സിനിമയെ ഞാൻ പിന്തുടർന്ന് പിടിക്കുകയായിരുന്നു

0
184

ഒറ്റച്ചോദ്യം

അജു അഷ്‌റഫ് / ജിയോ ബേബി

സിനിമ വലിയൊരു വാക്കാണ്. ചിലരതിനെ കേവലം കലാസൃഷ്ടിയായി കണക്കാക്കുമ്പോൾ, ചിലർക്കത് മാറ്റങ്ങൾ കൊണ്ടുവരാൻ കെല്പുള്ളൊരു ആയുധമാണ്. മറ്റ് ചിലർക്കാവട്ടെ, വിനോദോപാധിയും. ആത്മാവിഷ്കാരം മാത്രമാണ് സിനിമയെന്ന് വാദിക്കുന്നവരും കുറവല്ല. ജിയോ ബേബിക്ക് എന്താണ് സിനിമ?

എനിക്ക് സിനിമയെന്നതൊരു അഡിക്ഷൻ തന്നെയാണ്. ചെറുപ്പംതൊട്ട്, ഏതാണ്ട് രണ്ടാം ക്ലാസ് മുതൽ തന്നെ എപ്പോഴും ടീവിക്ക് മുൻപിലായിരുന്നു. നിരന്തരം സിനിമകൾ കാണാൻ സൗകര്യമുള്ള, വീസീആറും, വീസീപീയുമൊക്കെയുള്ള വീട്ടിലായിരുന്നു കുട്ടിക്കാലമെന്നതിനാൽ സിനിമ കാണാൻ എപ്പോഴും അവസരം കിട്ടി. ഒരു എട്ടാം ക്ലാസിലൊക്കെ എത്തിയപ്പോഴാണ് സ്വന്തമായി സിനിമ ചെയ്യണമെന്ന ആഗ്രഹം ഉള്ളിൽ കേറിക്കൂടിയത്. ഞാൻ ജനിച്ചു വളർന്ന നാട്ടിൽ നിന്നെങ്ങനെ സിനിമയിലേക്കെത്തുമെന്നത് അന്നൊരു വലിയ ചോദ്യമായിരുന്നു. പിന്നീട് ഞാൻ സത്യത്തിൽ സിനിമയെ പിന്തുടർന്ന് പിടിക്കുകയായിരുന്നു. ഏറെ ബുദ്ധിമുട്ടി, ഒരുപാട് ഷോർട്ട് ഫിലിമുകൾ ചെയ്തും മുന്നേറവേ, ഒരുകാര്യമുറപ്പായി. ഇത്ര അധ്വാനിച്ച് സിനിമയെ പിന്തുടർന്നാൽ, സിനിമായൊരിക്കൽ നമ്മളേ പിന്തുടരും. അങ്ങനെയൊരു കാലം വരും.എന്റെ തിരക്കഥകളിലും, എന്റെ ചിന്തകളിലും ആത്മവിശ്വാസം വന്നപ്പോഴാണ് എന്നിൽ അത്തരമൊരു തോന്നൽ വന്നത്.

ഏറെ പരിശ്രമിച്ച് ഫിലിം ഇൻഡസ്ട്രിയിൽ എത്തിയ ഉടനെ തന്നെ സ്വന്തമായൊരു സിനിമ എന്ന സ്വപ്നത്തിന് വേണ്ടി പ്രവർത്തിച്ചു തുടങ്ങി. “രണ്ട് പെൺകുട്ടികൾ” എന്ന സിനിമ സ്വതന്ത്രമായ രീതിയിൽ നിർമിച്ചാണ് ഞാൻ സിനിമാരംഗത്തേക്ക് വരുന്നത്. അതിന് ശേഷം എനിക്കായാത്ര തുടരാനായി. സൊസൈറ്റി എന്നെ ഒരുപാട് സ്വാധീനിക്കുന്നുണ്ട്. നമ്മുടെ സമൂഹത്തിൽ, നമ്മുടെ വീടുകളിൽ, നമുക്കുചുറ്റും നടക്കുന്ന പല കാര്യങ്ങളുമെന്നെ സ്വാധീനിക്കാറുണ്ട്. ഇക്കാരണങ്ങളാൽ.. ജീവിതം തന്നെയാണ് സിനിമയെന്ന് നിസ്സംശയം പറയാം. സിനിമയിൽ നിന്നല്ലാതെ ഇന്നേവരെ ഒരു രൂപപോലും ഞാൻ സമ്പാദിച്ചിട്ടില്ല എന്നതാണ് വാസ്തവം. എനിക്കെല്ലാം സിനിമയാണ്. സിനിമയിൽ നിന്നെന്തെങ്കിലും സമ്പാദിക്കാൻ കഴിഞ്ഞാൽ തന്നെ, അത് വീണ്ടും സിനിമയ്ക്ക് നൽകാനാണ് എനിക്കിഷ്ട്ടം. അതുകൊണ്ടാണ് ഒരു പ്രൊഡക്ഷൻ കമ്പനി ഞാൻ ആരംഭിച്ചത്.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

 

LEAVE A REPLY

Please enter your comment!
Please enter your name here