മണ്ണിൽ മുളപൊട്ടുന്നത്

0
1652

വർത്തമാനം

രാംദാസ് കടവല്ലൂർ / ഉമേഷ് വള്ളിക്കുന്ന്

അയൽ സംസ്ഥാനത്തെ ചാനലുകളിൽ വാർത്തയായപ്പോഴാണ് മൂന്നാറിലെ പൊമ്പുളൈ ഒരുമൈ സമരത്തെ നമ്മൾ ശ്രദ്ധിച്ചു തുടങ്ങിയത്. നൂറ്റാണ്ടുകളായി അടിമകളെപ്പോലെ ജീവിക്കേണ്ടി വന്ന ഒരു ജനതയുടെ ഉള്ളിലെ തീ ആളിക്കത്തുന്നത് നമ്മൾ കണ്ടു. അത് അധികാരത്തെയും വ്യവസ്ഥാപിത ട്രേഡ് യൂണിയനുകളെയും മുഖ്യധാരാ രാഷ്ട്രീയകക്ഷികളെയും ഞെട്ടിക്കുകയും പൊള്ളിക്കുകയും ചെയ്തു. വരേണ്യരാഷ്ട്രീയ-അധികാര- മൂലധന കൂട്ടായ്‌മകൾ സകലമാന കുതന്ത്രങ്ങളും കോരിയൊഴിച്ച് ആ തീ കെടുത്തുക തന്നെ ചെയ്തു. പക്ഷേ, ഒരു തരി കനൽ ഓരോ മനുഷ്യന്റെ ഉള്ളിലും ഇപ്പോഴും ബാക്കിയുണ്ടെന്ന്, ഏതുനിമിഷവും അതാളിപ്പടരുമെന്ന് ഉറപ്പാണ്.

ആ ഉറപ്പിനെ ‘മണ്ണി’ൽ അടയാളപ്പെടുത്തി വെക്കുകയാണ് രാംദാസ് കടവല്ലൂർ. അടിമാലിയെന്ന് പേര് മാറ്റിയെഴുതിയ മാന്നാങ്കണ്ടത്ത് നിന്ന് തുടങ്ങി അധിനിവേശത്തിന്റെ വഴികളിലൂടെ പോരാട്ടത്തിന്റെ ഭൂമികയിലേക്ക് എത്തിച്ചേരുകയാണ് സംവിധായകൻ. ഏറെപ്പേരൊന്നും കാണാത്ത ഒരു ഡോക്യൂമെന്ററിയാണ് മണ്ണ്. മണ്ണിൽ ഉറച്ചു നിലക്കുന്ന രാഷ്ട്രീയമുള്ള സിനിമ.

ഇപ്പോൾ നേപ്പാൾ -അമേരിക്ക ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ സ്പെഷ്യൽ ജൂറി പുരസ്‌കാരം നേടിയിരിക്കുകയാണ് ‘മണ്ണ്- Sprouts of Endurance’. മണ്ണിന്റെ സംവിധായകൻ രാംദാസ് കടവല്ലൂരിനോട് രാഷ്ട്രീയം സംസാരിച്ചാൽ അത് സിനിമയും സിനിമയെക്കുറിച്ച് സംസാരിച്ചാലത് രാഷ്ട്രീയവും ആകും.

ഉമേഷ് വള്ളിക്കുന്ന്: ഡൽഹിയിൽ സ്വതന്ത്ര സിനിമകളെ ഇഷ്ടപ്പെടുന്നവരുടെ കൂട്ടായ്മയിൽ ‘ക്ലോൺ’ ന്റെ പ്രതിനിധി എന്ന നിലയിലാണ് ഓപ്പൺ സ്ക്രീനിൽ വച്ച് നമ്മൾ ആദ്യമായിട്ട് കാണുന്നത്. അവസാനം തമ്മിൽ കണ്ടതും ഓപ്പൺ സ്ക്രീനിൽ വച്ച് ‘മണ്ണ്’ പ്രദർശിപ്പിച്ച ശേഷം നടക്കുന്ന ഒരു സംവാദത്തിലാണ്. നമുക്കിടയിൽ ഒരു അടുപ്പം ഉണ്ടാവുന്നതും ഇപ്പോഴും നിലനിൽക്കുന്നതും സിനിമയുടെ ബേസിൽ ആണ്. കൃത്യമായി പറഞ്ഞാൽ മലയാളത്തിലെ സ്വതന്ത്ര സിനിമകൾ. സുദേവന്റെ ക്രൈം നമ്പർ 89 മുതൽ ഇപ്പോ നമ്മുടെ വൈഷ്ണവും ഗോകുലും ഒരുക്കി റിലീസ് ചെയ്യാൻ പോവുന്ന ‘ഡൊമസ്റ്റിക് ഡയലോഗ് വരെ ഉള്ള സിനിമകൾ. നമുക്ക് മലയാള സിനിമയിലെ ആ സ്വതന്ത്ര ലോകത്തെ കുറിച്ച് സംസാരിച്ച് കൊണ്ട് തുടങ്ങിയാലോ.?

രാംദാസ് കടവല്ലൂർ: ശരിക്കും എനിക്ക് നല്ല സന്തോഷമുണ്ട്, ഉമേഷിനെ പോലെ ഒരാളുടെ, അഥവാ ഉമേഷ് ജീവിതത്തിൽ ഏറ്റെടുത്ത ഒരു പോരാട്ടമുണ്ടല്ലോ അതൊക്കെ വളരെയധികം ബഹുമാനത്തോടെ കാണുന്ന ഒരാളാണ് ഞാൻ. ആ നിലപാടുകൾ, എഴുത്തുകൾ, ഉമേഷിന്റെ കുറിപ്പുകൾ ഇതെല്ലാം വളരെയധികം കൗതുകത്തോട് കൂടിയും വലിയ ബഹുമാനത്തോട് കൂടിയും കാണുന്ന ഒരാളാണ് ഞാൻ. അങ്ങനെ ഉള്ള ഒരാളുമായ് സിനിമയെ പറ്റിയും സിനിമാ ലോകത്തെ പറ്റിയും നമ്മുടെ കാഴ്ച്ചപ്പാടുകളെ പറ്റിയും സംസാരിക്കുക എന്നത് വലിയ ഊർജ്ജം തരുന്ന ഒരു കാര്യമാണ്. സ്വതന്ത്ര സിനിമകളുടെ ഒരു കാര്യം പറഞ്ഞാൽ, ക്ലോൺ സിനിമ അൾട്ടെർനാറ്റീവ് 2012 – 13 കാലം തൊട്ട് ഡൽഹിയിൽ ആക്റ്റീവ് ആയി വർക്ക് ചെയ്യുന്ന ഒരു ചെറിയ കൂട്ടായ്മയാണ്. എന്നാൽ ഒരുദിവസം പെട്ടെന്ന് ഒരു കൂട്ടായ്മ ഉണ്ടായി വരുന്നതല്ല. ബോധപൂർവ്വം ഒരു കൂട്ടായ്മ ഉണ്ടാക്കി കളയാമെന്ന് പറഞ്ഞ് ഇന്നുമുതൽ ഒരു കൂട്ടായ്മ ഉണ്ടാവുന്നു, നാളെ നമ്മുടെ യോഗം ചേരുന്നു, തീരുമാനമെടുക്കുന്നു. മറ്റന്നാൾ തൊട്ട് അത്തരത്തിലുള്ള സിനിമകൾ കാണിച്ച് തുടങ്ങാമെന്ന് തീരുമാനമെടുക്കുന്നു. എന്ന ആ രീതിയിൽ ഉണ്ടായി വന്ന ഒരു കൂട്ടായ്മയേ അല്ല ക്ലോൺ എന്ന് പറയുന്നത്. നമ്മുടെ ജീവിതത്തിൽ പല കാലഘട്ടങ്ങളിൽ നമ്മൾ ഏറ്റെടുക്കുകയും പല നിലപാടുകളുടെ ഭാഗമായിട്ട് പ്രവർത്തിക്കുകയും ഒക്കെ ചെയ്തപ്പോൾ ഉണ്ടായ രാഷ്ട്രീയ ബോധ്യങ്ങൾ ആണ് അത്തരത്തിൽ ഒരു കൂട്ടായ്മയുടെ പിറവിയിലേക്ക് നമ്മളെ കൊണ്ടെത്തിച്ചത്. അതിനു സ്വതന്ത്ര സിനിമകൾ ഒരു കാരണമായി എന്നതാണ് കാരണം. ക്ലോൺ ഫിലിം alternative കൃത്യമായിട്ട് പ്രോഗ്രസ്സീവ് സിനിമകളേയും അത് പോലുള്ള പൊളിറ്റിക്കൽ സിനിമകളേയും പ്രോത്സാഹിപ്പിക്കുമ്പോൾ തന്നെ വലിയൊരു ചർച്ചാ വേദിയായിട്ടു കൂടെ ആണ് ക്ലോൺ ഇപ്പോഴും നിലനിൽക്കുന്നത്. ഒന്ന് രണ്ട് വർഷമായി ക്ലോണിന്റെ പ്രവർത്തനങ്ങൾ കൃത്യമായിട്ട് നടക്കുന്നില്ല. എങ്കിൽ പോലും കലയെ മുൻനിർത്തിക്കൊണ്ട് സിനിമകളെ മുൻ നിർത്തിക്കൊണ്ട് ഒരു പൊളിറ്റിക്കൽ ഡിബേറ്റിനുള്ള പ്ലാറ്റ്ഫോം എന്ന നിലയ്ക്ക് ക്ലോൺ എപ്പോളും സജീവമായിത്തന്നെ നിലനിൽക്കുന്നുണ്ട്. സ്വതന്ത്ര സിനിമകൾ എന്ന വാക്കിനെ ഞാൻ സമീപിക്കുന്നത്, ഏതെങ്കിലും ഒരു നിലപാടുകളുടെ പുറത്തു പോലും സ്വാതന്ത്ര്യത്തോടു കൂടെ നിലപാട് എടുക്കാൻ പറ്റുന്നതിനെ ആണ്. മൂലധനം നിയന്ത്രിക്കുന്ന വിപണി കേന്ദ്രീകൃതമായ ഒരു വ്യവസായം കൂടെ ആണ് സിനിമ എന്ന് നമുക്കറിയാം. ബോൾഡ് ആയ അറ്റംപ്റ്റുകൾ ഉണ്ടാവുമ്പോൾ പോലും പലതിനോടും പല രീതിയിൽ പൊരുത്തപ്പെട്ടു പോകുന്ന അറ്റെപ്‌റ്റുകളായി അവ മാറുന്നത് എന്തുകൊണ്ടെന്നു വെച്ചാൽ, മൂലധനം അവിടെ നേരിട്ടിടപ്പെടുകയും ചില കാര്യങ്ങൾ നമ്മൾ പറഞ്ഞു വെച്ചാൽ, അല്ലെങ്കിൽ ചില നിലപാടുകളിൽ സിനിമകൾ എടുത്താൽ അത്തരം നിലപാടുകളുടെ ഭാഗമായി തന്നെ അതിന് വേണ്ട രീതിയിൽ ഒരു വിപണി കണ്ടെത്താൻ കഴിയാതെ പോകുമോ എന്ന തരത്തിലുള്ള ആശങ്കകളും വിഭ്രമങ്ങളും ഒക്കെ സിനിമയ്ക്ക് വേണ്ടി പണം ഇറക്കുന്ന വ്യക്തികൾക്ക് ഉണ്ടാവുന്നത് കൊണ്ട് കൂടെ ആണ്. അതല്ലാതെ സിനിമകൾക്ക് അകത്തു പ്രവർത്തിക്കുന്ന സംവിധായകരോ അല്ലെങ്കിൽ സിനിമകൾക്ക് അകത്തു ഇടപെടുന്ന കലാകാരന്മാരായിട്ടുള്ള ആളുകളുടെ മാത്രം പ്രശ്നം കൊണ്ടാണ് ഈ ബോൾഡ് ആയിട്ടുള്ള അറ്റംപ്റ്റുകൾ പലപ്പോളും ഏതെങ്കിലും തരത്തിൽ പൊരുത്തപ്പെട്ടുകൊണ്ട് സാമൂഹിക നിലപാടുകളെ ചോദ്യം ചെയ്യുന്ന പ്രമേയങ്ങൾ അവതരിപ്പിക്കുമ്പോൾ തന്നേയും ഏതെങ്കിലും തരത്തിൽ തന്നെ അത് അഡ്ജസ്റ്റുമെന്റുകൾക്ക് തയ്യാറാക്കേണ്ടി വരുന്നത്. ഈ രീതിയിൽ മൂലധന കേന്ദ്രീകൃതമായിട്ടുള്ള വിപണി വ്യവസ്ഥയുടെ ഭാഗമായിട്ട് സിനിമ നിലനിൽക്കുന്നത് കൊണ്ടാണ്. അതിനെ മറി കടക്കുക എന്നതാണ് വാസ്തവത്തിൽ സിനിമ ഒരു മാധ്യമം എന്ന നിലയിൽ മുന്നോട്ട് പോകണമെങ്കിൽ ചെയ്യേണ്ട ഏറ്റവും ആവശ്യമായിട്ടുള്ള കാര്യം. ഇതിനെ ഈ മൂലധന കേന്ദ്രീകൃതമായ ഈ thought process ൽ നിന്ന് – എന്ന് വെച്ച് മൂലധനത്തെ പരിപൂർണമായും നിഷേധിക്കുകയോ അല്ലെങ്കിൽ അതിൽ ജോലി എടുക്കുന്ന മനുഷ്യർക്ക് പണം കൊടുക്കാതിരിക്കുകയോ ശമ്പളം കൊടുക്കാതിരിക്കുകയോ അത് ഒരു ജീവിത മാർഗമായി ഏറ്റെടുക്കുകയോ ചെയ്ത മനുഷ്യരെ മുഴുവൻ നിഷേധിച്ച് കൊണ്ടോ ഉള്ള കാര്യങ്ങൾ അല്ല ഞാൻ പറയുന്നത്. അത് തീർച്ചയായിട്ടും അതിനെ ഒരു ജീവിത മാർഗമായി നടക്കുന്നവരെ ഉൾപ്പെടുത്തി ഒരു ലാഭകേന്ദ്രീകൃതമായ വ്യവസ്ഥയെ തള്ളിപറയാനും അതിനുമപ്പുറത്തു ഇത്തരം കൂടായ്മയിലൂടെ സ്വതന്ത്ര സിനിമകൾ നിലപാടുള്ള സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന ചർച്ച ചെയ്യപ്പെടുന്ന ഒരു അന്തരീക്ഷത്തിലേക്ക് പതുക്കെ പതുക്കെ നമ്മുടെ സമൂഹത്തിനു ഉയരണമെങ്കിൽ ആ രീതിയിലുള്ള ഒരു സാമൂഹിക ചുറ്റുപാട് വളർന്നാൽ സ്വഭാവികമായിട്ടും ആ രീതിയിലൊരു മാറ്റം ഉണ്ടാകുകയും ചെയ്യും. സിനിമകൾ ഒരു പൊളിറ്റിക്കൽ മാധ്യമം എന്ന രീതിയിലോ കലാപരമായ മാധ്യമം എന്ന രീതിയിലോ വളർച്ച നേടുകയും ചെയ്യും. അതിലേക്കുള്ള സാമൂഹിക സാഹചര്യം നിലവിലില്ല എന്നതാണ് നമ്മുടെ വലിയൊരു പ്രശ്നമായിട്ടിരിക്കുന്നത്. കാരണം പലപ്പോളും ഈ പറയുന്ന മൂലധന കേന്ദ്രീകൃതമായ വ്യവസ്ഥയെ നിയന്ത്രിച്ചു പോരുന്നത് ഇവിടുത്തെ താര കേന്ദ്രീകൃതമായ സിനിമകളോ അല്ലെങ്കിൽ ഇവിടുത്തെ നിർമാതാക്കൾ എന്ന് പറയുന്ന വലിയ രീതിയിൽ പണമിറക്കി വലിയ രീതിയിൽ പണം കൊയ്യാനുള്ള ഒരു ലോട്ടറി പരിപാടി ആയിട്ടൊക്കെ ഇതിനെ കാണുന്ന, പണം വിറ്റ് പണം വാരുക എന്ന പൂർണമായും പണ കേന്ദ്രീകൃതമായ ഒരു അവസ്ഥയെ ആണ്. ആദ്യം അതിനെ നിഷേധിക്കുന്നതിനു രണ്ട് തരത്തിലുള്ള കാര്യങ്ങൾ സംഭവിക്കണമെന്നാണ് ഞാൻ കരുതുന്നത്. ഒന്ന് സമൂഹം സിനിമകളെ ഏറ്റെടുക്കാം എന്ന രീതിയിൽ ഇത്തരത്തിലുണ്ടാകുന്ന സംരംഭങ്ങളെ സമൂഹത്തിലേക്ക് എത്തിക്കാവുന്ന തരത്തിലുള്ള സമാന്തരമായ ചാനലുകൾ അതായത് തിയേറ്റർ വിപണിക്കപ്പുറമുള്ള സമാന്തരമായിട്ടുള്ള ചാനലുകൾ ഉണ്ടാകുകയും അവ വളരെ നല്ല രീതിയിൽ അതായത് ഫിലിം സൊസൈറ്റി പ്രസ്ഥാനങ്ങൾ , കൂട്ടായ്മകൾ, ക്ലബ്ബുകൾ ഉൾപ്പെടെയുള്ള വലിയ ഒരു സമാന്തര ജനകീയ ശൃംഗല ഉണ്ടാവുകയും ആ ജനകീയ ശൃംഗലകളിലൂടെ ഇത്തരം സിനിമകൾ കാണാൻ ഇഷ്ടപ്പെടുന്ന, ചർച്ച ചെയ്യാനിഷ്ടപ്പെടുന്ന മനുഷ്യർക്കിടയിലേക്ക് അത് എത്തുകയും ആണ്. രണ്ടാമതായി സംഭവിക്കേണ്ടത് സർക്കാരുകളുടെ ഭാഗത്തു നിന്നും സ്വതന്ത്ര സിനിമകളെ അല്ലെങ്കിൽ ഇത്തരത്തിൽ രാഷ്ട്രീയ പരമായതോ കലാപരമായതോ നിലപാടുകളുള്ള സിനിമകളെ, അവരുടെ പ്രവർത്തനങ്ങളെ ഏറ്റെടുക്കുന്ന വിധം സിനിമകളെ പൂർണമായും സപ്പോർട്ട് ചെയ്യുകയും സബ്‌സിഡി ഉൾപ്പെടെയുള്ള തീയേറ്റർ ഫെസിലിറ്റീസ് നിർബന്ധമായും കിട്ടണം എന്നുള്ള നിലയിൽ നയപരമായ മാറ്റങ്ങൾ സർക്കാർ തലത്തിൽ ഉണ്ടാവുകയും വേണം. ഇത് രണ്ടും പാരെലൽ ആയിട്ടു തന്നെ ഒന്നിച്ചു തന്നെ സംഭവിക്കേണ്ട ഒന്നാണ്. ഒന്നിനൊന്നു പൂരകമായിട്ട് തന്നെ നിലനിൽക്കേണ്ട ഒന്നാണ്. അതായത് സമൂഹത്തിൽ നിന്ന് അത്തരം ആവശ്യങ്ങൾ ഉണ്ടാകുകയും അത്തരം ആവശ്യങ്ങൾ സർക്കാരുകൾ കൂടി പരിഗണിക്കുകയും ചെയ്യുമ്പോൾ മാത്രമാണ് അത് സാധ്യമാകുക. അങ്ങനെ ഒരു കാഴ്ചപാട് നമുക്ക് വളരെ കാലങ്ങളായി തന്നെ ഉണ്ട്. നാട്ടിൽ ജീവിക്കുന്ന കാലത്ത് നമ്മൾ പലരീതിയിലുള്ള സിനിമ എന്ന മാധ്യമത്തിൽ നേരിട്ട് ഇടപെടുന്നില്ലെങ്കിലും സിനിമകൾ കാണുകയും സിനിമാ കൂട്ടായ്മയുടെ ഭാഗമായി നിൽക്കുകയും ചർച്ചകളിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഒരു കാലത്ത് മാധ്യമം പഠിക്കാനായിട്ട് പോവുകയോ ഒക്കെ ചെയ്തിട്ടുണ്ട്. എന്നാൽ അപ്പോളൊന്നും സിനിമ എന്ന മാധ്യമത്തിലേക്ക് നേരിട്ട് ഏത്തപ്പെടാതിരുന്നതിൻ്റെ പ്രധാന കാരണം മുൻപ് പറഞ്ഞ പോലെ മൂലധന കേന്ദ്രീകൃതമായ ഒരു വ്യവസ്ഥയിലേക്ക് എത്തിപ്പെടാൻ, നമുക്ക് ആഗ്രഹിക്കുന്ന ഒരു സിനിമ ചെയ്യാൻ, അല്ലെങ്കിൽ ഒരു ഷോർട് ഫിലിമോ പാട്ടോ ആകട്ടെ അത് ചെയ്യാനുള്ള പണം എവിടുന്ന് സംഘടിപ്പിക്കുമെന്നുള്ള ചിന്ത തന്നെ ആണ് നമ്മളെ ഒക്കെ പോലുള്ളവരെ കുറെയധികം കാലം ആ മാധ്യമത്തിൽ നിന്ന് അകറ്റി നിർത്തിയത്. അങ്ങനെയിരിക്കെയാണ് സുഹൃത്തുക്കൾ ആയിട്ടുള്ള സുദേവനും അച്യുതാനന്ദനും സംഘവും ഒക്കെ പെരിങ്ങോട് എന്നുള്ള ഗ്രാമം എന്റെ വീടിന്റെ വളരെ അടുത്തുള്ള ഗ്രാമം ആണ്, കുറെ അധികം കാലത്തെ പരിചയമുള്ളവർ ആണ് . അച്യുതാനന്ദേട്ടന്റെ അനുജൻ വിജയനും ഞാനും ഒരുമിച്ചു ഡിഗ്രി പഠിച്ചിട്ടുള്ളതാണ്. അത് കഴിഞ്ഞ് ഞാൻ കേരള യൂണിവേഴ്സിറ്റിയുടെ മാധ്യമ സംബന്ധമായ ഒരു കോഴ്സുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് കുറച്ചുകാലം ഉണ്ടായിട്ടുണ്ട്. അവിടം ആണ് നമ്മളെ സിനിമയിലേക്ക് അടുപ്പിക്കുന്നത്. Iffk ഉം അതുപോലുള്ള കൂട്ടായ്മകളും സിനിമകൾ കാണാനുള്ള അവസരങ്ങളുമാണ് സിനിമയിലേക് കൂടുതൽ അടുപ്പിച്ചത്. ആ സമയത്ത് വിജയകൃഷ്ണനും അവിടെ ബി എഡ് പഠിക്കുന്നുണ്ടായിരുന്നു. ആ ബന്ധം ആണ് അച്ചുവേട്ടനുമായി ഞാൻ കൂടുതൽ പരിചയപ്പെടാൻ കാരണമായത്. എൻ്റെ നാട്ടിൽ നിന്ന് പെരിങ്ങോടേക്ക് സൈക്കിളിൽ പോകാവുന്ന ദൂരമേ ഉണ്ടായിരുന്നുള്ളൂ. എന്റെ ഗ്രാമത്തിൽ സത്യത്തിൽ ഇത്തരത്തിലുള്ള വലിയ രീതിയിലുള്ള ഒന്നും സംഭവിച്ചിരുന്നില്ല. നല്ല രീതിയിലുള്ള ഒരു ലൈബ്രറി പോലും ഇല്ലാത്ത ഒന്നാണ്, അതിനു കാരണം ആ ഗ്രാമം അത്തരത്തിൽ പിന്നിൽ നിൽക്കുന്ന ഗ്രാമം എന്നുള്ള രീതിയിൽ അല്ല കുറച്ചുകൂടെ നഗര കേന്ദ്രീകൃതമായ ഒരു ഗ്രാമം ആയിട്ടാണ് എനിക്കത് പലപ്പോളും തോന്നിയിട്ടുള്ളത്. ഒരൽപ്പം മധ്യവർഗ സമൂഹം കൂടുതൽ താമസിക്കുന്ന സ്ഥലമെന്നാണ് എന്റെ നാടിനെ തോന്നിയിട്ടുള്ളത്.

