നന്ദു കർത്ത
കേരളത്തിന്റെ സാംസ്കാരിക-സാഹിത്യ മേഖലകളിൽ ‘ആത്‌മ’ ഇടപെടാൻ തുടങ്ങിയിട്ട് ഏതാണ്ട് അഞ്ചു വർഷമാകുന്നു! അത് തന്നെ എത്രയോ വലിയ നേട്ടമാണ്. അതിനൊപ്പം, കഴിഞ്ഞ വർഷം മുതൽ വെള്ളിയാഴ്ചകളെ കൂടുതൽ വായനാസമ്പുഷ്ടമാക്കി തുടങ്ങിയ ‘ആർട്ടേരിയ’, ഇന്നിപ്പോൾ അമ്പത് ലക്കത്തിലേക്കെത്തുന്നു എന്നതും തികച്ചും അഭിനന്ദനാർഹമാണ്. കൂടാതെ, എത്ര പേരുടെ, എത്ര ദിവസങ്ങളുടെ, ചിലപ്പോൾ ഉറക്കമില്ലാത്ത രാത്രികളുടെയും, അശാന്തപരിശ്രമവും സൃഷ്ടിപരതയും സർഗ്ഗാത്മകതയും ചേർന്നാണ് ഓരോ ലക്കവും പുറത്തിറങ്ങുന്നത് എന്നത് ഓർക്കുമ്പോൾ, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രിയപ്പെട്ടവരെ ഓർത്ത് അഭിമാനവും സന്തോഷവും കൊണ്ട് മനസ്സ് നിറയുന്നു. അമ്പതാമത് പതിപ്പ് ഒരു പ്രത്യേക പതിപ്പായി പുറത്തിറക്കുന്നു എന്നത് വളരെ സന്തോഷം നൽകുന്ന ഒരു കാര്യമായി. പിന്നിട്ട വഴികൾ നൽകിയ പരിചയവും മുന്നോട്ടു തന്നെ ചലിക്കാനുള്ള ശക്തിയും കൈമുതലായുള്ളതു കൊണ്ട്, കൂടുതൽ പേരുടെ ഹൃദയങ്ങളിലേക്ക് പടരാൻ ആത്മയ്ക്കും, അതിനെ അതിമനോഹരമായി അലങ്കരിക്കാൻ ആർട്ടേരിയയ്ക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു.
…
ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.
ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.