നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

0
92

തിരുവനന്തപുരം: നിയമസഭയുടെ മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആര്‍ ശങ്കരനാരായണന്‍ തമ്പി, സി അച്യുതമേനോന്‍ നിയമസഭാ മാധ്യമ അവാര്‍ഡ്, ഇകെ നായനാര്‍, കെആര്‍ ഗൗരിയമ്മ, നിയമസഭാ മാധ്യമ അവാര്‍ഡ്, ജി കാര്‍ത്തികേയന്‍, സിഎച്ച് മുഹമ്മദ് കോയ നിയമസഭാ മാധ്യമ അവാര്‍ഡ് എന്നിവയ്ക്കാണ് അപേക്ഷ ക്ഷണിച്ചത്. 50,000 രൂപയും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. 2022 ജനുവരി ഒന്നിനും 2022 ഡിസംബര്‍ 31നും ഇടയില്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേഷണം ചെയ്യുകയോ ചെയ്തവയ്ക്കാണ് അവാര്‍ഡ്. റിപ്പോര്‍ട്ട്/ പ്രോഗ്രാമിന്റെ ആറ് പകര്‍പ്പുസഹിതം സെപ്തംബര്‍ എട്ടിന് പകല്‍ മൂന്നിനകം സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടറിയറ്റ്, വികാസ് ഭവന്‍ പിഒ, തിരുവനന്തപുരം-33 എന്ന വിലാസത്തില്‍ അപേക്ഷിക്കമം. വിവരങ്ങള്‍ക്ക്: www.niyamasabha.orgല്‍.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here