‘നല്ലതും വെടക്കും’ പ്രകാശനം ചെയ്തു

0
226

കോഴിക്കോട്: ഡോ. അബൂബക്കർ കാപ്പാട് രചിച്ച ‘നല്ലതും വെടക്കും’ എന്ന ചെറുകഥാ സമാഹാരം കെ.ഇ.എൻ കുഞ്ഞഹമ്മദ് പ്രകാശനം ചെയ്തു. കഥയെഴുത്തടക്കമുള്ള കലാ-സാഹിത്യ പ്രവർത്തനങ്ങൾ അസാധ്യമായിക്കൊണ്ടിരിക്കുന്ന ഒരു കാലമാണിതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. പൊങ്ങച്ചങ്ങളും, അല്പത്തരങ്ങളും പെരുകികൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് അതിനെയൊക്കെ തുറന്നുകാട്ടുന്ന ഇത്തരം പുസ്തകങ്ങൾ ഏറെ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു. കഥാകൃത്തിന്റെ കൊച്ചുമക്കൾ പുസ്തകം ഏറ്റുവാങ്ങി. ടി.പി മമ്മു മാസ്റ്റർ അധ്യക്ഷത വഹിച്ചു. കുഞ്ഞിക്കണ്ണൻ വാണിമേൽ പുസ്തകം പരിചയപ്പെടുത്തി. ഡോ. എൻ.എം സണ്ണി, കെ.വി. സക്കീർ ഹുസൈൻ, അബൂബക്കർ കാപ്പാട് സംസാരിച്ചു. സാഹിത്യ പ്രവർത്തക സഹകരണ സംഘമാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here