കാറുണ്ടായിരുന്നു. അപ്പോഴൊക്കെ കുറേ എടുക്കുന്ന കൂട്ടത്തിൽ വല്ലപ്പോഴും എനിക്കിഷ്ട്ടപെടുന്ന ഒന്നോ രണ്ടോ ഫ്രെയ്മുകൾ ആകസ്മികമായി കൂടെ കടന്നുവരും. ആ സമയങ്ങളിൽ ഫ്രെയ്മിനെ കുറിച്ചോ കോംബോസിനെ കുറിച്ചോ ലൈറ്റിങ്ങിനെക്കുറിച്ചോ അങ്ങനെ ഒന്നും തന്നെ വല്ല്യ ധാരണകളുണ്ടായിരുന്നില്ല. സോഷ്യൽ മീഡിയകളിലും മറ്റുമായി പല ഫോട്ടോഗ്രാഫർമാരും എടുത്തിരുന്ന ഫോട്ടോകൾ കണ്ട്, അതുപോലെ അവ എൻ്റെ ഫോണിലൂടെ ഞാനും പകർത്താൻ നോക്കി. പക്ഷെ അതുപോലൊന്നും എനിക്ക് എടുക്കാൻ കഴിഞ്ഞിരുന്നില്ല. ഞാൻ ഉദ്ദേശിച്ച കാര്യങ്ങളല്ല ഫോട്ടോ ഔട്ട്പുട്ടായി കിട്ടിയിരുന്നത്. എന്നെ ആസ്വദിപ്പിക്കാൻ കഴിയുന്ന, അല്ലെങ്കിൽ നിലവിൽ കാണാത്ത വ്യത്യസ്തമായ ഫോട്ടോകൾ എനിക്കെടുക്കണമായിരുന്നു. നാല് വർഷങ്ങൾക്ക് മുൻപ് ഫോട്ടോഗ്രഫി കൂട്ടായ്മയായ ലൈറ്റ് സോർസിൻ്റെ ഭാഗമാവുന്നതോടെയാണ് എനിക്കാസ്വദിക്കാൻ കഴിഞ്ഞിരുന്ന ഫ്രെയ്മുകളെ അതുപോലെ ഫോണുപയോഗിച്ച് പകർത്തിയെടുക്കാൻ ഞാൻ പഠിക്കുന്നത്. അതിലെ പലരുടെയും അഭിപ്രായങ്ങളും ഫോട്ടോകളും കണ്ട് കണ്ട് ഞാൻ എടുക്കുന്ന ഫോട്ടോകളിൽ മെല്ലെ മെല്ലെ മാറ്റങ്ങൾ വരാൻ തുടങ്ങി, ആ മാറ്റങ്ങളെ ഞാൻ മനസിലാക്കാനും തുടങ്ങി.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.
Chekkan ????
❤️❤️