മോഹന്‍ ചാലാട് അനുസ്മരണവും ചിത്രപ്രദര്‍ശനവും

0
771

കണ്ണൂര്‍: നാലുപതിറ്റാണ്ട് കാലം കണ്ണൂരിലെ ചിത്രകലാമേഖലയിലും കലാധ്യാപനത്തിലും നിറസാന്നിധ്യമായിരുന്ന മോഹന്‍ ചാലാടിന്റെ അനുസ്മരണവും ചിത്ര പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. മോഹന്‍ ചാലാട് അനുസ്മരണ സമിതിയും പുരോഗമന കലാസാഹിത്യ സംഘവും കേരള ചിത്രകലാ പരിഷത്തും സംയുക്തമായാണ് പരിപാടി നടത്തുന്നത്. ആഗസ്റ്റ് 14ന് വൈകിട്ട് 5 മണിയ്ക്ക് എംപി കെകെ രാഗേഷ് പരിപാടി ഉദ്ഘാടനം ചെയ്യും. എംകെ മനോഹരന്‍, ഗോവിന്ദന്‍ കണ്ണപുരം, നാരായണന്‍ കാവുംബായി, എവി അജയകുമാര്‍, പിആര്‍ വസന്തകുമാര്‍, കേണല്‍ സുരേശന്‍, വിനോദ് പയ്യന്നൂര്‍, ഹരിദാസന്‍ കെവി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും. മോഹന്‍ ചാലാട് ആര്‍ട്ട് ഗാലറിയില്‍ വെച്ച് ആഗസ്റ്റ് 14 മുതല്‍ 23വരെയാണ് ചിത്രപ്രദര്‍ശനം നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here