തിരുവനന്തപുരം: പഞ്ചമി സാഹിത്യ സംഘത്തിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പഞ്ചമി സാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശംഭു സെന്നിന്റെ ‘ഫാഗോട്ട്’ (കാവ്യസമാഹാരം), ഗോപീകൃഷ്ണന്റെ ‘ഹൃദയപക്ഷം’ (നോവല്‍), അനില്‍ കാട്ടാക്കടയുടെ ‘നീണ്ടുപോയ വഴികളിലെ നിറം മങ്ങിയ ജീവിതങ്ങള്‍’ (കഥാസമാഹാരം), മോഹന്‍ കുമാര്‍ മാറനല്ലൂരിന്റെ ‘ചൂറ്റിലാമി’ (കഥാസമാഹാരം പ്രത്യേക പുരസ്‌കാരം) എന്നിവയ്ക്കാണ് പുരസ്‌കാരം. കവി ഉദയന്‍ കൊക്കോടിനാണ് പഞ്ചമി ഭാഷാ പുരസ്‌കാരം. സരോജനി ഉണ്ണിത്താന്‍, ഡോ. ജി. രാജേന്ദ്രന്‍ പിള്ള, ടിബി ബാലകൃഷ്ണന്‍ എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍. സെപ്തംബര്‍ 20ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല