HomeTHE ARTERIASEQUEL 95അമേരിക്കയ്ക്ക് നേരെ ഉയർന്ന മുഷ്ടി

അമേരിക്കയ്ക്ക് നേരെ ഉയർന്ന മുഷ്ടി

Published on

spot_imgspot_img

പവലിയൻ

ജാസിർ കോട്ടക്കുത്ത്

ലോക കായിക ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇവന്റുകളിൽ ഒന്നാണ് ഒളിമ്പിക്സ്. ഓരോ ഒളിമ്പിക്സിലും ലോക ശ്രദ്ധ ആകർഷിക്കുന്ന പ്രകടനങ്ങളോ പുതിയ കായിക താരത്തിന്റെ ഉയർച്ചയോ കാണാറുണ്ട്. പക്ഷെ 1968ൽ മെക്സിക്കോയിൽ വെച്ച് നടന്ന ഒളിമ്പിക്സ് രാഷ്ട്രീയ കാരണങ്ങളാൽ ശ്രദ്ധ പിടിച്ചു പറ്റിയ ടൂർണമെന്റ് ആയിരുന്നു.
കറുത്ത വർഗക്കാർ അമേരിക്കയിൽ വളരെ ഉയർന്ന തോതിൽ വിവേചനം നേരിടുന്ന സമയമായിരുന്നു അത്. 200 മീറ്റർ ഓട്ടത്തിൽ അമേരിക്കയുടെ ടോമി സ്മിത്ത് 19.83 സെക്കന്റിൽ ഫിനിഷ് ചെയ്ത് ലോക റെക്കോർഡോടെ സ്വർണ മെഡൽ കരസ്ഥമാക്കി. ഓസ്‌ട്രേലിയൻ താരം പീറ്റർ നോർമൻ രണ്ടാം സ്ഥാനവും മറ്റൊരു അമേരിക്കൻ താരം ജോൺ കാർലോസ് മൂന്നാം സ്ഥാനവും നേടി. ടോമി സ്മിത്തും ജോൺ കാർലോസും മെഡൽ ദാന ചടങ്ങിൽ പോഡിയത്തിലേക്ക് നടന്നെത്തിയത് അവർ ധരിച്ചിരുന്ന ഷൂ ഒഴിവാക്കിയായിരുന്നു. തങ്ങളുടെ വംശജർ നേരിടുന്ന പട്ടിണിയെയും ദാരിദ്ര്യത്തെയും പ്രതീകാത്മകമായി സൂചിപ്പിക്കാനായി കറുത്ത സോക്സ് മാത്രം അണിഞ്ഞു ഇരുവരും പോഡിയത്തിൽ നിന്നു. തന്റെ അസ്ഥിത്വം ഉയർത്തിപ്പിടിക്കാനായി സ്മിത്ത് ഒരു കറുത്ത സ്കാർഫ് കഴുത്തിൽ ചുറ്റിയിരുന്നു. സാധാരണ തൊഴിലാളികളോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് തന്റെ ട്രാക് സ്യൂട്ടിന്റെ സിബ് തുറന്ന് വെച്ച കാർലോസ് പല സമയങ്ങളിലായി വർണ വിവേചനത്തിന്റെ ഇരകളായി കൊല്ലപ്പെട്ട കറുത്ത വർഗ്ഗക്കാർക്ക് വേണ്ടിയും അടിമക്കച്ചവട കാലത്ത് ബോട്ടുകളിൽ നിന്ന് കടലിലേക്ക് എറിയപ്പെട്ടവർക്ക് വേണ്ടിയും കഴുത്തിൽ ഒരു മാല അണിഞ്ഞു. ഓസ്‌ട്രേലിയൻ ഗവണ്മെന്റിന്റെ ‘white Australia policy’ യുടെ വിമർശകനായിരുന്ന ഓസീസ് താരം നോർമൻ നെഞ്ചിൽ ‘Olympic project for Human rights(OPHR) ‘ ബാഡ്ജ് ധരിച്ചു ഇരുവരോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചു.

