മഹാകവി പാലാ പുരസ്‌കാരത്തിന് കൃതികള്‍ ക്ഷണിച്ചു

0
146

കൊല്ലം: ചിന്താദീപത്തിന്റെ പത്താമത് മഹാകവി പാലാ പുരസ്‌കാരത്തിന്
കൃതികള്‍ ക്ഷണിച്ചു. 2020-22 വര്‍ഷങ്ങളില്‍ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച കാവ്യ ഗ്രന്ഥങ്ങളാണ്(കവിതാസമാഹാരം ഉള്‍പ്പെടെ)അയക്കേണ്ടത്. 25,000 രൂപ വിലയുള്ള എണ്ണച്ചായചിത്രവും മഹാകവി പാലായുടെ കൈയൊപ്പോടുകൂടിയ പ്രശസ്തി പത്രവും അടങ്ങിയതാണ് അവാര്‍ഡ്. പങ്കെടുക്കുവാന്‍ കൃതികളുടെ മൂന്ന് കോപ്പികള്‍ 2023 ജൂലൈ 20 നകം മാനേജിംഗ് എഡിറ്റര്‍, ചിന്താദീപം, C/O സചിന്ത, കിഴക്കേകല്ലട എന്ന വിലാസത്തില്‍ അയക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 9349271676, 7356761750
എന്നീ നമ്പരുകളില്‍ ബന്ധപ്പെടാമെന്ന് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് കല്ലട, ചീഫ് എഡിറ്റര്‍ ജീവന്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ലിബിന്‍ റോബിന്‍സണ്‍ എന്നിവര്‍ അറിയിച്ചു.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here