ഉമേഷ് വള്ളിക്കുന്ന്: കടവല്ലൂരും പെരിങ്ങോടും അല്ലേ?

കടവല്ലൂരും പെരിങ്ങോടും തമ്മിൽ നല്ല വ്യത്യാസം ഉണ്ടായിരുന്നു. കടവല്ലൂർ അത്തരത്തിലുള്ള കൂട്ടായ്മകൾ ഉണ്ടായിരുന്നു. ശാസ്ത്ര സാഹിത്യ പരിഷത്തുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഒക്കെ ഉണ്ടായിരുന്നു. എന്നാൽ അതൊക്കെ തന്നെയും സിനിമ എന്ന മാധ്യമം എന്നുള്ള രീതിയിലോ. കല എന്നുള്ള രീതിയിലോ അല്ല ഇതൊക്കെ നിലനിന്നിരുന്നത്. മറ്റ് വിധേന പലപ്പോഴും ഈ ക്ലബ്ബുകൾ ഒക്കെ ഏറ്റെടുക്കുന്ന പ്രധാനമായും പ്രൊഡക്ഷൻ സിനിമ എന്നീ പറയുന്നവ. സിനിമയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ആരുംതന്നെ എന്റെ ഗ്രാമത്തിൽ ഉണ്ടായിരുന്നില്ല. അപ്പോഴാണ് പെരിങ്ങോട് നടക്കുന്ന ഈ സിനിമ പ്രവർത്തനങ്ങൾ നമ്മൾ വളരെ കൗതുകത്തോടെ കൂടെയും സന്തോഷത്തോടുകൂടെയും നോക്കിക്കണ്ടിരുന്നത്. അങ്ങനെ ഒരു ദിവസം സുദേവനും കൂട്ടുകാരും കൂടെ ഷോർട്ട് ഫിലിമുകൾ ഉണ്ടാക്കി തുടങ്ങുന്നു അവർ പതുക്കെ പതുക്കെ സിനിമകളിലേക്ക് വരുന്നു. ആ സമയത്ത് ഞാൻ ഡൽഹിയിലേക്ക് പോയിട്ടുണ്ട് , ഡൽഹിയിലാണ് ഞാൻ , അപ്പോഴാണ് നാട്ടിൽ നിന്ന് ഇത്തരം പ്രവർത്തനങ്ങൾ ഞാൻ കാണുന്നത്. സുദേവൻറെ സിനിമ ഒരു ദിവസം പുറത്തു വരികയും ആ സിനിമ ശ്രദ്ധിക്കപ്പെടുന്ന രീതിയിൽ കേരളത്തിൽ പല ഇടങ്ങളിൽ പ്രദർശനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നത്. ഈ സിനിമ ഞങ്ങൾ ഡൽഹിയിൽ കാണിക്കാൻ നോക്കി. ഡൽഹിയിൽ വേദികളിൽ ആ സിനിമ കാണിക്കപ്പെട്ടു. അവിടെയുള്ള സാംസ്കാരിക സംഘടന ബന്ധപ്പെട്ട് ചില കൂട്ടായ്മകളും ആയി ബന്ധപ്പെട്ട് ആ സിനിമ കാണിച്ചിരുന്നു. പക്ഷേ അത് വേണ്ടത്ര രീതിയിൽ ചർച്ച ചെയ്യപ്പെട്ടോ എന്നുള്ള ചിന്ത വരികയും ആ ആലോചനയുടെ ഭാഗമായിട്ട് നമുക്ക് ഇതിൻറെ ഒരു തുടർച്ച ഉണ്ടാവേണ്ടതുണ്ട് എന്നുള്ള ഒരു തീരുമാനത്തിൻ്റെ പുറത്ത് പെട്ടെന്നുണ്ടായ ചെറിയൊരു സംഘാടകസമിതി, ഈ സിനിമ കാണിക്കാൻ, രൂപപ്പെടുകയും ആ സംഘാടകസമിതി പിന്നീട് തുടർപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും അതിന് പിന്നീട് ക്ലോൺ എന്നുള്ള ഒരു പേര് വരികയും ചെയ്തു. അത് നമ്മൾ ഉൾപ്പെടെയുളള കുറെയധികം സുഹൃത്തുക്കൾ ഒപ്പത്തിനൊപ്പം നിൽക്കുകയും ചെയ്തു. ഒന്നും ഒറ്റയ്ക്ക് ഏറ്റെടുക്കാൻ കഴിയുന്ന ഒരാളല്ല ഞാൻ കാരണം അതൊരു വ്യക്തിയിൽനിന്ന് ഉണ്ടായിട്ടുള്ള ഒന്നല്ല. സമാനമായ ചിന്ത പങ്കുവയ്ക്കുന്ന പല ആളുകളും ആ സമയത്ത് ഡൽഹിയിൽ ഉണ്ടായിരുന്നു. ഞാൻ ആ സമയത്ത് കുറച്ചുകാലം ഓൾ ഇന്ത്യാ റേഡിയോയിൽ വാർത്ത വായിച്ചിട്ടുണ്ട് ഡൽഹിയിൽ. അപ്പോൾ ഓൾ ഇന്ത്യ റേഡിയോയ്ക്ക് അകത്ത് ഉണ്ടായ ഒരു കൂട്ടായ്മ നമ്മുടെ പ്രവർത്തനങ്ങളുടെ കൂടെ ഉണ്ടായിരുന്നു. അതിനു പുറത്ത് ജനസംസ്കൃതി പോലെയുള്ള ചില സാംസ്കാരിക വേദികളിൽ നിന്നും ലഭിച്ചിട്ടുള്ള പരിചയങ്ങൾ ഉണ്ടായിരുന്നു. പിന്നെ അതല്ലാതെ ഞാൻ കുറച്ചു കാലം പത്രപ്രവർത്തനരംഗത്ത് ഉണ്ടായിരുന്നു. കുറച്ച് അധികകാലം ഫ്രീലാൻസ് പത്രങ്ങൾക്കുവേണ്ടീട്ടും മാഗസിനു വേണ്ടിട്ടും മലയാളം പോലുള്ള വാരികകൾക്ക് വേണ്ടിട്ടും ഒക്കെ ഞാൻ ഡൽഹിയിൽനിന്ന് എഴുതിയിട്ടുണ്ട്. ഇതിന്റെയൊക്കെ ഭാഗമായിട്ട് നിന്നിട്ടുള്ള മനുഷ്യരുണ്ടായിരുന്നു. ഇവരൊക്കെ, സമാനമായ ചിന്താഗതികൾ ഉണ്ടായിരുന്ന എല്ലാവരും കൂടെ ഒന്നിക്കുകയും പിന്നീട് ഇതിന്റെ ഒരു തുടർച്ച ഉണ്ടാവുകയുമായിരുന്നു സത്യത്തിൽ ചെയ്തിട്ടുള്ളത്. അങ്ങനെ വരുമ്പോളാണ് കേരളത്തിലും സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മിനിമൽ സിനിമ ആകട്ടെ open screen ആകട്ടെ തിരുവനന്തപുരത്തുള്ള ബാങ്ക് ഫിലിംസ് ആകട്ടെ അല്ലെങ്കിൽ എറണാകുളത്തും തൃശ്ശൂരും ഒക്കെ ഉള്ള ചലച്ചിത്ര സംഘങ്ങൾ ആവട്ടെ ഇവയൊക്കെ ആയിട്ടുള്ള പലരീതിയിലുള്ള മനുഷ്യരുമായി നമുക്ക് അടുപ്പം ഉണ്ടാവുന്നത് അങ്ങനെ ഫിലിം മേക്കേഴ്സ് ആയിട്ടുള്ള ബന്ധം ഉണ്ടാകുന്നത് ഒക്കെ ആ ഒരു സ്പേസിൽ കൂടെയാണ്. ആ ഒരു സ്പേസ് ആ രീതിയിൽ വളർന്നു വന്നതിന്റെ അല്ലെങ്കിൽ അത് അങ്ങനെ ആയി വന്നത് ആ നിലപാടിന് ഒപ്പം നിൽക്കാൻ ആളുകൾ ഉണ്ടായി എന്നുള്ളത് കൊണ്ട് തന്നെ ആണ്. അത് നമ്മുടെ ആരുടെയും തന്നെ ഒരു മികവോ മേന്മയോ ഒന്നുമല്ല മറിച്ച് സമൂഹം ആ നിലപാട് മുന്നോട്ട് വെക്കുന്ന കുറെയധികം പേര് സമൂഹത്തിൽ ഉണ്ടായിരുന്നത് കൊണ്ട് എല്ലാവരും കൂടെ അത്തരത്തിൽ ഒരു കൂട്ടായ്മ രൂപപ്പെട്ടു എന്നതാണ്. അത് വാസ്തവത്തിൽ സ്വാഭാവികമായി രൂപപ്പെട്ട് വന്നതാണ്.

