പാട്ടോളം ഇന്നു കൊടിയിറങ്ങും

0
399

കഴിഞ്ഞ പത്തു നാളുകളിലായി ഭാരതപ്പുഴയിലെ ഓളങ്ങളെയും മണൽത്തരികളെയും നാട്ടുപ്പാട്ടിൻറെ ഈണങ്ങളാൽ താരാട്ടിയ ഞെരളത്ത് കലാശ്രമം പാട്ടോളത്തിന് ഇന്ന് സമാപനം. ഇടക്ക വിസ്മയത്തോടെ സമാപനചടങ്ങുകൾക്ക് തുടക്കമാവും. തുടർന്നു നടക്കുന്ന സാംസ്കാരികസമ്മേളനത്തിൽ എഴുത്തുകാരൻ സി.രാധാകൃഷ്ണൻ, സിനിമാതാരം അനൂപ് ചന്ദ്രൻ തുടങ്ങിയവർ അതിഥികളാവും. 

പുള്ളുവൻ പാട്ട്, കൈകൗട്ടിക്കളിപ്പാട്ട്, മുടിയേറ്റ്, സോപാനസംഗീതം, അട്ടപ്പാടിപ്പാട്ടുകൾ, കളംപാട്ട്, വില്ലിൻമേൽ തായന്പക എന്നിവ ഇന്നത്തെ പാട്ടോളം വേദിയിൽ അവതരിപ്പിക്കപ്പെടും. ബംഗാളി ബാവുൽ പാട്ടുകാരൻ തരുൺദാസ് ബാവുലും സംഘവും അവതരിപ്പിക്കുന്ന ബാവുൽ സംഗീതത്തിനു ശേഷം പാട്ടോളം കൊടിയിറങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here