കൈകളിൽ കറുത്ത കയ്യുറ ധരിക്കാൻ ഇരു അമേരിക്കൻ താരങ്ങളും തീരുമാനിച്ചിരുന്നെങ്കിലും കാർലോസ് തന്റെ കയ്യുറ മറന്നതിനാൽ നോർമന്റെ നിർദേശ പ്രകാരം കാർലോസ് സ്മിത്തിന്റെ ഇടത് കയ്യുറ വാങ്ങി തന്റെ ഇടത് ധരിച്ചു. മെഡൽ ദാന സമയത്ത് ഉയർന്ന് നിൽക്കുന്ന അമേരിക്കൻ പതാകയുടെ പശ്ചാത്തലത്തിൽ തല താഴ്ത്തിക്കൊണ്ട് തങ്ങളുടെ മുഷ്ടി ചുരുട്ടി ഉയർത്തിപിടിച്ചു കൊണ്ട് സ്മിത്തും കാർലോസും ലോക കായിക ചരിത്രത്തിലെ തന്നെ എക്കാലത്തേയും ശക്തമായ നിമിഷം സമ്മാനിച്ചു. അമേരിക്കൻ ഫോട്ടോഗ്രാഫർ ആയിരുന്ന ജോൺ ഡോമിനിസ് ആണ് ചിത്രം പകർത്തിയത്.
അന്നത്തെ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ഈ സംഭവങ്ങൾ കാരണം ഇരുതാരങ്ങളെയും ഒളിമ്പിക് വില്ലേജിൽ നിന്ന് പുറത്താക്കാൻ ഉത്തരവിട്ടു. അമേരിക്കയിലെ മുൻനിര പത്രങ്ങൾ വളരെ മോശമായ രീതിയിൽ ആണ് ഇരു താരങ്ങളെയും കുറിച്ചെഴുതിയത്. “ഞാൻ വിജയിച്ചു കഴിഞ്ഞാൽ ഞാൻ അമേരിക്കനാണ്. പക്ഷെ നേരെ തിരിച്ചായാൽ അവർ എന്നെ നീഗ്രോ എന്ന് വിളിക്കും. ” എന്ന് പിന്നീട് പറഞ്ഞ സ്മിത്തിന്റെ വാക്കുകൾ ശ്രദ്ധേയമാണ്.
രണ്ടാം സ്ഥാനക്കാരനായിരുന്ന ഓസ്‌ട്രേലിയൻ താരം നോർമനും അമേരിക്കൻ താരങ്ങളെ പിന്തുണച്ചതിന്റെ പേരിൽ പ്രതിഷേധങ്ങൾ നേരിടേണ്ടി വന്നിരുന്നു. 2000ൽ ഓസ്‌ട്രേലിയ ഒളിമ്പിക്സിന് ആതിഥേയത്വം വഹിച്ചപ്പോൾ ആഘോഷ പരിപാടികളിൽ നോർമന് ക്ഷണം ഉണ്ടായിരുന്നില്ല. എങ്കിലും, നോർമന്റെ മരണ ശേഷം 2012ൽ ഓസ്‌ട്രേലിയൻ പാർലമെന്റ് ഔദ്യോഗികമായി നോർമനോട് മാപ്പ് രേഖപ്പെടുത്തി. വർണവിവേചനത്തിനെതിരെ അന്താരാഷ്ട്ര ശ്രദ്ധ കൊണ്ട് വരുന്നതിന് സഹായിച്ച ഒരു മഹത്തായ കാര്യമാണ് നോർമൻ ചെയ്തതെന്ന് പാർലമെന്റിൽ സംസാരിച്ച ആൻഡ്രോ ലെയ് അനുസ്മരിച്ചു.
കായിക വേദികളിൽ എന്നും രാഷ്ട്രീയ പ്രശ്നങ്ങൾ ഉന്നയിക്കപ്പെടാറുണ്ട്. ഇന്നും കറുത്ത വർഗ്ഗക്കാരായ താരങ്ങൾ വംശീയാധിക്ഷേപങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. ഇങ്ങനെയുള്ള വംശീയ, വർഗ വിദ്വേഷങ്ങൾക്കെതിരെ കായിക ലോകം ഒന്നടങ്കം പ്രതിഷേധം അറിയിക്കാറുണ്ട്. ഇതിലേക്കുള്ള ഒരു മഹത്തായ ചുവട് വെയ്പ് ആയിരുന്നു സ്മിത്തും കാർലോസും ഒപ്പം നോർമനും 1968 ഒളിമ്പിക്സ് വേദിയിൽ 200 മീറ്റർ ഓട്ട മത്സരത്തിന്റെ സമ്മാന ദാന ചടങ്ങിൽ നടത്തിയത്. കായികലോകം എന്നെന്നും ഈ നിമിഷത്തെ ഓർത്തുകൊണ്ടേയിരിക്കും.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Latest articles

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...

പ്രണയം പൂക്കുന്ന ഇടവഴികൾ

(പുസ്തകപരിചയം) ഷാഫി വേളം മൗനം പാലിക്കുന്നവർ പെരുകുന്ന കാലത്ത് വിളിച്ചു പറയാൻ മടിക്കാത്ത  ശബ്ദങ്ങളാണ് ഖുത്ബ് ബത്തേരിയുടെ "മാഞ്ഞു പോകുന്ന അടയാളങ്ങൾ" എന്ന ...

More like this

കാതലിന്റെ കാതല്‍

അഭിമുഖം ജിയോ ബേബി / ഗോകുല്‍ രാജ്‌ ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൺ എന്ന സിനിമയുടെയും കാതൽ എന്ന സിനിമയുടെയും ക്ലൈമാക്സ്‌ നിൽക്കുന്നത്...

ജലം, തീ, അവയുടെ മർമ്മരങ്ങൾ

ആത്മാവിന്റെ പരിഭാഷകള്‍ (സിനിമ, കവിത, സംഗീതം) Part-2 ഭാഗം 38 ഡോ. രോഷ്നി സ്വപ്ന 𝗼𝗳 𝘁𝗵r𝗲𝗲 𝗼𝗿 𝗳𝗼𝘂𝗿  𝗶𝗻 𝗮 𝗿𝗼𝗼𝗺 𝘁𝗵𝗲𝗿𝗲 𝗶𝘀...

കാറ്റിന്റെ മരണം

(ക്രൈം നോവല്‍) ഡോ. മുഹ്‌സിന കെ. ഇസ്മായില്‍ അദ്ധ്യായം 26 “വർഷ എന്നല്ലേ നിങ്ങളുടെ പേര്? നിങ്ങൾക്കിന്നു ഡ്രാമ കാണാൻ പറ്റില്ല.” “ അതെന്താ?” “...