ഉമേഷ്: തീർച്ചയായിട്ടും. അത് മലയാളത്തിൽ അടയാളപ്പെടുത്തിയ അഥവാ ഒരു തരത്തിൽ സിനിമാലോകത്തെ ഞെട്ടിച്ചു എന്നൊക്കെ പറയാവുന്ന കാര്യമാണ്. കാരണം, പ്രതാപിന്റെ ‘രണ്ട് പേർ ചുംബിക്കുമ്പോൾ, കോഴിക്കോട്, നിറഞ്ഞ സദസ്സിൽ ദിവസങ്ങളോളം പ്രദർശിപ്പിക്കാൻ സാധിച്ചത് കണ്ട് എറണാകുളത്തൊക്കെ ഇത് പോലെ പ്രദർശിപ്പിക്കുകയുണ്ടായി. മാത്രമല്ല അത്തരത്തിൽ സ്വതന്ത്രമായി മൂലധനത്തിന്റെ ബാധ്യതയോ ഒത്ത് തീർപ്പുകളോ ഇല്ലാതെ സിനിമ ചെയ്യാൻ ഒരുപാട് പേർ മുന്നോട്ട് വന്നു.

രാംദാസ്: ഉമേഷ് ഇത് പറയുമ്പോ ഓർത്തതാണ്.., ക്ലോൺ നേരിട്ട് ആക്രമിക്കപ്പെട്ട രണ്ട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്, ഇത്രയൊക്കെ പറഞ്ഞപ്പോൾ പെട്ടെന്ന് എനിക്ക് അത് ഓർമ്മ വന്നു, അതു കൂടെ പറയുക പ്രധാനം ആണെന്ന് തോന്നുന്നു. കാരണം അത്ര എളുപ്പമല്ല സ്വതന്ത്ര സിനിമകളുടേയും രാഷ്ട്രീയ സിനിമകളുടേയും നിലനിൽപ്പ് എന്നത് നമ്മളെ വീണ്ടും വീണ്ടും ബോധ്യപ്പെടുത്തുന്ന രണ്ട് പ്രധാന കാര്യങ്ങൾ കൂടെ ക്ലോണിലെ പ്രവർത്തനവുമായ് ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്. മലയാളത്തിൽ ഏറ്റവും പ്രധാനപ്പെട്ട കുറെയധികം സിനിമകളെ ഡൽഹിയിൽ കൊണ്ടുപോയി കാണിക്കാൻ ക്ലോൺ ശ്രമിക്കുകയും അത് സംഭവിക്കുകയും ചെയ്തിട്ടുണ്ട്. ഉദാഹരണം പറയുകയാണെങ്കിൽ സനൽകുമാർ ശശിധരന്റെ ഒരാൾപൊക്കം, സുദേവന്റെ ക്രൈം നമ്പർ ആവട്ടെ.. അതുകഴിഞ്ഞ് ഇപ്പൊൾ പ്രതാപന്റെ രണ്ടു പേർ ചുംബിക്കുമ്പോൾ, ഈ സിനിമകൾ.. കുറ്റിപ്പുറം പാലം പോലുള്ള സിനിമകൾ, ഡോക്ടർ ബിജുവിന്റെ പേരറിയാത്തവർ എന്ന സിനിമ അങ്ങനെ മലയാള സിനിമകളിൽ ശ്രദ്ധേയമായ സിനിമകൾ. കൂടാതെ ദിവ്യ ഭാരതിയുടെ കക്കൂസ് എന്ന ഡോക്യുമെന്ററി. അമുദന്റെ ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലുകൾ. പ്രത്യേകം രണ്ട് തവണ ഡോക്യുമെൻററി ഫെസ്റ്റിവൽ നടത്തുവാൻ പറ്റി. അങ്ങനെ പല രീതിയിൽ അത്തരം പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടു പോകുന്ന സമയത്ത് നമ്മുടെ ജയൻ ചെറിയാന്റെ “ka body scapes”, ദിവ്യ ഭാരതിയുടെ “കക്കൂസ്” ഡോക്യുമെന്ററി ഉൾപ്പെട്ട ഒരു പ്രദർശനം ഡൽഹിയിൽ ആലോചിച്ചിരുന്നു. അത് ഡൽഹിയിലെ കേരള ഹൗസിൽ ആയിരുന്നു നമ്മൾ പ്ലാൻ ചെയ്തത്. പക്ഷേ threatening calls അവിടെ വരികയും പ്രദർശിപ്പിക്കാൻ പറ്റാതെ പോവുകയും ചെയ്ത ഒരു സാഹചര്യം ഉണ്ടായിരുന്നു. പിന്നീട് മറ്റു സിനിമകളുടെ പ്രദർശനം നടത്തി കൊണ്ട് നമ്മൾ അതിനെ വലിയ രീതിയിൽ വിവാദമോ പ്രശ്നമോ ആകാത്ത രീതിയിൽ ഈ രണ്ടു സിനിമകൾ നമുക്കവിടെ അവിടെ കാണിക്കാൻ പറ്റിയില്ല എന്നത് മാറ്റിവെച്ചാൽ അന്ന് ആ പരിപാടി നടന്നു. പരിപാടിക്ക് നേരിട്ടൊരു അറ്റാക്ക് വന്നില്ല മറിച്ച് സിനിമകൾക്ക് നേരെയുള്ള ഒരു ആക്രമണമായിരുന്നു അന്നുണ്ടായിരുന്നത്. ആ രണ്ട് സിനിമകൾ പ്രദർശിപ്പിക്കുന്നത്തിനെതിരെ ആയിട്ട് അധികൃതർ നമ്മളോട് ചോദിച്ചൊരു വിശദീകരണം ഈ സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റും മറ്റു കാര്യങ്ങളും കൊടുക്കാൻ പറഞ്ഞു. അപ്പോൾ നമുക്ക് ആ സമയത്ത് അവർക്ക് കൊടുക്കാൻ പറ്റിയിരുന്നില്ല. എനിക്ക് തോന്നുന്നു, ജയൻ ചെറിയാന്റെ സിനിമ അന്ന് IFFK യിൽ പ്രദർശിപ്പിച്ചിട്ടേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം തന്നെ പിന്നീട് ഒരു വലിയ നിയമ പോരാട്ടത്തിലൂടെയാണ് ആ സിനിമയ്ക്ക് സെൻസർ നേടിയെടുത്തത്. അത് ഫെസ്റ്റിവെല്ലിന്റെ ഭാഗമായിട്ടാണ് നമ്മൾ പ്രദർശിപ്പിക്കാൻ ആലോചിച്ചിട്ടുള്ളത്. അന്ന് ഈ സാങ്കേതികമായ മുടക്കുകൾ പറഞ്ഞുകൊണ്ടാണ് നമുക്ക് ആ രണ്ട് സിനിമകളും പ്രദർശിപ്പിക്കാൻ സാധിക്കാതെ പോയത്. പക്ഷെ പിന്നീടൊരിക്കൽ ഇതെല്ലാം കഴിഞ്ഞിട്ട് കേരള ഹൌസിൽ കേരള ഹൌസിൽ ‘ചായക്കടക്കാരന്റെ മൻ കി ബാത്ത്’ എന്ന ഡോക്യുമെന്ററി ആണ് ക്ലോൺ നേരിട്ട് ആക്രമണം നേരിട്ട ഒരു സംഭവം. അത് ചായകടക്കാരന്റെ മൻ കി ബാത്ത് ഇത്തരത്തിൽ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത ഡോക്യുമെന്ററി ആണ്. അതായത് അതിനു നിയമപരമായ idsffk യിൽ പ്രദർശിപ്പിക്കുകയും idsffk യിൽ ഏറ്റവും നല്ല ഷോർട് ഡോക്യൂമെന്ററിക്കുള്ള അവാർഡ് നേടുകയും ചെയ്തിട്ടുള്ളതാണ്. പക്ഷെ ഈ സിനിമ നമ്മൾ ഡൽഹിയിൽ പ്രദർശിപ്പിക്കാൻ നോക്കിയ സമയത്ത് അത് വലിയ രീതിയിൽ, അതായത് വേദി കിട്ടാത്ത രീതിയിൽ തന്നെ പ്രശ്നം ഉണ്ടാകുകയും ചെയ്തു. ആദ്യത്തെ സംഭവം സിനിമകൾക്ക് നേരെ ആയിരുന്നു, പരിപാടി നമുക്ക് നടത്താൻ പറ്റി , എന്നാൽ ആ സിനിമകൾ പ്രദർശിപ്പിക്കാൻ പറ്റിയില്ല, കൂടാതെ അതോടൊപ്പo നമ്മൾ സംഘടിപ്പിക്കാൻ വിചാരിച്ച മറ്റു സിനിമകൾ നമുക്ക് കാണിക്കാൻ പറ്റിയിരുന്നു. എല്ലാ സിനിമകൾക്കും സെൻസർ സർട്ടിഫിക്കറ്റ് വേണമെന്നായിരുന്നു അന്ന് വേദിയിലെ ആളുകൾ നമ്മളോട് ആവശ്യപ്പെട്ടത്. രണ്ടാമത് കേരള ക്ലബിൽ അത് കാണിക്കാൻ നിന്ന സമയത്ത് അവിടെ ആ പരിപാടി നടക്കില്ല എന്നുള്ള രീതിയിൽ സംഘപരിവാറിന്റെ ഭാഗത്തു നിന്നും ഭീഷണി വരുകയും ആ സിനിമ തന്നെ നമുക്ക് അന്നവിടെ വേദിയിൽ കാണിക്കാൻ പറ്റാതെ പോവുകയും അത് പിന്നീട് ഡൽഹിയിലെ പത്രപ്രവർത്തക സംഘത്തിന്റെ സഹായത്തോടെ മറ്റൊരു വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു. ഈ രീതിയിലെ സ്വതന്ത്ര സിനിമകൾ മാത്രമല്ല ആദ്യത്തെ തവണ സിനിമകൾ ആണെങ്കിൽ രണ്ടാമത്തെ തവണ പരിപാടി തന്നെ ആണ് അറ്റാക്ക് ചെയ്യപ്പെട്ടത്. അത് നേരിട്ടു വന്നൊരു ഭീഷണിയല്ല അല്ലെങ്കിൽ ആൾക്കാർ വേദി കയ്യേറി ഭീഷണിപ്പെടുത്തുക എന്നതല്ല ഉണ്ടായത്. മറിച്ച് വേദികളെ തന്നെ ഭീഷണിപ്പെടുത്തുകയും ഇത്തരത്തിലുള്ള സിനിമകളുടെ പ്രദർശനങ്ങളെ തടസ്സപ്പെടുത്തുക എന്നുള്ള രീതിയിലുള്ള ഒരു സാംസ്കാരിക ഫാസിസം നിലനിൽക്കുന്നുണ്ട്. അത് ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരാർത്ഥത്തിൽ സ്വതന്ത്ര സിനിമകൾ ഉണ്ടാക്കുന്നവരെയും ആ ആശങ്ക ബാധിക്കുന്നുണ്ട്. അത് തീയേറ്റർ വിപണി എന്നുള്ളത് മാത്രമല്ല ഇത്തരം സിനിമകളുടെ പ്രദർശനം പോലും നടക്കാതെ പോകുന്ന ഒരു സാംസ്കാരിക ഫാസിസം കൂടെ ഈ സിനിമകൾക്കെതിരെ നടക്കുന്ന ഒരു കാലമുണ്ട്. അതു കൊണ്ട് സ്വതന്ത്ര സിനിമകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസ്ഥാനങ്ങൾക്ക് ഏറ്റെടുക്കേണ്ടി വരുന്ന പ്രധാനപെട്ട ഒരു ഉത്തരവാദിത്തം എന്നുപറയുന്നത് അത് സംസ്കാരികമായി ഉള്ള ഇടപെടലുകളിൽ കൂടി മുന്നോട്ട് വെക്കേണ്ട അല്ലെങ്കിൽ അതിൽ കൂടെ ഇടപെടുകയും ചെയ്യേണ്ട ഒരു സാഹചര്യം നിലനിൽക്കുന്നുണ്ട്.

ഉമേഷ്: സംഘപരിവാറിന്റെ ഭീഷണികളെ കുറിച്ച് പറയുമ്പോൾ തന്നെ, ഡോക്ടർ ബിജു പറയുകയുണ്ടായി കാട് പൂക്കുന്ന നേരം പോലൊരു സിനിമ ഇനി മലയാള സിനിമയിലോ കേരളത്തിലോ ചെയ്യാൻ പറ്റില്ല എന്ന്. അപ്പോ ഇവിടെയും മറ്റൊരു രീതിയിൽ അത്തരം സാഹചര്യം നിലനിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. ഇപ്പോ എനിക്ക് തന്നെ കാട് പൂക്കുന്ന നേരത്തെ കുറിച്ച് പറഞ്ഞതിന്റെ പേരിൽ സർവീസിലെ രണ്ട് ഇൻക്രിമന്റ് ഒക്കെ നഷ്ടപ്പെട്ട ഒരാളാണ് ഞാൻ. അതിൽ എനിക്കെതിരേയുള്ള കുറ്റാരോപണ പത്രികയിൽ ഒരു വാചകം വന്നതിങ്ങനെയാണ് ‘കാട് പൂക്കുന്ന നേരം എന്ന സിനിമയെ കുറിച്ച് ആസ്വാദനം എഴുതിയ ടിയാൻ മലയാളത്തിൽ ഒരു പാട് സിനിമകളിൽ പോലീസിന്റേയും സൈന്യത്തിന്റേയും ഒക്കെ വീരകൃത്യങ്ങളെ പ്രതിപാദിക്കുന്ന വർണിക്കുന്ന സിനിമകൾ ഉണ്ടായിട്ട് അതേ കുറിച്ചൊന്നും എഴുതി കാണുന്നില്ല, എന്നതാണ്. എനിക്കെതിരേയുള്ള കുറ്റമായിട്ട് എഴുതി പിടിപ്പിച്ചിട്ടുള്ളത്. ഈ സാംസ്കാരിക ഫാസിസം, സിനിമ കാണാനുള്ള അതിനേ കുറിച്ച് പറയാനുളള ചോയ്സിനെതിരെ ഡൽഹിയിലായാലും കേരളത്തിലായാലും എല്ലാ ഇടത്തും പ്രശ്നങ്ങൾ ഉണ്ടാവുന്നുണ്ട്. അപ്പോ അതിനെ അതിജീവിച്ചിട്ടാണ് ഇത്തരം സിനിമകൾ വരുന്നത്‌.

