നന്തനാര്‍ സാഹിത്യ പരസ്‌കാരത്തിന് കെ. ശ്രീകുമാറിന്റെ ‘കഥയില്ലാക്കഥ’ എന്ന ബാലസാഹിത്യ നോവല്‍ തിരഞ്ഞെടുക്കപ്പെട്ടു. കഥാകാരന്‍ നന്തനാരുടെ സ്മരണയ്ക്കായി വള്ളുവനാടന്‍ സംസ്‌കാരിക വേദി ഏര്‍പ്പെടുത്തിയ പുരസ്‌കാരമാണിത്. 22ന് അങ്ങാടിപ്പുറം തരകന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന വള്ളുവനാടന്‍ സാംസ്‌കാരികോത്സവത്തില്‍ 10001 രൂപയുടെ പുരസ്‌കാരം സി. രാധാകൃഷ്ണന്‍ സമ്മാനിക്കും.