ബെട്ടക്കുറുമ ഭാഷാകവിത
മിന്നുമോൾ ഇ.കെ ഇരുളം
ചിത്രീകരണം : സുബേഷ് പത്മനാഭൻ
പച്ചി ചിമ്മ്യാണ്ട കായോട്യ ദേവ്രറ ഗുരിയറെ
ഹാരി ബട്കേ ദേവ്രണ്ണാ ദേവ്രറ ഗുരിയറെ
കിക്ക്വ മുട്ടതോ ലവ്വൊലിയോ –
വർണ്ണാ ലവ്വൊലിയോ…
ചാട മുട്ടതോ ലവ്വൊലിയോ –
വർണ്ണാ ലവ്വൊലിയോ…
ക്കെമ്മെ മുട്ടതോ ലവ്വൊലിയോ –
വർണ്ണാ ലവ്വൊലിയോ…
ലാ ലാലിലേ ലേലാലിലാലേ
ലാ ലാലിലേ ലേലാലിലാലേ
ചൂരി മുട്ടതോ ലവ്വൊലിയോ –
വർണ്ണാ ലവ്വൊലിയോ…
തെരികെ മുട്ടതോ ലവ്വൊലിയോ –
വർണ്ണാ ലവ്വൊലിയോ…
മീൻങ്കിക്കെ മുട്ടതോ ലവ്വൊലിയോ –
വർണ്ണാ ലവ്വൊലിയോ…
ബൊയ്ങ്കെ മുട്ടതോ ലവ്വൊലിയോ –
വർണ്ണാ ലവ്വൊലിയോ…
ലാ ലാലിലേ ലേലാലിലാലേ
ലാ ലാലിലേ ലേലാലിലാലേ
പരിഭാഷ
മുളനെയ്ത്ത്
പച്ചമുള കാടാണ്
എൻ്റെ ദൈവമേ
വെട്ടക്കുറുമ നാടാണ്
പച്ചമുള കാടുകൾ..
കൊട്ടറ നെയ്യണ ഇല്ലി നാര്
കൊട്ട ചുറ്റി നാര്
മുറം നെയ്യണ ഇല്ലി നാര്
മുറം ചുറ്റി നാര്…
ലാ ലാലിലേ ലേലാലിലാലേ
ലാ ലാലിലേ ലേലാലിലാലേ
കെർത്ത നെയ്യണ ഇല്ലി നാര്
കെർത്ത ചുറ്റി നാര്
കൊമ്മ നെയ്യണ ഇല്ലി നാര്
കൊമ്മ ചുറ്റണ നാര് …
ഉറി നെയ്യണ ഇല്ലി നാര്
ഉറിയെ ചുറ്റി നാര്
മീൻകൊട്ട നെയ്യണ ഇല്ലി നാര്
മീൻകൊട്ട ചുറ്റി നാര്
ലാ ലാലിലേ ലേലാലിലാലേ
ലാ ലാലിലേ ലേലാലിലാലേ
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.