രാംദാസ്: അത്… അതേ…ഒരു തമാശയാണ്. Dr ബിജു നമുക്കറിയാം അദ്ദേഹം തന്നെ ഒരു സർക്കാർ ഉദ്യോഗസ്ഥൻ ആണ്. മാത്രമല്ല കാടുപൂക്കുന്ന നേരം എന്ന് പറയുന്നത് വളരെ പ്രധാനപെട്ട, IFFK യിൽ ഉണ്ടായിരുന്ന, പ്രധാനപെട്ട വേദികളിൽ പ്രദർശിപ്പിച്ചിട്ടുള്ള, വളരെ അധികം ആസ്വാദക ശ്രദ്ധനേടിയിട്ടുള്ള ഒരു സിനിമ ആണ്. ആ സിനിമയിലെ ഒരു രംഗം ഒരു ആസ്വാദകൻ എന്ന രീതിയിൽ പോലും പങ്കുവെക്കാൻ പറ്റാത്ത രീതിയിലേക്ക് ഒരു സിസ്റ്റം നമ്മളെ ചോദ്യം ചെയ്യുന്നതിന്റെ ഭാഗമായി മാറുമ്പോൾ തീർച്ചയായിട്ടും ഫിലിം മേക്കേർസ് ആകട്ടെ, സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കാനും ഇടപെടാനും ആഗ്രഹിക്കുന്ന വ്യക്തികളെ പോലും, നാളെ സിനിമ കാണിക്കുന്നിടത്തു പോലും ആളുകൾ വരാത്ത അവസ്ഥയിൽ വരുമായിരിക്കും. അതാണ്‌ അതിന്റെ വലിയൊരു പ്രശ്നം. എല്ലാവരും, നമ്മള് കാണുന്ന സമൂഹത്തിന്റെ നല്ലൊരു ശതമാനം മനുഷ്യരും ഒരു ജോലി, സാമ്പത്തിക വരുമാനം എന്നിവയൊക്കെ പ്രധാനമായിട്ട് കാണുന്നവർ കൂടെ ആണ്. നമുക്ക് എന്തൊക്കെ ഏതൊക്കെ രീതിയിൽ ഈ നിലപാടുകൾ എടുക്കുകയും, എത്ര പേർക്ക് അത്തരത്തിലുള്ളൊരു വിപ്ലവ നിലപാടുകൾ എടുക്കാനും പറ്റും. ഉള്ളിൽ ആഗ്രഹമുണ്ടെങ്കിലും പുറത്തേക്ക് മിണ്ടാൻ കഴിയാത്ത നല്ലൊരു ശതമാനം മനുഷ്യർ ഉണ്ട്. പല കാരണങ്ങൾ കൊണ്ടാണ്, വീട്ടിൽ രോഗിയായ മനുഷ്യർ ഉണ്ടാകാം അല്ലെങ്കിൽ മറ്റേത്തെങ്കിലും തരത്തിലുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടി വരുന്ന മനുഷ്യരുണ്ടാകാം. ഇത്തരത്തിലുള്ള മനുഷ്യർക്കൊക്കെ പലപ്പോളും അവനവന്റെ ജോലിയെയോ സാമ്പത്തിക പരിതസ്ഥിതിയേയോ തന്നെ നേരിട്ട് ബാധിക്കുന്ന തരത്തിൽ ഉള്ളിൽ ആഗ്രഹം ഉണ്ടെങ്കിൽ പോലും അത്തരമൊരു നിലപാട് എടുക്കാൻ, അല്ലെങ്കിൽ ആ വ്യക്തി അതിനു മുകളിലേക്കുള്ളൊരു രാഷ്ട്രീയ വളർച്ച നേടിയിട്ടുള്ള ഒരു വ്യക്തിആയിരിക്കണം. നമ്മൾ സമൂഹത്തിൽ കാണുന്ന ഒട്ടുമിക്കവാറും മനുഷ്യരെല്ലാം അവനവന്റെ സാമ്പത്തിക ആശങ്കകളെ പ്രത്യേകിച്ച് covid കാലമാണ്, ഈ പ്രതിസന്ധികാലത്തൊക്കെ മനുഷ്യരെ ഭീഷണിപ്പെടുത്താൻ ഏറ്റവും എളുപ്പമുള്ള കാര്യമാണ് നിങ്ങളുടെ സാമ്പത്തിക ഉറവിടത്തെ ഈ പറയുന്ന രീതിയിലുള്ള ജോലിയാകട്ടെ മറ്റേതെങ്കിലും തരത്തിലുള്ള സാമ്പത്തിക ഉറവിടം ആകട്ടെ അതിനെ തടസ്സപ്പെടുത്താവുന്ന രീതിയിലേക്ക് എന്തെങ്കിലും കാര്യങ്ങൾ പറയുക അത് ചെയ്യുക എന്നത് വ്യക്തികൾക്ക് താങ്ങാൻ പറ്റുന്ന ഒന്നല്ല. മനുഷ്യർ പൊതുവെ ഉള്ളിൽ എന്തെങ്കിലും നിലപാടുകളുടെ പുറത്ത് തുറന്ന് പറയാൻ പേടിക്കുന്ന കാലം വരും. ഈ പേടിയെ തന്നെ ആണ് നമ്മൾ പലപ്പോളും ഫാസിസം എന്ന് വിളിച്ചു പോരുന്നത്. വാസ്തവത്തിൽ അത് സംസ്കാരികമായ ഒരു ഫാസിസത്തിനെ സിസ്റ്റം കൂടെ ആ രീതിയിലേക്ക് നമ്മൾ മാറുന്നതിനെ വലിയൊരു ആശങ്കയോടെ ആണ് കാണേണ്ടത്. ഏറ്റവും പുതിയ സിനിമട്ടോഗ്രാഫ് ആക്ട് നെ പറ്റിയിട്ട് അതിനു മുകളിലേക്ക് ഒരു നിയമം വരുന്നതിനെ പറ്റി ചർച്ച നടക്കുന്നുണ്ട്. പാ രഞ്ജിത്തിനെ പോലെ ഉള്ള ഇന്ത്യയിലെ വലിയ സിനിമ പ്രവർത്തകർ, സംവിധായകർ ഉൾപ്പടെ ഉള്ളവർ തന്നെ രംഗത്ത് വന്നിട്ടുണ്ട്. ഈ രീതിയിൽ സിസ്റ്റം കൂടെ ആ രീതിയിൽ മാറുമ്പോൾ ശെരിക്കും സിനിമയുടെ ഭാഗമായി പ്രവർത്തിക്കുന്ന മനുഷ്യർ, നേരിട്ട് പ്രവർത്തിക്കുന്ന മനുഷ്യർ മാത്രമല്ല ആസ്വാദകർ ഉൾപ്പെടെ ഉള്ളവർക്ക് ശെരിക്കും ആശങ്ക ഉണ്ടാക്കുന്നത് തന്നെ ആണത്. സിനിമ എന്നത് ഒരു സ്വതന്ത്ര മാധ്യമം ആണെന്നത്, Independent എന്നാ വാക്കിൽ തന്നെ നമ്മൾ അത് ഉദ്ദേശിക്കുന്നുണ്ട്. പൂർണമായും സ്വതന്ത്രമായ ഒരു മാധ്യമം ആണെന്നും അത് ഒരു കലാകാരന്റെ, വ്യക്തിയുടെ സ്വതന്ത്രമായ ഒരു ആവിഷ്കാരമാണെന്നും ആ സ്വതന്ത്രമായ ഒരു ആവിഷ്കാരത്തിൽ സ്വതന്ത്രമായി തന്നെ നിലനിൽക്കാനുള്ള ഒരു സാഹചര്യവും, സാധ്യതയും ഉണ്ടാകേണ്ടത് ഒരു ജനാധിപത്യ സമൂഹത്തിന്റെ, ജനാധിപത്യ പ്രവർത്തനത്തിന്റെ, സമൂഹത്തിന്റെ വളർച്ചയ്ക്ക് ഏറ്റവും അടിസ്ഥാനമായിട്ടുള്ള കാര്യമാണെന്നും ഇത്തരത്തിലുള്ള സംവാദങ്ങളിലൂടെ ആണ് ജനാധിപത്യം എന്ന് പറയുന്ന വലിയൊരു പ്രോസസ്സ് മുന്നോട്ട് വളരുന്നത് എന്നും അങ്ങനെയാണ് മനുഷ്യർ കൂടുതൽ കൂടുതൽ ഇൻക്ലൂസിവ് ആയിട്ടുള്ള ജനാധിപത്യം ആയിട്ട് മാറുന്നത് എന്നുള്ള ഒരു തിരിച്ചറിവാണ് വാസ്തവത്തിൽ ഒരു ജനാധിപത്യ സമൂഹത്തിനും ജനാധിപത്യ സർക്കാരുകൾക്കും ഉണ്ടാകേണ്ടത്. ആ രീതിയിൽ സർക്കാരുകൾക്ക് നിയമങ്ങൾ ഏറ്റെടുക്കാൻ അല്ലെങ്കിൽ തിരുത്താൻ , ജനകീയമായ ഇടപെടലുകൾ സാംസ്കാരിക സാമൂഹിക രാഷ്ട്രീയ രംഗങ്ങളിൽ ഉണ്ടായാൽ മാത്രമേ സംഭവിക്കുകയുള്ളു. …

അത്തരത്തിലുള്ള ഇടപെടലുകളോടുള്ള ഒരു ഭയം ഭരണകൂടങ്ങൾക്കുള്ളതു കൊണ്ടു ആണെന്ന് തോന്നുന്നു ഇത്തരം സിനിമകൾക്ക് എതിരെയുള്ള നിയന്ത്രണങ്ങൾ കൂട്ടിക്കൂട്ടി കൊണ്ടുവരുന്നതു. നമ്മുടെ പ്രതാപിന്റെ തന്നെ 52 സെക്കൻഡ് എടുത്താൽ അതിൽ നിയന്ത്രണങ്ങൾ കൊണ്ട് സിനിമ തന്നെ മൂടി ഇല്ലാതായി പോകുന്ന കാഴ്ചയാണ് കാണുന്നത് അതിനാണ് സർക്കാറുകളും ശ്രമിക്കുന്നത് അതുപോലെ രാംദാസ് പറഞ്ഞതുപോലെ സർക്കാറിന്റെ കാഴ്ചപ്പാട് മാറിക്കൊണ്ടിരിക്കുകയാണ് സിനിമ കേരളത്തിൽ ഒക്കെ ഫെസ്റ്റിവൽ ആയാലും അവാർഡുകൾ ആയാലും അത് വാണിജ്യ സിനിമ ആണ് കൂടുതൽ ആയിട്ട് കടന്നുകയറി കൊണ്ടിരിക്കുന്നത് അതിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് അതിലെ അംഗങ്ങളെ നിശ്ചയിക്കുന്നതും അവാർഡുകൾ നിർണയിക്കുന്നതും എല്ലാം സർക്കാറിന് ചെയ്യാവുന്ന കാര്യങ്ങൾ സർക്കാർ ചെയ്യാതിരിക്കുകയും നല്ല സിനിമയുടെ വക്താക്കളുടെ അഭിപ്രായങ്ങളെ പരിപൂർണ്ണമായും തന്നേ തമസ്കരിക്കയും ചെയ്യുന്ന ഒരു അവസ്ഥയുണ്ട് അതിനെകുറിച്ചു എന്താണ് അഭിപ്രായം.?

