വ്യത്യസ്ത അവിഷ്‌കാരങ്ങളിലൂടെ ശ്രദ്ധ നേടിയ സെര്‍ബിയന്‍ പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റാണ് മറീന അബ്രമോവിച്ച്. ശരീരത്തിന്റെ പരിധികളും മനസ്സിന്റെ സാധ്യകളുമെല്ലാം പ്രേക്ഷകനുമായി വിനിമയം ചെയ്യുന്ന ആഖ്യാനങ്ങളാണ് മറീനയില്‍ പ്രതീക്ഷിക്കാനാവുക. അതുകൊണ്ടുതന്നെ മറീനയുടെ പെര്‍ഫോമന്‍സുകള്‍ അവരുടെ ജീവനുതന്നെ ഭീഷണിയാകുന്ന വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിട്ടുണ്ട്.

1974ല്‍ ന്യൂയോര്‍ക്കിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ നടന്ന റിഥം സീറോ എന്ന പ്രദര്‍ശനം ഇത്തരില്‍ ഒന്നായിരുന്നു. മേളപ്പുറത്ത് റോസാപ്പൂക്കള്‍, ചോക്ലേറ്റ്, ചെയിന്‍, കത്തി, തോക്ക് എന്നിങ്ങനെ 72 സാധനങ്ങള്‍ നിരത്തിവെച്ചു. പ്രദര്‍ശനം കാണാനെത്തുന്ന ആളുകള്‍ക്ക് അതില്‍ നിന്ന് ഏതു വസ്തു വേണമെങ്കിലും എടുത്ത് മേശക്കരുകില്‍ നില്‍ക്കുന്ന മറീനയെ എന്തുവേണമെങ്കിലും ചെയ്യാം. ആറു മണിക്കൂര്‍ നഗ്നയായി നിന്ന മറീന ഈ പെര്‍ഫോമന്‍സിലൂടെ ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്കുവരെ എത്തിയിരുന്നു.

നിലവില്‍ ലണ്ടനിലെ റോയല്‍ അക്കാദമി ഓഫ് ആര്‍ട്‌സിലാണ് മറീനയുടെ പെര്‍ഫോമന്‍സ് നടക്കുന്നത്. ഈ പ്രദര്‍ശനം കാണണമെങ്കില്‍ നഗ്നരായ രണ്ട് മോഡലുകള്‍ക്കിടയിലൂടെ ഞെരുങ്ങി കയറണം. പ്രദര്‍ശനം നടക്കുന്നിടത്തിലേക്കുള്ള കവാടത്തിലാണ് സ്ത്രീയും പുരുഷനും നഗ്നരായി നില്‍ക്കുന്നത്. ഇവര്‍ക്കിടയിലൂടെ കയറി വേണം പ്രദര്‍ശനം കാണാന്‍. ഇതിന് ബുദ്ധിമുട്ടുള്ളവര്‍ക്കായി ഒരു പ്രത്യേക കവാടവും ഒരുക്കിയിട്ടുണ്ട്.

മറീനയുടെ 50 വര്‍ഷത്തെ കരിയര്‍ റിട്രോസ്‌പെക്ടീവിന്റെ ഭാഗമായാണ് ഈ അസാധാരണ ഇന്‍സ്റ്റലേഷന്‍. ഇതോടെ റോയല്‍ അക്കാദമിയുടെ 255 വര്‍ഷത്തെ ചരിത്രത്തില്‍ പ്രിന്‍സിപ്പല്‍ ഗാലറിയില്‍ ഏകാംഗ പ്രദര്‍ശനം നടത്തുന്ന ആദ്യ വനിതാ കലാകാരി കൂടിയായി മാറിയിരിക്കുകയാണ് മറീന.

കഴിഞ്ഞ ഞായറാഴ്ച ആരംഭിച്ച ഈ പ്രദര്‍ശനത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പശ്ചാത്താപരഹിതമെന്നായിരുന്നു ടൈംസിന്റെ വിശേഷമം. നിര്‍ണായകമായത് എന്നാണ് മറീനയുടെ ഇന്‍സ്റ്റലേഷനെ ഗാര്‍ഡിയന്‍ വിശേഷിപ്പിച്ചത്. നഗ്നത, ലിംഗഭേദം, ലൈംഗികത, ആഗ്രഹം എന്നിവ തമ്മിലുള്ള ഏറ്റുമുട്ടലിലേക്കാണ് രണ്ട് നഗ്നരായ മോഡലുകള്‍ക്കിടയിലൂടെ കടന്നുപോകുന്നവരെ നയിക്കുകയെന്ന് റോയല്‍ അക്കാദമി എക്‌സിബിഷന്‍ മേധാവി ആന്‍ഡ്രിയ ടാര്‍സിയ പറഞ്ഞു.
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല