വിഖ്യാതസംവിധായകന്‍ ഴാങ് ലൂക്ക് ഗൊദാര്‍ദിന്റെ സ്മരണാര്‍ത്ഥം, അദ്ദേഹത്തിന്റെ ഏറ്റവും പ്രസിദ്ധമായ നാല് ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി പയ്യന്നൂര്‍ ഓപ്പണ്‍ ഫ്രെയിം ഫിലിം സൊസൈറ്റി ഗൊദാര്‍ദ് ഓണ്‍ലൈന്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കുന്നു. ബ്രെത്ത്‌ലെസ്സ്, ബാന്‍ഡ് ഓഫ് ഔട്ട്‌സൈഡേര്‍സ്, മാസ്കുലിന്‍ ഫെമിനിന്‍, വീക്ക് എന്‍ഡ് എന്നീ സിനിമകളുടെ ഏറ്റവും മികച്ച പ്രിന്റുകളാണ് ഈ ഓണ്‍ലൈന്‍ ഫെസ്റ്റിവലില്‍ ലഭ്യമാക്കിയിട്ടുള്ളത്. ഗൊദാര്‍ദിനെ കേള്‍ക്കുകയും മനസ്സിലാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന പുതുതലമുറയ്ക്കും ഗൊദാര്‍ദ് സിനിമകളെ നെഞ്ചേറ്റുന്ന ഫിലിം സൊസൈറ്റി പ്രവര്‍ത്തകര്‍ക്കും അദ്ദേഹത്തിന്റെ വിയോഗസന്ദര്‍ഭത്തില്‍ ഈ സിനിമകള്‍ കാണാന്‍ അവസരമുണ്ടാക്കുക എന്നത് പ്രധാനപ്പെട്ട ചുമതലയായി ഓപ്പണ്‍ ഫ്രെയിം മനസ്സിലാക്കുന്നു. 2022 സപ്തം. 16 മുതല്‍ ഒരാഴ്ചക്കാലം ചലച്ചിത്രോത്സവം നീണ്ടുനില്‍ക്കും.
ഈ ലിങ്കില്‍ എല്ലാ സിനിമകളും ലഭ്യമാണ്.
https://openframe.online/
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് സാഹിത്യ – സാംസ്‌കാരിക രംഗത്തെ വാർത്തകൾ അയക്കാം : (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.