ഭരണകൂടങ്ങൾ എപ്പോഴും ഈ പറയുന്ന രീതിയിലുള്ള അതായത് ഞാൻ പറയുന്നത് ഭരണകൂടം എന്ന സിസ്റ്റത്തിനെ തന്നെ മാറ്റി നിർത്തി കഴിഞ്ഞാൽ, ഭരണം കയ്യാളുന്നവർ അല്ലെങ്കിൽ അധികാര വ്യവസ്ഥയുടെ ഭാഗമായിട്ട് നിൽക്കുന്ന അതായത് കാലങ്ങൾ ആയിട്ട് മനുഷ്യ സമൂഹം ഗോത്രങ്ങളിൽ നിന്ന് പരിണമിക്കുകയും ഗോത്രങ്ങളായി രൂപപ്പെടുകയും ഗോത്രങ്ങളിൽനിന്നു വീണ്ടും പരിണമിച്ച് സമൂഹങ്ങളായി മാറുകയും സമൂഹത്തിൽ മുകളിൽ അധികാര വ്യവസ്ഥ രൂപപ്പെടുകയും ഒക്കെ ചെയ്ത കാലത്ത് ഇപ്പോഴും അധികാരം എന്ന് പറയുന്ന അധികാരം നിലനിന്നു പോകുന്നത് ഭീഷണിപ്പെടുത്തിയിട്ടൊ ദുർബലരെ മർദ്ദിച്ച് ഒതുക്കിയിട്ടൊ അല്ലെങ്കിൽ ദുർബലർക്ക് നേരെയുള്ള അധികാര പ്രയോഗങ്ങൾ സൈനിക പ്രയോഗങ്ങൾ ഒക്കെ ആയിട്ടാണ് എന്ന് എന്ന് നമുക്കറിയാമെങ്കിലും, ലോകം വീണ്ടും ഈ പറയുന്ന ഒരു രാജാധികാര വ്യവസ്ഥയിൽ നിന്നോ അല്ലെങ്കിൽ അധികാര വ്യവസ്ഥയെ തന്നെ നേരിട്ട് ചോദ്യം ചെയ്തു, ചെയ്യുന്ന രീതിയിലേക്ക് ഉള്ള ഒരു ജനാധിപത്യ വ്യവസ്ഥയിലേക്ക് സമൂഹം വളർന്നിട്ടു ഒരുപാട് കാലം ഒന്നും ആയിട്ടില്ല. ഏതാണ്ട് നമുക്ക് അറിയാം നാം നമ്മുടെ ഒരു രണ്ടു തലമുറയ്ക്കു മുന്നിലുള്ള മനുഷ്യര് പോലും അടിമകൾ ആയിട്ട് വിപണനം ചെയ്യപ്പെട്ടത് ഇന്ത്യയിൽ മാത്രമല്ല ലോകത്ത് എല്ലായിടത്തും അതായത് ഇന്ത്യയിൽ മാത്രം അടിമകളായി വിപണനം ചെയ്തത്, ചെയ്യപ്പെട്ട മനുഷ്യര് ഇല്ലാതായിട്ട് ഒരു രണ്ടു തലമുറ പോലുമായിട്ടില്ല അപ്പോൾ അത്രയും വളർച്ച മാത്രമേ ജനാധിപത്യത്തിന് സംഭവിച്ചിട്ടുള്ളൂ, ജനാധിപത്യം വ്യവസ്ഥക്ക് സംഭവിച്ചിട്ടുള്ളൂ. അപ്പോൾ ഇത് ഇന്ത്യയിലും അങ്ങനെ തന്നെ ആണ്. നമുക്ക് 47 തൊട്ടു 47നു അപ്പുറത്തുള്ള ചരിത്രം മാത്രം ആണ് നമുക്ക് മുന്നിലുള്ളത് ഇതിൽ ഇടയ്ക്ക് അടിയന്തിരാവസ്ഥ പോലുള്ള വലിയ രീതിയിലുള്ള ഫാസിസ്റ്റ് ഇന്ത്യൻ സമൂഹം തന്നെ നേരിട്ടിട്ടുണ്ട്, അതുകഴിഞ്ഞ് തൊണ്ണൂറിനു ശേഷം ഉണ്ടാകുന്ന അധികാര വ്യവസ്ഥ യ്ക്കകത്ത് തന്നേ ഉണ്ടാവുന്ന സംഘപരിവാറിന്റെ പിടിമുറുക്കലുകൾ ഉണ്ടാകുന്നുണ്ട്. അത്തരം പിടിമുറുക്കലുകൾ പിന്നീട് രാഷ്ട്രീയ അധികാര വ്യവസ്ഥയിലേക്ക് സംഘപരിവാറിനെ കൊണ്ടെത്തിക്കുന്നുണ്ട്. ഏതാണ്ട് ഒന്നോ രണ്ടോ ടേമുകളിലായി സർക്കാർ ഇന്ത്യയിൽ മാറാതെ നിൽക്കുന്ന ഒരു സാഹചര്യം ഉണ്ടാകുന്നുണ്ട്. ഇന്ത്യയിൽ രാഷ്ട്രീയ വ്യവസ്ഥ അധികാര കേന്ദ്രീകൃതം ആവുകയും, അധികാര വ്യവസ്ഥ നേരിട്ട്, നിയമത്തിൽ ആവട്ടെ ജുഡീഷ്യറിയുടെ തീരുമാനങ്ങളിൽ ആവട്ടെ, നിയമനടപടികളിൽ ആവട്ടെ, ഇതിലൊക്കെ പലരീതിയിൽ കൈകടത്താൻ നോക്കുകയും ഇതിന്റെ ഒക്കെ റിഫ്ലക്ഷൻസ് നമ്മുടെ പല മേഖലകളിലുണ്ടായ് വരികയും ചെയ്യുന്നതു നമ്മൾ കാണുന്നുണ്ട് അപ്പോൾ ഞാൻ പറയുന്നത് ജനാധിപത്യം അതിന്റെ ബാലാരിഷ്ടതകളിൽ തന്നെയാണ് നിലനിൽക്കുന്നത് എന്നാണ് ഞാൻ വിശ്വസിക്കുന്നത് അപ്പോൾ അതുകൊണ്ട് ആണ് ഈ പ്രതിസന്ധി നമ്മൾ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു സാഹചര്യം ഉണ്ടാകുന്നത്. അത് ഞാൻ സിനിമയെ മാത്രമായി ബന്ധപ്പെടുത്തി പറഞ്ഞതല്ല. സമൂഹത്തിന്റെ വളർച്ചയുടെ ഏതോ ഒരു ഘട്ടത്തിൽ മാത്രമാണ് നമ്മൾ. അതായത് ഇത് ഞാൻ ഉൾപ്പെടെ, ഉമേഷ് ഉൾപ്പെടെ നമ്മളെ പോലുള്ള മനുഷ്യരുൾപ്പെടെ നമ്മൾക്കും അപ്പുറത്തു നിൽക്കുന്ന നമ്മൾ എന്നു പറയുന്നത് നമ്മൾ നമ്മളെല്ലാവരും എന്ന അർത്ഥത്തിലാണ് ഞാൻ പറയുന്നത്. ഞാനോ ഉമേഷോ മാത്രമല്ല നമുക്ക് സമാനമായ ആശങ്കകൾ പങ്കുവയ്ക്കുന്നവരും ഈ രീതിയിലുള്ള ഒരു ആശങ്കകൾ ഒന്നുമില്ലാതെ പൊളിറ്റിക്കൽ ആയി ജീവിക്കുന്ന മനുഷ്യരും ഉൾപ്പെടെയുള്ള ഉള്ള സമൂഹത്തിനെ പറ്റി കൂടിയാണ് ഞാൻ പറഞ്ഞത്. ഇവരെ എല്ലാവരെയും രാഷ്ട്രീയമായ രീതിയിലുള്ള, ഒരു സാമൂഹ്യമായ രീതിയിലുള്ള അവബോധം ഉണ്ടാവുകയും ജനാധിപത്യം എന്ന് പറയുന്ന കൂടുതൽ വലിയ സ്വാതന്ത്ര്യം, മനുഷ്യന് സ്വാതന്ത്ര്യം എന്ന് പറയുന്നത് അതിരുകളില്ലാത്ത വലിയ ലോക വ്യവസ്ഥയെ പറ്റിയുള്ള സ്വപ്നങ്ങളിലൂടെ ഒക്കെ തന്നെയാണ് ഈ ജനാധിപത്യം എന്നു പറയുന്ന ഒരു വ്യവസ്ഥക്ക് കൂടുതൽ കൂടുതൽ വികസിച്ചു പോകാൻ പറ്റൂ.

അപ്പോൾ നമുക്ക് ഇന്ന് ഇന്ത്യയിൽ തരുന്ന രാഷ്ട്രീയ അധികാരം സാമൂഹ്യ അധികാരം അല്ലെങ്കിൽ പൗരാവകാശം ഇതിനെയൊക്കെ ഉറപ്പുവരുത്തുന്ന ഒന്നു നമുക്കു മുന്നിലുണ്ട്. അതു ഇവിടത്തെ കാലങ്ങളായി നമ്മൾ ഇവിടെ കൊണ്ടു നടന്നിട്ടുള്ള വേദപുസ്തകങ്ങളോ അല്ലെങ്കിൽ ഇവിടുത്തെ ഇതിഹാസങ്ങളോ ഒന്നുമല്ല. അതു നമുക്കു മുന്നിലുള്ളത് ഡോക്ടർ ബി ആർ അംബേദ്കർ ഉണ്ടാക്കിയ അദ്ദേഹത്തിൻറെ നേതൃത്വത്തിലുള്ള ഒരു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ അംഗീകരിച്ച ഭരണം എന്നു പറയുന്നത് അംഗീകൃത ഭരണഘടന ആണ്. ഈ ഭരണഘടന ഉറപ്പുവരുത്തുന്ന പൗരാവകാശങ്ങൾക്ക് അകത്തു നിന്നുകൊണ്ട് ആ പൗരാവകാശത്തെ മുൻനിർത്തിക്കൊണ്ടുള്ള പോരാട്ടങ്ങൾ ഇന്ത്യൻ സമൂഹത്തിൽ പലയിടത്തായി ഉണ്ടാകുന്നുണ്ട്. ഈ പറയുന്ന ഏതു രീതിയിലുള്ള രാഷ്ട്രീയ ഇടപെടലുകളും അധികാര വ്യവസ്ഥ സമൂഹത്തിൽ ദുർബല൪ക്ക് നേരെ നടത്തുന്ന അധികാരപ്രയോഗങ്ങൾക്ക് എതിരായിട്ടുള്ള എല്ലാ പോരാട്ടങ്ങൾക്ക് ഉള്ള ഒരു ബലം എന്നു രീതിയിൽ നമുക്ക് മുകളിൽ ഭരണഘടന തന്നെ നമുക്ക് പല അവകാശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്. എല്ലാത്തിനും മുകളിൽ നമുക്ക് മുന്നോട്ട് വെക്കാൻ ഉള്ളത് പൗര അവകാശം എന്നു പറയുന്ന സ്വാതന്ത്ര്യം ബോധത്തിൽ അധിഷ്ഠിതമായ ഒരു പൗരാവകാശത്തെ മുൻനിർത്തിയുള്ള പല മുന്നേറ്റങ്ങളും നിലപാടും ഉണ്ടായി വരികയും അത് സാമൂഹ്യവ്യവസ്ഥയെ തന്നെ രൂപപ്പെടുത്തുകയും മാറ്റിയെടുക്കുകയും ചെയ്യുന്ന ഒരു രീതിയിലേക്ക് സമൂഹം പതുക്കെ പതുക്കെ മാറുന്നുണ്ട്. ഏതു സമരങ്ങളും ആയിക്കൊള്ളട്ടെ പൗരത്വബില്ലിനെതിരായിട്ടുള്ള വലിയ സമരങ്ങൾ പല സ്ഥലങ്ങളിൽ രൂപപ്പെട്ടു, പല രീതിയിലുള്ള മനുഷ്യൻ അതിന്റെ ഒപ്പം നിന്നു. ഒരേ ഐഡൻറിറ്റി പങ്കു വെക്കുന്നവർ മാത്രമല്ല പല ഐഡൻറിറ്റികൾക്ക് അകത്തുനിന്ന് പല ഐഡൻറിറ്റികൾക്ക് അതെ ഐഡൻഡിറ്റികൾക്ക് അപ്പുറത്ത് അല്ലാത്ത മനുഷ്യൻ പോലും അതോടൊപ്പം നിന്നിട്ടുണ്ട്. കർഷക ബില്ല് കർഷക സമരത്തെ പല രീതിയിൽ ഇപ്പോഴും കർഷക സമരത്തിനൊപ്പമുള്ളവർ. ഇപ്പൊ ഏറ്റവും അവസാനം പറഞ്ഞു കഴിഞ്ഞാൽ ലക്ഷദ്വീപിന്റെ കാര്യമെടുത്താൽ ലക്ഷദ്വീപുമായി ബന്ധപ്പെട്ട നടക്കുന്ന ഏറ്റവും പുതിയ ഇതിനെതിരെ ഏറ്റവും വലിയ രീതിയിലുള്ള ചർച്ചകളോ വലിയ രീതിയിലുള്ള ഉള്ള ആശങ്കകളും മനുഷ്യരുടെ ഭാഗത്തുനിന്നും ഉണ്ട്. ഇതൊക്കെ മുന്നേറ്റങ്ങൾ ആയി രൂപപ്പെടുന്നുണ്ടോ എന്ന് ചോദിച്ചാൽ സംഭവിക്കുന്നുണ്ട് എന്നത് ചെറിയ ഒരർത്ഥത്തിൽ പലരീതിയിലും വിമർശന വിധേയമാക്കേണ്ട ഒന്നുതന്നെയാണ്. എങ്കിൽ പോലും ഇതൊക്കെ ജനാധിപത്യത്തിന് അകത്ത് നടന്ന റിഫ്ലക്ഷൻ ആണെന്ന് പറയാം. ഇങ്ങനെ തന്നെയാണ് സമൂഹം മുന്നോട്ടുപോകുന്നത്. പൊമ്പുളൈ ഒരുമൈ സമരവുമായി ബന്ധപ്പെട്ട് ആണല്ലോ ഞാൻ ഈ സിനിമയിൽ സംസാരിക്കുന്നത്. ആ സമരത്തിന് കേരളത്തിലുണ്ടായിരുന്ന വലിയൊരു റിഫ്ലക്ഷൻ ആണ് എനിക്ക് തോന്നുന്നു. ഏറ്റവും പ്രധാനപ്പെട്ട ഒരു ജനാധിപത്യ സമരമാണ് മാർജിനലൈസ്ഡ് ആയിട്ടുള്ള സമൂഹത്തിലെ പല രീതിയിൽ അവഗണിക്കപ്പെട്ട മനുഷ്യരെ പല രീതിയിലുള്ള.. ഉദാഹരണം ദളിതത്വം എന്നത്.. പല കാലങ്ങളായി അടിമകൾ ആയിട്ട് ഇവിടെ ജീവിക്കേണ്ടി വന്ന മനുഷ്യർ, സ്കൂളുകളിൽ പോലും പോകാൻ പറ്റാത്ത രീതിയിൽ തൊഴിലാളികളായി വളരെ ചെറുപ്പത്തിൽത്തന്നെ തൊഴിലാളികളായി മാറേണ്ടി വന്ന മനുഷ്യർ, അതിൽ തന്നെ സ്ത്രീകളായ മനുഷ്യർ. ഭാഷാപരമായ വിവേചനം നേരിടുന്ന അല്ലെങ്കിൽ ഭാഷ അടിസ്ഥാനത്തിൽ മാറ്റി നിർത്തപ്പെട്ട മനുഷ്യർ. വലിയൊരു കോർപ്പറേറ്റ് കീഴിൽ പണിയെടുക്കുന്ന പണിയെടുക്കേണ്ടി വരുന്ന മനുഷ്യർ. ഇങ്ങനെ എല്ലാ രീതിയിലും ഐഡൻറിറ്റികളും ചേർന്നിട്ടുള്ള ഒരു വലിയ ഏത് അധികാരത്തെയും അധികാരത്തെ പ്രയോഗിക്കാനുള്ള ഉള്ള ആ ഒരു ദണ്ഡിനെ തോണ്ടി എടുക്കാൻ പറ്റുന്ന രീതിയിലുള്ള ഒരുപാട് കാര്യങ്ങൾ അതിനകത്ത് ഉണ്ടായപ്പോൾ പോലും അവർക്കിടയിൽ ഒരു ഒരു മൂവ്മെൻറ് രൂപപ്പെടുകയും അത് ഒരു അധികാര വ്യവസ്ഥയെ തന്നെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുകയും ചെയ്യുന്നതിനെ ആണ് നമ്മൾ ജനാധിപത്യം എന്ന് വിളിച്ചു പോരുന്നത്. അങ്ങനെ തന്നെയാണ് ഇന്ത്യയിൽ ഇന്ത്യ മാത്രമല്ല ലോകത്തിലെല്ലായിടത്തും ഈ പറയുന്ന ഫാസിസ്റ്റ് നിലപാട് എടുത്തിട്ടുള്ള ഭരണകൂടങ്ങൾക്കെതിരെ ആവട്ടെ ഫാസിസ്റ്റ് നിലപാടുകൾക്കെതിരെ ആവട്ടെ അല്ലെങ്കിൽ ഭരണകൂടത്തിന്റെയോ കോർപ്പറേറ്റ് അധികാരവ്യവസ്ഥയുടെയോ ഭാഗമായിട്ടുള്ള അടിച്ചമർത്തലുകൾക്കെതിരെ ഒക്കെ മനുഷ്യരുടെ ഈ രീതിയിലുള്ള സമരം ചെയ്തു മുന്നോട്ടു പോയി ഈ രീതിയിൽ യുദ്ധം ചെയ്തും സംസാരിച്ചും ഒക്കെ തന്നെയാണ് ആണ് ജനാധിപത്യം വളർന്നത്. അതിൽ വലിയൊരു സന്തോഷവും അത്തരമൊരു ജനാധിപത്യ സമരത്തെ ഏതെങ്കിലും രീതിയിൽ അടയാളപ്പെടുത്താൻ ശ്രമിക്കാൻ ഈ ‘മണ്ണ്’ ശ്രമിച്ചിട്ടുണ്ട് എന്നാണ്. അത് നമ്മൾ കൊണ്ടുനടക്കുന്ന ഒരു നിലപാടിന്റെ ആ സമരത്തോട് മാത്രമല്ല ഇത്തരത്തിലുള്ള പല രീതിയിൽ നടക്കുന്ന സമരങ്ങളോട് ഐക്യപ്പെടൽ കൂടിയാണ്.

തീർച്ചയായിട്ടും. ഇനി എന്തുകൊണ്ട് ഫീച്ചർ ഫിലിം എടുക്കാതെ ഡോക്യുമെൻററി ചെയ്തു എന്ന ചോദ്യം ഞാൻ
ചോദിക്കേണ്ട കാര്യം ഇല്ല കൃത്യമായ ഉത്തരം ആണ് മണ്ണ് എന്ന സിനിമ പറയുന്നത്. ആ സിനിമ സ്വയം ഒരു പോരാട്ടമാണ്. അത് അടയാളപ്പെടുത്തി വെക്കുന്നത് ആണെങ്കിൽ നൂറ്റാണ്ടുകളായി അടിമ ജീവിതം നയിച്ചുവന്ന ഒരു ജനതയുടെ, അവരുടെ ഭാഷയിൽ തന്നെ പറഞ്ഞാൽ അതൊരു പോരാട്ടത്തിന് ഒരു തുടക്കമാണ്. തേയില ചെടിയിലെ അരിമ്പ് പൊട്ടി വരുന്നതു പോലെയുള്ള ഒരു തുടക്കം മാത്രമായ പോരാട്ടം ആണ്. അതിന്റെ തുടർച്ചകൾ ഇനിയും ഉണ്ടാകാൻ ഇരിക്കുന്നതാണ്. അപ്പോ ആ വിഷയത്തിലേക്ക് എത്തിച്ചേരുന്നത് എങ്ങനെയാണ് അത് എത്താതിരിക്കാൻ ആവില്ല. എങ്കിലും പ്രത്യേകിച്ച് അതിലേക്ക് കൃത്യമായി എത്തിച്ചേരുന്നത് എങ്ങനെയാണ്?

