മൃദുല ദേവി

1
171
mrudula-devi-athmaonline-the-arteria-thumbnail

മൃദുല ദേവി

ക്ലബ്ബ് ഹൗസിലെ ചർച്ചകൾക്കിടെയാണ് സൂര്യയെ അടുത്തറിയുകയും, മാർജിനലൈസ്ഡ് രാഷ്ട്രീയത്തോട് സൂര്യക്കുള്ള ആഭിമുഖ്യമെനിക്ക് ബോധ്യമാവുകയും ചെയ്തത്. ഞാനും സുഹൃത്തുക്കളും ചേർന്ന് ക്ലബ്ബ്‌ ഹൗസിൽ നടത്തിയ മിക്ക ചർച്ചകളും ആർട്ടേരിയയുടെ ഭാഗമാക്കാൻ സൂര്യ താല്പര്യപ്പെടുന്നുണ്ടായിരുന്നു. അതുവഴി ആണ് ഞാൻ ആർട്ടേരിയയുമായി അടുത്തത്. പിന്നീടത് അതിവേഗമൊരു സൗഹൃദമായി രൂപാന്തരപ്പെടുകയും, ഞാൻ ആർട്ടേരിയയുടെ സ്ഥിരം വായനക്കാരിയായി മാറുകയും ചെയ്തു.

വളരേ ആകർഷകമായ രീതിയിലുള്ള അണിയിച്ചൊരുക്കലാണ് ആർട്ടേരിയയുടെ ഏറ്റവും വലിയ പ്രത്യേകത. വായിക്കാൻ പ്രേരിപ്പിക്കുന്ന തരത്തിലുള്ള മെയ്‌ക്കിങ്ങും, പേരിനെ അന്വർത്ഥമാക്കുന്നത്ര ഭംഗിയിലുമാണ് ആർട്ടേറിയ നമ്മളുടെ മുന്നിലെക്കെത്താറ്. പലപ്പോഴും ചരിത്രവായനകൾക്കിടയിൽ നിന്നും ഏറെ പിന്നോക്കമായിപ്പോവാറുള്ള ഒന്നാണ് ദളിത്‌ ചരിത്രങ്ങൾ. അത്തരത്തിൽ, ദൃശ്യതയിൽ തന്നെ അദൃശ്യതയിലേക്ക് പോവുന്ന പല ചരിത്രസംഭവങ്ങളെയും, അതാത് വിഷയങ്ങളിലെ വിദഗ്ധരെ ഉപയോഗപ്പെടുത്തിക്കൊണ്ട്, ലേഖനങ്ങളാക്കി മാറ്റിയത് എന്റെ ശ്രദ്ധയിൽ പതിഞ്ഞിട്ടുണ്ട്. ചരിത്രത്തിൽ ഇടംപിടിക്കാതെ പോയ പല നവോത്ഥാന കാലഘട്ടങ്ങളെ പറ്റിയും, ചരിത്രം മനപ്പൂർവം മറച്ചുവെച്ച പല വ്യക്തിത്വങ്ങളെയും ഒക്ക തിരിച്ചുപിടിക്കുന്നതിൽ ആർട്ടേരിയ മുൻകൈ എടുത്ത് നടത്തിയ ലേഖന പരമ്പരയാണ് എനിക്ക് ഏറെ ഇഷ്ടമായത്. ആ ഒരൊറ്റ പരമ്പരയിലൂടെ തന്നെ, വളരേ കൃത്യമായ ഒരു സാമൂഹ്യജാഗ്രത പുലർത്തുന്ന, ഇതര പ്രസിദ്ധീകരണങ്ങളിൽ നിന്നും വ്യത്യസ്തമായി കൃത്യമായി നിലപാട് സൂക്ഷിക്കുന്ന സംഘമാണ് ആത്മ എന്നെനിക്ക് ബോധ്യമായി.

ആ ഒരൊറ്റ കാരണത്താൽ തന്നെ, യാത്രക്കിടയിലോ, സ്വാഭാവികമായോ പരിചയപ്പെടുന്ന, എഴുത്തിനോട് ആഭിമുഖ്യമുണ്ടെന്നെനിക്ക് തോന്നുന്ന വ്യക്തികൾക്ക് ഞാൻ ആർട്ടേരിയ സജസ്റ്റ് ചെയ്യാറുണ്ട്. ആർട്ടേരിയ ടീമുമായി ചർച്ച ചെയ്ത്, അവർക്കായി ലേഖനങ്ങൾ നൽകാനും ഞാൻ ശ്രമിക്കാറുണ്ട്. എന്റെ നിർദേശങ്ങളെ എപ്പോഴും സ്നേഹത്തോടെ പരിഗണിക്കാറുണ്ട് എന്നതിനാൽ ആർട്ടേരിയ എഡിറ്ററായ സൂര്യയുമായൊരു ഹൃദയബന്ധവും സാഹോദര്യവും രൂപപ്പെടുകയും ചെയ്തു. തദ്ദേശ ജനസമൂഹങ്ങളുടെ ഭാഷയെ പറ്റിയുള്ള ഒരു മികച്ച പഠനമൊരിക്കൽ ആർട്ടേരിയ വിഷയമാക്കിയിരുന്നു. ഇന്ത്യയ്ക്ക് അകത്ത് ഒട്ടാകെയുള്ള ജനസമൂഹത്തെ നോക്കിയാൽ, ഇൻഡിജനസ് വിഭാഗങ്ങൾക്കകത്ത് നിന്നുകൊണ്ട് കൃത്യമായ രീതിയിൽ സാഹിത്യ ഇടപെടലുകൾ നടത്തുന്നത് ആദിവാസി വിഭാഗങ്ങളാണ്. അവരുടെ ഭാഷയെ പറ്റി, അതിന്റെ ആവശ്യകതയെ പറ്റി പ്രതിപാദിക്കുന്ന ലേഖനം ആർട്ടേരിയയിൽ വന്നത് ഏറെ സന്തോഷത്തോടെയാണ് വായിച്ചത്. ആരും കൈവെക്കാത്ത പല മേഖലകളിലും ആർട്ടേരിയ കൈവെക്കാറുണ്ട്. അതിന്റെ ഫലം പൊതുസമൂഹത്തിന് ലഭിക്കാറുമുണ്ട്. വരും കാലങ്ങളിൽ, എഴുത്ത് എന്ന ജ്ഞാന, അധികാര പദവിയിൽ കൂടുതൽ ശോഭിക്കാൻ ആർട്ടേരിയക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

ആർട്ടേരിയയുടെ മുൻലക്കങ്ങൾ വായിക്കാം.


ആത്മ ഓൺലൈനിൽ പ്രൊഫൈലുകൾ പ്രസിദ്ധീകരിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here