പുസ്തകപ്രകാശനവും ചവറ അനുസ്‌മരണവും

0
184

ചവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ സാമൂഹിക നവോത്‌ഥാനപ്രക്രിയയിൽ തന്റേതായ സ്ഥാനം അടയാളപ്പെടുത്തിയ ചാവറയച്ചന്റെ നൂറ്റിയൻപതാമത് അനുസ്മരണദിനാചരണവും പുസ്തക പ്രകാശനവും സംഘടിപ്പിക്കുന്നു. മെയ് 12 നു രാവിലെ ദേവഗിരി സി എം ഐ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി. ചടങ്ങിൽ ചാവറയച്ചനെ അനുസ്മരിച്ചു കൊണ്ട് പ്രശസ്ത ഭാഷാഗവേഷകൻ ഡോ : കെ ശ്രീകുമാർ പ്രഭാഷണം നടത്തും. തുടർന്ന് ചാവറയച്ചന്റെ ‘ഒരു നല്ല അപ്പന്റെ ചാവരുൾ’ എന്ന പുസ്തകത്തിന്റെ ആസ്വാദനമായി ഷൗക്കത്ത് എഴുതിയ ‘കൂടും കൂട്ടും’ എന്ന പുസ്തകത്തിന്റെ പ്രകാശനം പ്രശസ്ത എഴുത്തുകാരൻ ആഷാമേനോൻ നിർവഹിക്കും. റവ: ഫാ തോമസ് തെക്കേൽ സിഎംഐ ആദ്യ കോപ്പി ഏറ്റുവാങ്ങും. പുസ്തകത്തെ പരിചയപ്പെടുത്തി എഴുത്തുകാരി ഡോ: ഐറിസ് കൊയ്‌ലോ സംസാരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here