ഞാൻ നേരത്തെ പറഞ്ഞതുപോലെ നമ്മൾ ക്ലോണിന്റെ ഒരു കാര്യം പറഞ്ഞല്ലോ അതൊരു ദിവസം നമ്മളിങ്ങനെ പെട്ടെന്നു ഒരു തീരുമാനം എടുത്തിട്ടു എന്നാ പിന്നെ നമ്മൾ എല്ലാരും കൂടി യോഗം കൂടി നാളെ തൊട്ടു ഇന്നത് ചെയ്യാം എന്ന രീതിയിൽ അല്ല. സ്വാഭാവികമായിട്ടും നമ്മുടെ വളർച്ചയുടെ ഭാഗം ആയിട്ട് അല്ലെങ്കിൽ ഇടപെടലിന്റെ ഭാഗമായിട്ട് രൂപപ്പെടുന്ന ഒന്നായിരുന്നു ആ സാമൂഹിക ഇടപെടൽ എന്നു പറയുന്നതു എനിക്കു തോന്നുന്നു. സിനിമയിലേക്കുള്ള എൻറെ യാത്രയും അങ്ങനെയൊക്കെ തന്നെ സംഭവിച്ചതാണ്. സിനിമ എന്ന മാധ്യമത്തോട് ഉള്ള ഒരു യാത്ര അല്ല ഞാൻ പറഞ്ഞത് സിനിമ എന്ന മാധ്യമം വളരെ സന്തോഷത്തോടു കൂടി കാണാൻ കൊതിച്ചിരുന്ന അല്ലെങ്കിൽ ഏതെങ്കിലും ഒക്കെ തരത്തിൽ ആ മാധ്യമം ആ മാധ്യമത്തിലേക്ക് എത്തിപ്പെടണമെന്ന് വളരെ കാലം മുമ്പ് ആഗ്രഹിച്ചിരുന്ന ഒരാൾ ഒക്കെ തന്നെയാണ് ഞാൻ. പക്ഷേ എത്തിപ്പെടാൻ പറ്റുമോ എന്നുള്ള കോൺഫിഡൻസ് ഒന്നും ഉണ്ടായിരുന്നില്ല നമുക്ക് കാരണം എന്താന്ന് വച്ചാൽ മറ്റ് പല പ്രതിസന്ധികളും ഉണ്ടായിരുന്നു. അത് വ്യക്തിപരം ആവട്ടെ മറ്റു തരത്തിലുള്ളതാവട്ടെ പിന്നെ പൊരുത്തപ്പെടാൻ ഉള്ള, അതായത് നിലനിൽക്കുന്ന സിനിമയുടെ ശൈലിയുമായിട്ടൊക്കെ പൊരുത്തപ്പെടാൻ ഉള്ള വലിയ ഒരു പ്രതിസന്ധി ഞാനൊക്കെ ആഗ്രഹിക്കുന്ന കാലത്ത് ഉണ്ടായിരുന്നു. അപ്പോ അത് ഒരു ഭാഗമാണ്. ഇപ്പോ സിനിമ ചെയ്തിട്ടില്ലാ എങ്കിൽ നമുക്ക് ഒന്നും സംഭവിക്കാനില്ല എന്ന ചിന്ത തന്നെയാണ് അന്നുള്ളതും ഇന്നുള്ളതും. അതുകൊണ്ട് സിനിമയ്ക്ക് അകത്ത് നിർബന്ധപൂർവ്വം നമുക്ക് നാളെ ഒരു സിനിമ എടുത്തു കളയാം എന്ന നിലപാടിനു പുറത്ത് ഞാൻ ഇതുവരെയും ഒരു സിനിമ പ്രവർത്തനം നടത്തിയിട്ടില്ല. ഇനി അങ്ങോട്ടും ഇതുതന്നെയായിരിക്കും എന്ന് ഞാൻ വിചാരിക്കുന്നു. പക്ഷേ സിനിമ എന്നു പറയുന്നത് ഒരു പൊളിറ്റിക്കൽ മാധ്യമം എന്ന രീതിയിൽ വളരെ important ആയിട്ടുള്ള ഒരു മാധ്യമം മാത്രമാണെന്നുള്ള ഒരു തോന്നൽ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട് അതുകൊണ്ടുതന്നെ നമ്മൾ ഒരു കാര്യത്തെ larger perspective ൽ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഒരു ലേഖനത്തെക്കാളൊ അല്ലെങ്കിൽ ഒരു അഭിമുഖത്തെക്കാളൊ എത്രയോ വലിയ ഒരു മാധ്യമമാണ് സിനിമ എന്നുള്ള ബോധ്യം ഏതാണ്ട് എൻറെ ഒരു ഇരുപതുകളിൽ ഒക്കെ തന്നെ ഐ എഫ് എഫ് കെ കാണാൻ പോകുന്ന കാലം തൊട്ട്, അല്ലെങ്കിൽ തിരുവനന്തപുരത്ത് പഠിക്കുന്ന കാലം തൊട്ട് എന്റെ മാധ്യമവുമായി കോഴ്സുകൾ ചെയ്യുന്ന കാലഘട്ടത്തിൽ ഒക്കെ എന്റെ മുന്നിൽ ഇത് ഒരു വലിയ രാഷ്ട്രീയ മാധ്യമമാണ്. നമുക്ക് ഏതെങ്കിലും തരത്തിൽ എത്തിപ്പെടാൻ പറ്റുമെങ്കിൽ തീർച്ചയായിട്ടും അതു നല്ലതുതന്നെ ആണെന്നുള്ള ഒരു ബോധ്യം അന്നേ ഉണ്ടായിരുന്നു. അതു കൊണ്ട് സിനിമ എന്ന മാധ്യമത്തെ എല്ലാ കാലത്തും കൗതുകത്തോടു കൂടിയും താൽപര്യത്തോടു കൂടിയും കണ്ടിട്ടുള്ള ഒരു കാലം…അത് ഏറ്റവും ചെറുപ്പകാലത്ത്. എന്റെ അമ്മയ്ക്ക് സിനിമകൾ കാണാൻ ഭയങ്കര ഇഷ്ടമായിരുന്നു. അപ്പോൾ അമ്മയുടെ കൂടെ തീയേറ്ററിൽ പോകും. ചെറുപ്പത്തിൽ എന്റെ സ്കൂളുകളിൽ സിനിമ കാണിച്ചിട്ടുണ്ട്. നാട്ടുമ്പുറത്ത് എനിക്കൊപ്പം ഉള്ളവരും കൂടി സിനിമ കഥകളും പേരുകളും പറഞ്ഞു കളിക്കുന്ന ഒരു കാലം ഉണ്ടായിരുന്നു. അപ്പോൾ അന്ന് തൊട്ടേ ഈ സിനിമ എന്ന് പറയുന്ന മാധ്യമത്തോട് എല്ലാ കാലത്തും എല്ലാ രീതിയിലുമുള്ള അടുപ്പം ഉണ്ട്. അത് സിനിമ എന്ന മാധ്യമത്തോടുള്ള എല്ലാ കാലത്തും എല്ലാ രീതിയിലുമുള്ള അടുപ്പം ഉണ്ട് അതിനൊപ്പം തന്നെ നമ്മൾ ഒരു 20 തൊട്ടു തന്നെ ഉള്ള കേരളീയം എന്നു പറയുന്ന തൃശ്ശൂർ ഉള്ള സ്വതന്ത്ര മാസികയുണ്ട്. എന്റെ തൃശ്ശൂര് കോളേജ് കാലത്ത് ഞാൻ ഈ മാഗസിനുമായി പല രീതിയിൽ പരിചയപ്പെടാൻ ഇടവരികയും കുറച്ചുകാലം കേരളീയത്തിന്റെ ഭാഗമായി പ്രവർത്തിക്കാൻ അവസരം കിട്ടുകയും ചെയ്തു. അപ്പോൾ ആ കാലം തൊട്ട് നമ്മൾ ഡോക്യുമെൻററി സിനിമകൾ കൂടുതൽ ആയിട്ട് കാണാൻ ശ്രമിക്കുന്നുണ്ട്. ഞാൻ സത്യം പറഞ്ഞാൽ കോളേജ് കാലത്ത് ഒന്നും ഡോക്യുമെൻററി വളരെ സീരിയസ് ആയിട്ട് ഒന്നും കണ്ടിരുന്നില്ല. ചെറിയ രീതിയിലുള്ള ഡോക്യുമെൻററികൾ ഒക്കെ കണ്ടിട്ടുണ്ട്. അതൊക്കെ ഈ PRD രീതിയിലുള്ള പബ്ലിക്കേഷൻ ഡിപ്പാർട്ട്മെൻറ് ഒക്കെ ഇറക്കുന്ന ഡോക്യുമെൻററി ഒക്കെയാണ് കണ്ടിട്ടുള്ളത്.

നമുക്ക് ഒരു മാധ്യമം എന്ന രീതിയിൽ മോഹിപ്പിക്കുന്ന തരത്തിലെ ഡോക്യുമെൻററികൾ ഒന്നും എൻറെ കോളേജ് കാലത്ത് ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ തൃശ്ശൂരിൽ ചെല്ലുകയും തൃശ്ശൂർ കേരളീയത്തിന്റെ ഭാഗമായി കുറച്ചുകാലം ഉണ്ടാവാൻ കഴിയുകയും ചെയ്യുമ്പോഴാണ് ആനന്ദ് പട് വർദ്ധന്റെ ഡോക്യുമെൻററി കാണുന്നത്. സീരിയസ് ആയിട്ട് എന്റെ ഓർമ്മയിൽ നിൽക്കുന്നത് ആനന്ദ് പട് വർദ്ധന്റെ ഡോക്യുമെൻററി തന്നെ ആയിരിക്കണം.

ഇന്ത്യയിലെ പല മനുഷ്യരുടെയും പല സിനിമ എടുക്കാൻ ആഗ്രഹിക്കുന്ന പലരെയും സിനിമ ലോകത്തിലേക്ക് കൂട്ടി കൊണ്ടു പോയത് ആനന്ദ് പട് വർദ്ധന്റെ ഡോക്യുമെൻററി തന്നെ ആയിരിക്കണം. അത് ഉണ്ടാക്കിയ ഒരു വിപ്ലവം ഉണ്ട്. സാമൂഹ്യമായി ഉണ്ടാക്കിയ വിപ്ലവം മാത്രം അല്ല. സാമൂഹ്യമായ രീതിയിൽ ഡോക്യുമെന്ററിയെ ഒരു മാധ്യമം എന്ന രീതിയിൽ പുഷ്ടിപ്പെടുത്താവുന്ന ഒന്നാക്കി മാറ്റി എടുത്ത രീതിയിലും നമ്മൾ ആനന്ദ് പട് വർദ്ധനത്തെ വായിക്കേണ്ടതുണ്ട്. സിനിമ എന്ന മാധ്യമത്തെ ഇങ്ങനെയും ഒരു വലിയ രാഷ്ട്രീയ സാധ്യതയോ സാമൂഹിക സാധ്യതയോ ഉണ്ടെന്ന ആ രീതിയിൽ ഡോക്യുമെൻററികൾ വളരെ പ്രധാനപ്പെട്ട മാധ്യമമാണ് എന്നും ഞാൻ ആദ്യമായിട്ട് തിരിച്ചറിയുന്നത് ഒരുപക്ഷേ അത് ഏറ്റവും പ്രധാനപ്പെട്ട മാധ്യമമായി recognize ചെയ്യുന്നതും ഈ ഡോക്യുമെൻററി കണ്ടുതുടങ്ങിയിട്ട് ആയിരിക്കണം. പട് വർദ്ധനന്റെ ഒരുവിധം പ്രധാനപ്പെട്ട വർക്കുകൾ ഒക്കെ നമ്മൾ ആ കാലത്ത് കണ്ടിട്ടുണ്ട്. ഇപ്പോൾ എനിക്കു ഏതൊക്കെ തരത്തിൽ ആയാലും ഒരു ഫോൺ വിളിച്ചാൽ എടുക്കാവുന്ന രീതിയിലുള്ള ഒരു ബന്ധവും പരിചയവും ഈ പറയുന്ന ആനന്ദ് പട് വർദ്ധനുമായ് ഉണ്ടാക്കിയെടുക്കാൻ നമ്മുടെ ക്ളോണിന്റെ പ്രവർത്തനങ്ങൾക്കും ഉൾപ്പെടെയുള്ള അല്ലെങ്കിൽ ഈ അടുത്തകാലത്ത് കുറച്ചുദിവസം മുൻപു പോലും അദ്ദേഹത്തോട് സംസാരിക്കാൻ പറ്റി. അതെനിക്ക് തോന്നുന്നത് എനിക്കു ജീവിതത്തിൽ കിട്ടിയിട്ടുള്ള വലിയൊരു അവസരം ആയിട്ടോ നമ്മളെത്തന്നെ പുഷ്ടിപ്പെടുത്തുന്ന ഒന്നായിട്ടോ ആണ്. ഞാൻ പട് വർദ്ധനൻ ആയിട്ടുള്ള ഒരു ഇടപെടലോ അദ്ദേഹവുമായി നേരിട്ട് സംസാരിക്കാനും ഇടപെടാനും പറ്റിയതും അദ്ദേഹത്തിൻറെ സിനിമകൾ കാണാൻ പറ്റിയതും എന്നിലെ വ്യക്തിയെ തന്നെ പരുവപ്പെടുത്തുന്ന രൂപപ്പെടുത്തുന്ന ഒരു വലിയ രാഷ്ട്രീയ ഇടപെടലോ സാമീപ്യമോ ഒക്കെ ആയിട്ട് എനിക്കു വായിക്കാൻ പറ്റുന്നുണ്ട്. അങ്ങനെയാണ് സിനിമയിൽ ഡോക്യുമെൻററി പ്രധാനപ്പെട്ട ഒന്നാണ് എന്ന രീതിയിൽ നമ്മള് എത്തുന്നത്.

