നാട്യജ്യോതി പുരസ്‌കാരം മണിമേഖലയ്ക്ക്

0
200

ഡൽഹി പഞ്ചവാദ്യ ട്രസ്റ്റ് ഏർപ്പെടുത്തിയ നാട്യജ്യോതി പുരസ്‌കാരത്തിന് പ്രശസ്ത നർത്തകി മണിമേഖല അർഹയായി. ഉത്തരകേരളത്തിൽ മോഹിനിയാട്ടത്തിന്റെ പ്രചരണത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്‌കാരം. പഞ്ചവാദ്യ ട്രസ്റ്റിന്റെ പത്താം വാർഷിക ആഘോഷങ്ങൾക്കിടെ, മട്ടന്നൂർ ശങ്കരൻകുട്ടി മാരാരിൽ നിന്നും മണിമേഖല പുരസ്‌കാരം ഏറ്റുവാങ്ങി.

തലശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രാണ അക്കാദമി ഓഫ് പെർഫോമിംഗ് ആർട്ട് ട്രസ്റ്റിന്റെ സ്ഥാപകയായ മണിമേഖലയ്ക്ക്, മോഹിനിയാട്ടത്തോടുള്ള ആത്മസമർപ്പണം വിലമതിക്കാനാവാത്തതാണെന്ന് ജൂറി വിലയിരുത്തി. പ്രാണയിലൂടെ നിരവധി കലാപ്രതിഭകൾക്ക് അവസരങ്ങൾ ഒരുക്കിയ മണിമേഖല, പ്രാണിക് ഹീലിംഗ് തെറാപ്പിസ്റ്റ് എന്ന നിലയിലും മികവുറ്റ പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്.


 

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here