ബോളിവുഡ് നടന്‍ അഖില്‍ മിശ്ര അന്തരിച്ചു

0
78

ഹൈദാബാദ്: അമിര്‍ ഖാന്‍ നായകനായ ത്രീ ഇഡിയറ്റ്‌സിലൂടെ ശ്രദ്ധയേനായ നടന്‍ അഖില്‍ മിശ്ര (67) അന്തരിച്ചു. അടുക്കളയില്‍ തലയിടിച്ചുവീണാണ് അഖില്‍ മിശ്രയുടെ അന്ത്യമെന്ന് ഭാര്യ സൂസേയന്‍ അറിയിച്ചു. അടുക്കളയില്‍ സ്റ്റൂളിലിരുന്ന് ജോലി ചെയ്യാന്‍ ശ്രമിക്കവേ തെന്നിവീഴുകയായിരുന്നു. വീണ് തലയ്ക്ക് പരുക്കേറ്റ അഖില്‍ മിശ്രയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

അപകടം നടക്കുമ്പോള്‍ ഹൈദരാബാദില്‍ ചിത്രീകരണത്തിലായിരുന്നു സൂസേയന്‍ ബേണെറ്റ്. ഡോണ്‍, ഗാന്ധി മൈ ഫാദര്‍, ശിഖര്‍ തുടങ്ങിയവയാണ് അഖില്‍ മിശ്ര അഭിനയിച്ച് ശ്രദ്ധേയമായ ചിത്രങ്ങള്‍.

2009 ഫെബ്രുവരി മൂന്നിനാണ് അഖില്‍ മിശ്രയും ജര്‍മന്‍ നടിയുമായ സൂസേയനും തമ്മിലുള്ള വിവാഹം. 2011 സെപ്തംബര്‍ 30ന് പരമ്പരാഗതമായ ചടങ്ങുകളോടെ ഇവര്‍ വീണ്ടും വിവാഹിതരായി.


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here