രണ്ടാമത് ഞാനെങ്ങനെ മണ്ണിലേക്ക് എത്തി എന്നതാണ് ഉമേഷിന്റെ ചോദ്യമെങ്കിൽ സിനിമ പോലുള്ള മാധ്യമത്തോട് നമുക്കുള്ള ഒരു താല്പര്യം എല്ലാ കാലത്തും ഉണ്ടായിരുന്നു. 20കൾ തൊട്ടു ഡോക്യുമെൻററി എന്ന മാധ്യമം പ്രധാനപ്പെട്ടതാണെന്ന് നമ്മൾ തിരിച്ചറിയുന്നുണ്ട്. പിന്നീട് ഞാൻ ഡോക്യുമെൻററി കൾ തേടിപ്പിടിച്ച് കാണുന്ന ശീലംം എനിക്ക് എൻറെ 20 വയസ്സ് തൊട്ടേ ഉണ്ട്. കഴിഞ്ഞ ഒരു 20 കൊല്ലം ആയിട്ട് പ്രധാനപ്പെട്ട ഡോക്യുമെൻററികൾ എല്ലാം എൻറെ മുന്നിൽ ഒരു ഡോക്യുമെൻററികൾ വരികയാണെങ്കിൽ അതെന്തായാലും കാണാനുള്ള ഒരു ശ്രമം ഞാൻ എല്ലാ കാലത്തും, അത് ഇന്ത്യയിൽ ഉണ്ടാകുന്ന ഡോക്യുമെൻററി കൾ മാത്രം അല്ല ഇന്ത്യയ്ക്ക് പുറത്ത് ഉണ്ടാകുന്ന ഡോക്യുമെൻററികളും കാണാൻ ശ്രമം ഞാൻ എല്ലാ കാലത്തും നടത്തിയിട്ടുണ്ട് . അതുകൊണ്ട് ഡോക്യുമെൻററികൾ കണ്ടും കേട്ടും വായിച്ചും ഡോക്യുമെൻററികളെപറ്റി പറഞ്ഞും ഉള്ള ഒരു അനുഭവവും പരിചയവും ഉണ്ട്. ക്ളോണിൻറെ ഭാഗമായിട്ട് തന്നെ ഡോക്യുമെൻററി ഫിലിം ഫെസ്റ്റിവലും നമ്മൾ സംഘടിപ്പിച്ചിട്ടുണ്ട്. പിന്നീട് അമുദയെ പരിചയപ്പെടുന്നു. ദിവ്യ ഭാരതിയെ പരിചയപ്പെടുന്നു. പിന്നീട് ഒരുപാട് പേരെ ഈ യാത്രയിൽ പരിചയപ്പെടുന്നു. അങ്ങനെ ഒരുപാട് പ്രധാനപ്പെട്ട ഡോക്യുമെൻററി ഫിലിം മേക്കേഴ്സ് നമ്മൾ ജീവിതത്തിൽ പരിചയപ്പെടുന്നു മണ്ണിലേക്ക് എത്തുന്നത് നേരിട്ട് എത്തുകയല്ല സംഭവിക്കുന്നത് ഞാനെൻറെ പത്രപ്രവർത്തന കാലം മനോരമയുടെ ലേഖകൻ ആയിട്ട് കുറച്ചുകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് ഞാൻ മനോരമ മുഖ്യധാരാ പത്രപ്രവർത്തനം വേണ്ടെന്നു വെക്കുന്നുണ്ട്. വേണ്ടെന്ന് വെച്ചതിനു ശേഷം മുഴുവനായും ഫ്രീ ലാൻസ് എഴുത്തിലേക്ക് വരുന്നുണ്ട്. മലയാളത്തിലെ ദേശാഭിമാനി ഉൾപ്പെടെ, അന്ന് മലയാളമുൾപ്പെടെ പ്രധാനപ്പെട്ട, അതുപോലെ മനോരമയ്ക്ക് അകത്തും ഞാൻ ആ സമയത്ത് ഡൽഹിയിൽനിന്ന് കുറിപ്പുകളും ഒക്കെ എഴുതുക ഉണ്ടായിരുന്നു. അന്ന് മലയാളത്തിലെ ഐ. വി ബാബു ചേട്ടൻ മലയാളത്തിലെ പത്രാധിപൻ ആയ സമയത്ത് ബാബു ചേട്ടൻ വഴി ഒക്കെ കുറച്ച് വളരെ നല്ല ആർട്ടിക്കിൾ ഒക്കെ മലയാളത്തിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട് അപ്പോൾ ആ സമയത്ത് ഒക്കെ ഡൽഹിയിൽനിന്ന് മാഗസിൻ കണ്ടന്റ് കൊടുക്കാൻ ഇങ്ങോട്ട് വിളിച്ചു പറയും. അങ്ങനെ ഒരു തവണ തോട്ടം മേഖലയുമായി ബന്ധപ്പെട്ട ഒരു വിഷയത്തെ പറ്റി ഒന്നു പഠിച്ചു ഒരു കാര്യം എഴുതാൻ പറ്റുമോ എന്ന് ചോദിക്കുകയും പഠിച്ച് എഴുതാൻ ശ്രമം നടത്തുകയും ചെയ്തു.

പക്ഷേ ആ സമയത്ത് ആർട്ടിക്കിൾ പബ്ലിഷ് ആയില്ല കാരണം എന്താന്ന് വെച്ചാൽ മറ്റൊന്ന് മുംബൈ തീവ്രവാദി ആക്രമണം നടന്ന ഒരു സമയവും ഒക്കെ ആയിരുന്നു. ആ സമയത്ത് അതുമായി ബന്ധപ്പെട്ട സ്റ്റോറി ആണെന്ന് ഹെഡ് ലൈൻ ഒക്കെ ആയിട്ട് കേറി പോയത് നമ്മൾ ആ പറയുന്ന മാഗസിൻ എഴുതിയ കുറിപ്പ് അത് പബ്ലിഷ് ചെയ്യാതെ പോയി. അതു പബ്ലിഷ് ചെയ്യാതെ പോയതിൽ എനിക്കിപ്പോഴും വിഷമമൊന്നുമില്ല. കാരണം എന്താന്ന് വെച്ചാൽ അത് ഗംഭീരമായ ഒരു പഠനം ഒന്നും ആയിരുന്നില്ല. പഠിക്കാനുള്ള ശ്രമം കുറവായിരുന്നു. പക്ഷേ പക്ഷേ അന്ന് തൊട്ട് സീരിയസായിട്ട് തോട്ടം മേഖല എന്ന് പറയുന്ന ആ മേഖലയിലെ തൊഴിലാളികളെ പറ്റി അതെങ്ങനെ ഒരു പൊളിറ്റിക്കൽ ഇക്കോണമി ആയിട്ട് നിലനിൽക്കും എന്നതിനെ പറ്റിയിട്ടുള്ള ആദ്യത്തെ ഒരു വായന സംഭവിക്കുന്നത് ആ സമയത്താണ്. പിന്നീട് മലയാളത്തിനു വേണ്ടിയിട്ടും ജനശക്തിക്ക് വേണ്ടിയിട്ടും അങ്ങനെ പ്രധാനപ്പെട്ട ചില മാഗസിൻ മാസികകൾക്ക് ഒക്കെ വേണ്ടി ഞാൻ ചെയ്ത കുറച്ച് അഭിമുഖങ്ങൾ ചേർത്തിട്ട് അതിജീവനത്തിന് പെൺപക്ഷ രാഷ്ട്രീയം എന്ന് പറഞ്ഞിട്ട് ഒരു പുസ്തകം 2016ൽ പുറത്തിറക്കി അത് ഗ്രീൻ ബുക്സ് ആണ് പബ്ലിഷ് ചെയ്തത്. അതിൽ ഇന്ത്യയിലെ പ്രധാനപ്പെട്ട വനിതകൾ നേതൃത്വം കൊടുത്തിട്ടുള്ള മുന്നേറ്റങ്ങളെ പറ്റിയിട്ടുള്ള താണ് അതിനകത്ത് 5 അഭിമുഖങ്ങളാണ് ഉള്ളത് ഒന്ന് മേധാപട്കർ, വന്ദനാശിവ, സിനിമയ്ക്ക്കത്ത് നന്ദിത ദാസ്, അജിത്ത് കൗ൪, അപർണകൗ൪ അമ്മയും പ്രധാനപ്പെട്ട എഴുത്തുകാരിയും ആയിട്ടുള്ള അപർണകൗ൪, അരുണാറോയ്, അരുണ റോയ് ആണ് ആണ് പ്രധാനപ്പെട്ട ആർ ടിഐ റൈറ്റ് ബീൻ ഇൻഫർമേഷൻ ആക്ട് എന്ന് പറയുന്ന വിവരാവകാശ നിയമത്തിന് ഒരു ഭാഗമായിട്ട് പ്രവർത്തിക്കുകയും അത് implement ചെയ്യാൻ ആയിട്ട് മുൻകൈ എടുക്കുകയും ചെയ്തിട്ടുള്ള അരുണാറോയ് അങ്ങനെ അഞ്ച് വനിതകളും ആയിട്ടുള്ള അഭിമുഖമാണ് ആ പുസ്തകം. അന്ന് 2012 ലോ മറ്റോ ആണ് കംപ്ലീറ്റ് ചെയ്തിട്ട് ഗ്രീൻ ബുക്സ്ന് കൊടുക്കുന്നത്. അപ്പോൾ ആ സമയത്ത് ഗ്രീൻ ബുക്സ് അത് പബ്ലിഷ് ചെയ്യാൻ ഏറ്റെടുക്കുകയും പുസ്തകം പുറത്തുവരുകയും ചെയ്യുന്നുണ്ട്. അപ്പോഴാണ് 2015 പൊമ്പിളൈ സമരം സംഭവിക്കുന്ന സമയത്ത് എനിക്ക് വല്ലാത്ത ഒരു നഷ്ടബോധം ഉണ്ടായി അതായത് എന്റെ പുസ്തകവുമായി ബന്ധപ്പെട്ട നഷ്ടബോധം ആണ് എനിക്ക് തോന്നിയത്. അതിൽ ഉൾപ്പെടുത്തപെടേണ്ട ഒരാൾ ആയിരുന്നു ആ സമരത്തിലെ ഗോമതി അക്കയും ആ സമരവും. എൻറെ പുസ്തകത്തിൽ വന്നിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് പിന്നീട് ഞാൻ ആലോചിച്ചിരുന്നു. പക്ഷേ ആ സമയമായപ്പോഴേക്കും പബ്ലിഷ് ചെയ്യാൻ കൊടുത്തു. അന്ന് തൊട്ട് ഞാൻ ഈ സമരത്തെ പറ്റി ആർട്ടിക്കിൾ എഴുതുകയോ അല്ലെങ്കിൽ ഗോമതിഅക്കയെ അഭിമുഖം നടത്തുകയോ അവരുമായി ഒരു ഇൻറർവ്യൂ വേറെ എവിടെയെങ്കിലും പബ്ലിഷ് ചെയ്യണമെന്ന് ആ സമരം നടന്ന സമയത്ത് ആലോചിക്കുകയും ഒക്കെ ചെയ്തിരുന്നു. പക്ഷെ 2015ൽ ഞാൻ ജോലിസംബന്ധമായി ഡൽഹിയിലാണ് 2016 ലാണ് ഇങ്ങോട്ട് മാറുന്നത് മാറിയ അന്ന് തൊട്ടുള്ള എൻറെ ശ്രമം ഇതിനെ എങ്ങനെ പുസ്തകം ആയിട്ട് ഒക്കെ ആവാം എന്നാണ്. പിന്നീട് ഞാൻ പെട്ടെന്ന് തന്നെ തീരുമാനമെടുക്കുകയും ഞാനത് ഒരു ഡോക്യുമെൻററി സിനിമയിലേക്ക് തന്നെ അത് കൊണ്ടുവരാനുള്ള ശ്രമം 2016ൽ തീരുമാനിക്കുകയും ചെയ്യുന്നുണ്ട്. പക്ഷേ അപ്പോളും സിനിമയിലേക്ക് എത്താനുള്ള ഒരു മൂലധനം സാമ്പത്തികതയോ ഒന്നും നമുക്ക് ഉണ്ടായിരുന്നില്ല വലിയ ഒരു കാര്യം ആണ്. നമ്മൾ പറയാൻ പോകുന്നത് നടത്തിയ ഒരു റിസർച്ച് എന്തായിരുന്നു എന്ന് ചോദിച്ചാൽ ഇതുമായി ബന്ധപ്പെട്ട് വേറെ എവിടെയെങ്കിലും സിനിമ പൊമ്പുളൈ ഒരുമൈ സമരം എന്നു പറയുന്നത് മറ്റേതെങ്കിലും തരത്തിൽ അടയാളപ്പെടുത്തപ്പെട്ട ഉണ്ടോ. പക്ഷേ അങ്ങനെയൊന്നും അടയാളപ്പെടുത്തപ്പെട്ടിട്ടില്ല. പക്ഷേ പല വേർഷൻ ആയിട്ട് ചിതറിക്കിടക്കുകയാണ് അത് കൃത്യമായിട്ട് ഒരു സിനിമ എന്ന രീതിയിൽ ഒരു ഫോം എന്ന രീതിയിൽ അടയാളപ്പെടുത്തപ്പെട്ടില്ല എന്നു തോന്നി പിന്നെയാണ് വീണ്ടുമാ സമരത്തെ നിരീക്ഷിക്കുകയും ഒക്കെ ചെയ്യുമ്പോഴാണ് നമ്മള് അതിനകത്ത് തന്നെ അവര് തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നു. ആ മൂവ്മെൻറ് തന്നെ ചിതറി പോകുന്നു. അപ്പോൾ അത് വേറെ രീതിയിലേക്ക് വളരുകയും അങ്ങനെ ഇരിക്കുമ്പോൾ ആണ് 2018 ൽ മറ്റ് എലമന്റ്സ് കടന്നുവരുന്നത് അതിൽ പരിസ്ഥിതി അതുപോലെതന്നെ ലാൻഡ് കയ്യേറ്റവും ആയി ബന്ധപ്പെട്ട പ്രശ്നങ്ങള് ഇങ്ങനെ എല്ലാം നമ്മുടെ ഉള്ളിൽ വരികയും ഇതെല്ലാം ഞാൻ ഒരു പുസ്തകം പോലെ പോലെ ഒരു റിസർച്ച് മെറ്റീരിയൽ ആയി പലയിടത്തായി കുറിച്ചും എഴുതിയും മനസ്സിലും ഒക്കെ സൂക്ഷിച്ചിരുന്നു. ആ ഒരു സമയത്താണ് 2018ൽ പ്രളയം ഉണ്ടാകുന്നത് പ്രളയം ഉണ്ടായപ്പോൾ അറിയാമല്ലോ കേരളത്തിൽ വലിയ രീതിയിൽ നമ്മുടെ ജീവിതത്തിൽ എവിടെയും മലയാളികളുടെ ഇപ്പോഴത്തെ ഒരു സാമൂഹ്യജീവിതത്തെ നേരിട്ട് ഒരു മധ്യവർഗ മലയാളിയെ പറ്റിയാണ് ഞാൻ പറയുന്നത് അത് ഒരു മധ്യവർഗ്ഗ മലയാളിയുടെയൊ ഒരു നഗരകേന്ദ്രീകൃത ജീവിക്കുന്ന മനുഷ്യരുടെയോ ജീവിതത്തെ ഈ പറയുന്ന കാലാവസ്ഥാവ്യതിയാനം രീതിയിലുള്ള പെട്ടെന്നുള്ള ഒരു ഇൻ ഫാക്ട് ഉണ്ടായില്ല. രണ്ടുനിലവീടുകളിൽ വരെ വെള്ളം കയറി മലയാളികൾ അഭയാർത്ഥികളായി മാറുകയും ചെയ്ത ഒരു വലിയ സംഭവം നമ്മുടെ മുൻപിൽ
വന്നപ്പോഴാണ് കേരളം കാലാവസ്ഥ വ്യതിയാനത്തെ പറ്റി ചർച്ച ചെയ്തു തുടങ്ങിയത്. പക്ഷേ നമുക്കറിയാം ഇത് മലകളിലും ഇതിന്റെയൊക്കെ തുടക്കം പശ്ചിമഘട്ടത്തിൽ ബാധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ട് ഉണ്ടായിരുന്നു അപ്പോ ഞാൻ അങ്ങനെ ഒരു അന്വേഷണം നടത്താൻ തീരുമാനിക്കുകയും നേരെ വണ്ടി കയറിയിട്ട് മൂന്നാറിലേക്ക് ബസ്സ് കയറി യാത്രയാവുകയും ചെയ്യുകയാണ് ചെയ്തത്. അങ്ങനെ മൂന്നാറിൽ പോയി ആ യാത്രയിൽ തന്നെ തീരുമാനം എടുക്കുന്നു ഇത് ഇപ്പോൾ തന്നെ ചെയ്യും എന്ന് തീരുമാനിക്കുന്നു രണ്ടാഴ്ചക്കകം ഷൂട്ട് സ്റ്റാർട്ട് ചെയ്യുന്നു .

