വേട്ടക്കാരും ‘മാംസഗന്ധി’കളും.

0
352
Nima R Naath

കവിത
നിമ.ആർ.നാഥ്‌ 

തെഴുത്ത ഇലകൾക്കുള്ളിൽ
തിള പൊട്ടും രക്തം.
ത്രസിക്കും മഞ്ഞ ഞരമ്പുകൾ .
വിണ്ടർന്നാൽ, കുതിച്ചു പൊന്തും
ചോരച്ചാലുകൾ .
ഉടനുതിരും പച്ചമാംസഗന്ധം.

കറുപ്പ് തുടിക്കും മുഴുത്ത ശിഖരങ്ങൾ.
യന്ത്രമുനകളുരുകും ഉഷ്ണലാവ.
തോൽ ചീന്തിയാൽ അസ്ഥിതിളക്കം .
നൊടിനേരത്താൽ ചുനയിടും,
കൊഴുത്ത ഉടൽ സ്രവങ്ങൾ.

വെട്ടം ചേർന്നാൽ പിരിഞ്ഞു പാർക്കും
ചുമപ്പ് മണ്ണ്.
ഇരുട്ട് പെരുത്താൽ  കാൽ പൂന്തും
പശിമയാഴങ്ങൾ.
അരനിമിഷത്തിനാൽ നിലം കുതിർന്നിടിയും ,
പടരും വിയർപ്പിൻ  ചുഴികൾ.
പൊതിഞ്ഞു മൂടും നെയ്യിൻ സ്തരങ്ങൾ.

ഒത്ത നടുവിൽ  അതിദ്രുതം
പച്ചിക്കുമൊരൊറ്റയാൽ .
വേരുകൾ ചുറ്റിപിണയുന്നിടമുണ്ടൊരു കുഴിമാടം.
അടിവയർ ചിതറി നീലിച്ചൊരുവൾ
അമർത്തിച്ചുക്കും നിലവിളികൾ .
നിണമൊഴുകിയുണങ്ങും വഴികൾ
പൊടുന്നനെ പെറും കൊടുംകാട് !

Nima R Nath
ചിത്രീകരണം : സുബേഷ് പത്മനാഭൻ

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here