എറണാകുളം: ജനുവരി മൂന്നു മുതൽ എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയില്‍ നടന്നു വരുന്ന സിദ്ധാർത്ഥിന്റെ ചിത്രകലാ പ്രദർശനം അവസാനിച്ചു. എഴുത്തുകാരനും ഐക്യരാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിൽ (UNEP) ദുരന്ത അപകടസാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമായ മുരളി തുമ്മാരുകുടിയുടെയും ഡോക്ടർ ജയശ്രീയുടെയും മകനാണ് സിദ്ധാർത്ഥ്. ഭിന്നശേഷിയുള്ള വിദ്യാര്‍ഥിയായ സിദ്ധാര്‍ഥ് വരച്ച നാല്പത്തി രണ്ടു ചിത്രങ്ങളുടെ പ്രദർശനം ആണ് നടന്നത്. രാ
രണ്ടു വയസ്സ് ആയപ്പോഴേക്കും നന്നായി സംസാരിച്ചു തുടങ്ങിയ കുട്ടിയായിരുന്നു സിദ്ധാർഥ്. അതിന് ശേഷം സംസാരം ക്രമേണ കുറഞ്ഞു, ഒടുവിൽ തീരെ ഇല്ലാതായി. പിന്നെ ഏറെ വർഷങ്ങളും അമ്മയുടെയും അധ്യാപകരുടെയും കഠിന പരിശ്രമത്തിനു ശേഷമാണ് സംസാരശേഷി തിരിച്ചു വന്നത്. ഈ മൗനത്തിന്റെ വർഷങ്ങളിലെ സിദ്ധാർത്ഥിൻറെ ഓർമ്മകൾ ആയിരുന്നു ചിത്രങ്ങളുടെ ഉള്ളടക്കം. വലിയ തോതിലുള്ള ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു സിദ്ധാർത്ഥിൻറെ പ്രദർശനം. ചിത്രങ്ങൾ കാണാൻ ഒരുപാട് ആളുകൾ വരുന്നതും, കുറെ ആളുകളെ പരിചയപ്പെടാൻ കഴിയുന്നതും വലിയ സന്തോഷം തോന്നുന്നുണ്ടെന്ന് സിദ്ധാര്‍ത്ഥ് ആത്മ ഓൺലൈനിനോടു പറഞ്ഞു.