കോഴിക്കോട്: ദേശാഭിമാനി സബ് എഡിറ്റര്‍ മിഥുന്‍ കൃഷ്ണയുടെ കഥാസമാഹാരം ‘ചൈനീസ് മഞ്ഞ’ പ്രകാശനം ചെയ്തു. പ്രസ്‌ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ എഴുത്തുകാരി ഇന്ദു മേനോന്‍ കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാര ജേതാവ് അമലിന് പുസ്തകം നല്‍കി പ്രകാശനം ചെയ്തു.
എന്‍ എസ് സജിത് അധ്യക്ഷനായി. അനിലല്‍ ചേലേമ്പ്ര പുസ്തകം പരിചയപ്പെടുത്തി. അബിന്‍ ജോസഫ്, അജിജേഷ് പച്ചാട്ട്, വി ഇ ബാലകൃഷ്ണന്‍, എന്നിവര്‍ സസംസാരിച്ചു. പി വിപുല്‍നാഥ് സ്വാഗതം പറഞ്ഞു. മിഥുന്‍ കൃഷ്ണ നന്ദി രേഖപ്പെടുത്തി. ചിന്ത പബ്ലിഷേഴ്‌സാണ് പ്രസാധകര്‍.
ഫോട്ടോ: അനീഷ് പയ്യോളി