നവമാധ്യമ സൃഷ്ടികൾ ‘വേരുകള്‍’ പ്രസിദ്ധീകരിക്കുന്നു

0
591

തൃശൂര്‍: നവമാധ്യമ ലോകത്ത് മലയാളി യുവ എഴുത്തുകാര്‍ക്ക് പങ്കുവെക്കാനും  അഭിപ്രായങ്ങൾ രേഖപ്പെടുത്താനും ചർച്ച ചെയ്യാനും ഇടം നല്‍കി വരുന്ന ഫേയ്സ്ബുക്ക് കൂട്ടായ്മയാണ് ‘വേരുകൾ’. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുകയെന്ന ഉദ്ദേശത്തോടുകൂടി മൂന്ന് വർഷങ്ങൾക്ക് മുമ്പ് പ്രവര്‍ത്തനം ആരംഭിച്ച വേരുകള്‍ക്ക്  ഇന്ന് ലക്ഷത്തിലധികം വരുന്ന വായനക്കാരുണ്ട്. നവ പുസ്തക പ്രസാധകരായിട്ടുള്ള 3000 BC Sript museum വേരുകളില്‍ വന്ന രചനകളെ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുന്നു. ഡിസംബർ 31 ന് തൃശൂർ സാഹിത്യ അക്കാദമിയിൽ വെച്ച് രാവിലെ പത്ത് മണിക്ക് നടക്കുന്ന പ്രകാശന ചടങ്ങില്‍ സൈമണ്‍ ബ്രിട്ടോ, ടി. ശശിധരന്‍ എന്നിവര്‍ പങ്കെടുക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here