നിയമസഭാ മീഡിയാപാസുകൾ പുതുക്കാൻ 25 വരെ അപേക്ഷിക്കാം

0
154

നിയമസഭാ സമ്മേളന നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനായി പത്ര-ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾക്ക് കേരള നിയമസഭാ സെക്രട്ടേറിയറ്റിൽ നിന്നും 2018-19 കാലയളവിലേയ്ക്കായി അനുവദിച്ചിട്ടുളള സ്ഥിരം പാസ്സുകൾ പുതുക്കാനുളള അപേക്ഷ മേയ് 25 നകം സമർപ്പിക്കണം. പാസ്സുകൾ പുതുക്കി ലഭിക്കാൻ ആഗ്രഹിക്കുന്ന മാധ്യമങ്ങൾ/മാധ്യപ്രവർത്തകർ, നിശ്ചിത ഫോറത്തിലുളള അപേക്ഷ രണ്ട് കളർ പാസ്‌പോർട്ട് സൈസ് ഫോട്ടോ സഹിതം സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയറ്റ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിലോ, കേരള നിയമസഭാ സെക്രട്ടറിയറ്റ് പ്രസ്സ് റിലേഷൻസ് വിഭാഗത്തിൽ നേരിട്ടോ ലഭ്യമാക്കണം. നിലവിൽ അനുവദിച്ചുളള സ്ഥിരം പാസ്സുകൾ, അപേക്ഷയ്‌ക്കൊപ്പം തിരിച്ചേൽപ്പിക്കണം.
മാധ്യമ പ്രവർത്തകർ, പ്രവർത്തിച്ചുവരുന്ന സ്ഥാപനമോ നിയമസഭാ റിപ്പോർട്ടിങ്ങ് ചുമതലയോ വിട്ടുപോകുന്ന സാഹചര്യത്തിൽ, അവർക്ക് അനുവദിച്ച സ്ഥിരം പാസ്സുകൾ സറണ്ടൺർ ചെയ്യുന്നതിനു മാധ്യമ സ്ഥാപനങ്ങൾ ശ്രദ്ധിക്കണം.
മാധ്യമ പാസുകൾ പുതുക്കുന്നതിനുളള അപേക്ഷാ ഫോറത്തിന്റെ മാതൃക നിയമസഭാ സെക്രട്ടേറിയറ്റ് പ്രസ്സ് റിലേഷൻസ് വിഭാഗത്തിലും, കേരള നിയമസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും (www.niyamasabha.org) ലഭ്യമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here