അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നു.

0
233
padma-dance-competetion-wp

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പത്മ കലാ ഗവേഷണ പരിശീലന കേന്ദ്രം ആണ് അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി നൃത്ത മത്സരം സംഘടിപ്പിക്കുന്നത്.

“പ്രകൃതിയെ ആടൂ” എന്നതാണ് മത്‌സരത്തിന്റെ വിഷയം. മൗലികമായ നൃത്താവിഷ്കാരങ്ങൾ കണ്ടെത്തുന്നതിനായിട്ടാണ് ഈ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്.

ഏത് പ്രായപരിധിയിലുള്ള നർത്തകർക്കും ഈ മത്സരത്തിൽ പങ്കു ചേരാവുന്നതാണ്.
ഇന്ത്യയിലെ പ്രഗൽഭരായ നർത്തകരും നൃത്ത നിരൂപകരും അടങ്ങുന്ന ഒരു പാനൽ ആയിരിക്കും ഈ നൃത്താവിഷ്‌ക്കാരങ്ങളെ വിലയിരുത്തുന്നത്.

അഞ്ചു മിനുട്ടിൽ കവിയാതെ ഉള്ള വീഡിയോ പത്മയുടെ ഇമെയിൽ ഐഡിയിൽ: draswathypadma@gmail.com, ജൂൺ ഒന്നിന്, വൈകുന്നേരം അഞ്ചു മണിക്ക് മുൻപായി അയച്ചുതരേണ്ടതാണ്.

കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി ഇതോടൊപ്പം ചേർക്കുന്ന പത്മയുടെ വാട്സാപ് നമ്പറിൽ ബന്ധപ്പെടേണ്ടതാണ് . +91 6238370238, +91 9495781727

മത്സരത്തിനായി ഏതു ക്ലാസിക്കൽ / ക്ലാസിക്കൽ ഇതര നൃത്ത സങ്കേതങ്ങളും ഉപയോഗിക്കാം. പ്രായ പരിധിയില്ല. ഏതു വിഭാഗത്തിൽപ്പെട്ട സംഗീതവും ഉപയോഗിക്കാം.

മികച്ച നിലവാരം പുലർത്തുന്ന അഞ്ചു നൃത്താവിഷ്‌ക്കാരങ്ങളെ പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു പത്മ നടത്തുന്ന വർച്വൽ നൃത്തോത്സവത്തിൽ അവതരിപ്പിക്കുന്നതാണ്. മത്സര വിജയികൾക്ക് പ്രശസ്തി പത്രവും മോമെന്റോയും ഒപ്പം തന്നെ പത്മയുടെ ഭാവിയിലെ കലാപ്രവർത്തനങ്ങളിൽ പങ്കാളിയാവാനുള്ള അവസരവും ഒരുക്കും.

മികവുറ്റ നൃത്തരൂപഘടന, ആശയാവിഷ്ക്കാരം, നൃത്ത സംവിധാന വൈദഗ്ദ്യം, ഔചിത്യ പൂർണ്ണമായ സംഗീത സംയോജനം, ആവിഷ്‌ക്കാരത്തിന്റെ പൂർണ്ണത എന്നിവയായിരിക്കും മത്സര വിജയികളെ കണ്ടെത്തുന്നതിനുള്ള മാനദണ്ഡങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here