ഒരേ വഴിയിൽ രണ്ടു പേർ

0
532

കവിത

athma-online-sajna-pt

സജ്ന ടി.പി
കവർ പെയ്ന്റിംഗ് : ആഷ്മി സുബേഷ്

ചിലതൊക്കെ കണ്ണുകളിൽ
നിന്നേ കണ്ടെടുക്കാം,
ഒരു ഇമ ചിമ്മലിനും
മായ്ക്കാനാവാതെ
ഒരു ദിശ തെറ്റിയ
നോട്ടത്തിനും
ഒളിപ്പിക്കാനാവാതെ
ചിലതൊക്കെ കണ്ണുകളിൽ തന്നെ
ബാക്കിയാവുന്നുണ്ട്…ചില നേരത്തെ ഉള്ളനക്കങ്ങളിൽ
ഉൾപ്പിടച്ചിലുകളിൽ
പഴയ ഓർമ്മകൾ
പിടയുന്നുണ്ടാവും.
അതു വഴി കയറിയിട്ടും
ഇതു വഴി ഇറങ്ങിയിട്ടും
ഒരേ വഴിയിൽ കണ്ടുമുട്ടുന്നു
പിന്നെയും !!!
ഒന്നു നോക്കിയോ, ചിരിച്ചോ
പലയാവർത്തി കടന്നുപോകാം.
ഇരുവർക്കുള്ളിൽ ഇപ്പോഴും
നനുത്ത നോവിന്റെ
പ്രണയകാലം.
ഇനി നീയുള്ള വഴി,
ഒന്നിച്ചെല്ലാത്ത ഒരേ വഴി…
ഈ വഴിക്ക് ഇനിയും എന്തു ദൂരം.

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം), ഓൺലൈൻ/ പ്രിന്റ് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ പ്രസിദ്ധീകരിക്കാത്ത രചനകൾ അയക്കാൻ ശ്രദ്ധിക്കുമല്ലോ…! editor@athmaonline.in , WhatsApp : 9048906827

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here