പിന്നീട് 2018 തൊട്ട് 2019 വരെയുള്ള ഒരു കാലം നമ്മൾ തുടർച്ചയായിട്ട് അത് ഷൂട്ട് ചെയ്യുകയും വളർച്ചയും മറ്റു സാമൂഹിക വിഷയങ്ങളും അതിലേക്ക് കൊണ്ടുവരികയും അതിനെ സിനിമയുടെ ഒരു ഫോമിലേക്ക് എത്തിക്കുകയും ചെയ്തു.

ഈ തുടർച്ചയായ ഒരു നീണ്ട കാലത്തെ പറ്റി നമ്മൾ പറയുന്നത് കൊണ്ട് ഇതിൻറെ നിർമ്മാണ ഘട്ടത്തിലേക്ക് പോകാം പ്രതാപ് ജോസഫ് ആണ് ക്യാമറ ചെയ്തിട്ടുള്ളത് പ്രതാപ് സംവിധാനം ചെയ്തിട്ടുള്ള സിനിമകളൊക്കെ വളരെ ചുരുങ്ങിയ സമയം കൊണ്ട് ഷൂട്ട് ചെയ്തു പുറത്തിറങ്ങുന്ന സിനിമകളാണ്. അതേസമയം പ്രതാപിൻ്റെ ഡോക്യുമെൻററി, പ്രതാപ് ക്യാമറ ചെയ്യുന്ന മറ്റു സംവിധായകരുടെ ഡോക്യുമെൻററിളും ഒക്കെ വർഷങ്ങളോളം സമയമെടുത്ത് ചെയ്യുന്നതാണ്. മാത്രമല്ല മണ്ണ് എന്ന് സിനിമയിൽ കാണുന്ന ഫ്രെയിമുകളും അതിൻറെ വിഷ്വലും പ്രതാപിന്റെ മുൻ സിനിമകളിൽ ഒന്നും കാണാത്തതാണ്. സംവിധായകൻ്റെ ക്യാമറാമാൻ ആണ് പ്രതാപ് ജോസഫ് എന്ന് പറയാം. എങ്ങനെയാണ് ഇത്രയും നീണ്ട ഒരു പ്രോസസ്സിൽ സംവിധായകനും ക്യാമറാമാനും പ്രവർത്തിച്ചത് എല്ലാവർക്കും അറിയാൻ താല്പര്യമുള്ള ഒരു കാര്യമാണ്.

എനിക്ക് ഏറ്റവും ഈ ഡോക്യുമെൻററിയുമായി ബന്ധപ്പെട്ട് സന്തോഷത്തോടുകൂടി അഭിമാനത്തോടുകൂടി പറയാൻ പറ്റുന്ന ഒരു കാര്യം പ്രതാപ് ജോസഫ് പോലെ ഒരേ സമയം പലരീതിയിൽ അദ്ദേഹം നടത്തുന്ന സിനിമയ്ക്ക് അകത്തു നടത്തുന്ന ഇടപെടലുകളും ഉണ്ട്. സ്വതന്ത്ര സിനിമയ്ക്കൊപ്പം അദ്ദേഹം നടത്തുന്ന ഇടപെടലുകൾ ഉൾപ്പെടെയുള്ള അത്തരം ഇടപെടലുകൾ പോലും നടത്തുന്ന ഒരു വ്യക്തി കൂടി ആയിട്ടുള്ള വളരെ പ്രഗല്ഭനായ ഒരു ക്യാമറാമാനെ നമ്മുടെ ഈ സിനിമയിലേക്ക് കൊണ്ടുവരാൻ പറ്റി എന്നുള്ളതാണ്. എനിക്ക് തോന്നുന്നു പ്രതാപിനെ ഈ കൺസപ്ട്ട് ഷെയർ ചെയ്യുന്നതിൽ തന്നെ ഞാൻ വളരെ ചുരുങ്ങിയ സമയത്ത് ആണ് കൂടെ നിൽക്കാം എന്ന് പറയുകയും ചെയ്യുന്നത്. ഒട്ടും ഒരു കൺഫ്യൂഷൻസ് ഉണ്ടായിരുന്നില്ല പ്രതാപ് ആവണം ക്യാമറ ചെയ്യുന്നത് എന്നുള്ള കാര്യത്തിൽ എനിക്ക് ഒട്ടും തന്നെ കൺഫ്യൂഷൻസ് ഉണ്ടായിരുന്നില്ല. കാരണം ആ കാര്യത്തിൽ കൺഫ്യൂഷൻസ് ഉണ്ടാകാതിരിക്കാനുള്ള ആദ്യത്തെ കാരണം നമുക്കു വേണ്ട ഒരു സംഗതി കമ്മ്യൂണിക്കേറ്റ് ചെയ്യാൻ പറ്റുന്ന നല്ല ഒരു സുഹൃത്ത് കൂടിയാണ് പ്രതാപ് എന്നുള്ളതാണ്. അതുകൊണ്ട് തന്നെ ഈ സിനിമ തുടങ്ങി വെക്കുമ്പോൾ തന്നെ നമുക്കറിയാ൦ ഡോക്യുമെൻററി സിനിമകളുടെ പ്രശ്നം ഇതെവിടെ നിർത്തണ൦ എന്നുള്ള അതായത് ചെറിയൊരു ഫ്ലോട്ടിനെ പറ്റി ചെയ്യുന്ന അരമണിക്കൂർ ഡോക്യുമെൻററി പറ്റിയല്ല ഞാൻ പറയുന്നത് .അത് നമ്മൾ ഇത്രയും കാലം എടുത്തു ചെയ്യാൻ പറ്റുന്ന ഒരു ഡോക്യുമെൻററി ആ വിഷയത്തെ വളരാൻ വിടുകയും അത് അത് സ്വതന്ത്രമായി ഫോളോ ചെയ്യുകയുമാണ് ഡോക്യുമെൻററി സിനിമ എടുക്കുന്ന അതായത് കൃത്യം ആയിട്ടുള്ള ഡോക്യുമെൻററി ഒരു ആർട്ട് ഫോം എന്നുള്ള രീതിയിൽ ഒരു സിനിമയുടെ ഒരു ഫോമിനെ പറ്റി ആണ് ഞാൻ പറയുന്നത്. ഫോം എടുക്കുന്ന ആള് പലപ്പോഴും ചെയ്യുന്ന രീതി എന്നു പറയുന്നത് വിഷയത്തെ ഫോളോ ചെയ്യുകയും വിഷയവുമായി ബന്ധപ്പെട്ട ഗവേഷണ പ്രവർത്തനങ്ങൾ ഒക്കെ നടക്കുകയും ചെയ്യുമ്പോൾതന്നെ ആ വിഷയം ഏത് രീതിയിൽ വളരുന്നു എന്നതിനെക്കുറിച്ച് നമുക്ക് പറഞ്ഞു വെക്കാൻ പറ്റില്ല. വിചാരിക്കാത്ത തരത്തിലുള്ള ടേണുകളിൽകൂടി ഒരു വിഷയം എങ്ങനെ വേണമെങ്കിലും പോകാം അതിലെ ഏറ്റവും വലിയ എക്സാമ്പിൾ ആണ് ഞാൻ ആ സിനിമ തുടങ്ങാമെന്ന് കരുതുന്ന സമയത്ത് ഒന്നും ഗോമതി അക്കയുടെ സമരവും .. നമുക്കറിയാം പാർലമെൻറ് തെരഞ്ഞെടുപ്പിലാണ്. സിനിമ തീരുമാനിക്കുന്ന സമയത്ത് എവിടെയും ഗോമതി അക്ക പാർലമെൻറ് തെരഞ്ഞെടുപ്പുമായി മത്സരിക്കുന്നു അല്ലെങ്കിൽ മത്സരിക്കുമെന്ന് ഒന്നും നമ്മൾ വിചാരിക്കുന്നില്ല. നമ്മൾ അറിയുന്നില്ല അവരുടെ ഒരു രാഷ്ട്രീയ യാത്ര എങ്ങോട്ടാണ് പോകുന്നത് എന്ന് നമുക്ക് യാതൊരു മുൻധാരണകളോ ഒന്നുമില്ല. സ്വതന്ത്രമായി ഒരു വിഷയത്തെ എൻറെ ഒരു റെസ്പോണ്സിബിലിറ്റി എന്നുപറഞ്ഞാൽ ആ സിനിമ രണ്ടോ മൂന്നോ കൊല്ലം ചിലപ്പോൾ ഒരു വിഷയത്തെ ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട ആനന്ദ് പട് വർദ്ധനത്തിന്റെ തന്നേ നമ്മൾ സൂചിപ്പിച്ചതുകൊണ്ട് തന്നെ അതു പറയാം. ഏതാണ്ട് പതിനാല് വർഷം ഒക്കെ എടുത്തിട്ടാണ് രാം കി നാം പോലെയുള്ള ഡോക്യുമെൻററികൾ ചെയ്യുന്നത്.
ഒരുപാട് കാലം അദ്ദേഹം അതിൻറെ പുറകെ സഞ്ചരിക്കുന്നുണ്ട് പ്രധാനപ്പെട്ട ലോകത്ത് ഉണ്ടായിട്ടുള്ള പല ഡോക്യുമെൻററി വർക്കുകളും അതാണ് ചെയ്യുന്നത്. ഫിലിംമേക്കർക്ക് എൻറെ ഒരു ഒരു സിനിമ എടുത്ത ഒരാൾ എന്ന നിലയിൽ എൻറെ ഉത്തരവാദിത്വം എന്നുള്ളത് ആ വിഷയത്തെ ആ രീതിയിൽ ബഹുമാനത്തോട് കൂടി സമീപിക്കുകയും പിന്നെ അത് അതിനെ സ്വതന്ത്രമായി വളരാൻ വിടുകയും അതിൽ ഇതിൽ ഒരു ഒരു turning പോയിൻറ് ഏത് എന്നുള്ള രീതിയിൽ മുന്നോട്ടുള്ള ഒരു യാത്രയെ നമ്മൾ നമ്മളുടെ ആയിട്ടുള്ള രീതിയിൽ നോക്കി കണ്ടോണ്ടിരിക്കുകയും ചെയ്യുന്നതാണ്. അപ്പൊ ഞാൻ എൻറെ സിനിമയ്ക്ക് മറ്റ് ഒറ്റ എഡീഷൻ ലെയറുകൾ എല്ലാം കൊണ്ടു വരുന്നുണ്ടെങ്കിലും ഇത് ഇങ്ങനെ ഏതു സമയത്ത് എവിടെവച്ച് എന്നതിനെ പറ്റി ഒരു ധാരണ ഒന്നും സിനിമ തുടങ്ങുമ്പോൾ മുന്നിൽ വെക്കാൻ പറ്റില്ല കാരണം ഒരു ധാരണയും നമുക്ക് ആർക്കായാലും അത് ചെയ്യാൻ പറ്റുന്നതല്ല പക്ഷേ എങ്കിൽ പോലും ഞാൻ ഒരു തീരുമാനം എടുത്തിട്ടുണ്ടായിരുന്നു അതായത് 2019ലെ പാർലമെൻറ് തിരഞ്ഞെടുപ്പ് എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ് അത് ഇന്ത്യയുടെ ഒരുപക്ഷേ രാഷ്ട്രീയ ചരിത്രവുമായി ബന്ധപ്പെട്ടു തന്നെ അത് വളരെ പ്രധാനപ്പെട്ട ഒന്നായി മാറി നിൽക്കുമെന്നും 2019 ന് ശേഷമുള്ള ഇന്ത്യയും 2019 ന് മുൻപുള്ള ഇന്ത്യയും തമ്മിൽ നിയമങ്ങളുടെ കാര്യത്തിൽ ആകട്ടെ ഈ പറയുന്ന നിലപാടുകളുടെ കാര്യത്തിലാവട്ടെ അതിൻറെ രാഷ്ട്രീയ തീരുമാനങ്ങളുടെ കാര്യത്തിലാവട്ടെ ഒക്കെ പല രീതിയിലുള്ള ഒരു മാറ്റത്തിൻറെ അതായത് ഞാനൊരു പോസിറ്റീവ് ആയ മാറ്റത്തിൻറെ എന്നല്ല പറഞ്ഞത് അത് കൂടുതൽ സങ്കീർണമാക്കുന്നു. സങ്കീർണ്ണമായ ഒരു സൊസൈറ്റി ആയി മാറാനുള്ള ഒരു കാരണങ്ങൾ അതിൻറെ അടിവേരുകൾ ആദ്യ ഒന്നാം സർക്കാറിലും രണ്ടാം സർക്കാറിലും ഉണ്ട് എന്ന ഒരു റീഡിങ് ഒരു രാഷ്ട്രീയ വിദ്യാർത്ഥി എന്ന രീതിയിൽ അതുകൊണ്ടുതന്നെ പാർലമെൻറ് തിരഞ്ഞെടുപ്പിൽ കൂടി എന്നെ സിനിമയ്ക്കകത്തെ വരുകയും തെരഞ്ഞെടുപ്പിൽ എന്താണ് സംഭവിച്ചത് എന്ന് അതുമായി ബന്ധപ്പെട്ട അതാവണം രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു കാഴ്ചപ്പാടിലേക്ക് വേണം വളർന്നു എത്താൻ എന്നത് ഞാൻ ആഗ്രഹിച്ചിരുന്നതും ആലോചിച്ചു വച്ചിരുന്നതും ആയ കാര്യമാണ്. പക്ഷേ എപ്പോഴും ഗോമതി അക്ക ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പിനെ ഭാഗം ആകുമെന്ന് നമുക്കറിയുന്ന കാര്യമല്ല. അവരുടെ മാത്രം രാഷ്ട്രീയ തീരുമാനം ആണ്. നമുക്ക് യാതൊരു തരത്തിലുള്ള നേരിട്ട് സ്വാധീനങ്ങളും ഒന്നും തന്നെ മുന്നോട്ട് വെക്കാനും പറ്റില്ല. അത് അവരുടെ മാത്രം സ്വതന്ത്രമായ നിലപാട് ആണ്. അപ്പോൾ നമ്മൾ അതിനെ മാറിനിന്നു വീക്ഷിക്കുന്ന ഒരാൾ എന്ന നിലയ്ക്ക് നമ്മുടെ ഒരു നിലപാട് ഏതു വരെ കൊണ്ടുപോകണം ആ സിനിമയുടെ ഏതു ഭാഗം സിനിമ ആയിട്ട് നിൽക്കണം എന്നതാണ് ചരിത്രത്തിലെ തുടർച്ചയാണ് ഡോക്യുമെൻററി സിനിമകൾ കൾ ഇതിന് മുൻപും പിൻപും കൊണ്ട് അതിനിടക്ക് ഒരു കഷ്ണം മാത്രമാണ് സിനിമയ്ക്ക് അകത്തു വരുന്നത്. ഇത് ഒരു ഫിക്ഷൻ സിനിമ പോലെ ഒരു ക്ലൈമാക്സ് എഴുതിവെച്ച നമുക്ക് തുടങ്ങാൻ പറ്റുന്ന ഒന്നല്ല. അതുകൊണ്ടുതന്നെ കുറച്ച് അധികകാലം ഇത് ഷൂട്ട് ചെയ്യേണ്ടിവരും എന്നത് ഞാൻ മുൻകൂട്ടി തന്നെ പ്രതാപിനോട് സൂചിപ്പിച്ചിരുന്നു.

ഉമേഷ് ഇപ്പോൾ പറഞ്ഞതു പോലെ പ്രതാപിന്റെ മുൻ സിനിമകളിൽ ഇതിൽ സെക്സി ദുർഗ ആവട്ടെ ക്രൈം നമ്പർ പോലുള്ള സിനിമകള് ആവട്ടെ പ്രതാപിനെ സ്വന്തം സിനിമകൾ കൾ സിനിമ ആകട്ടെ കുറ്റിപ്പുറം പാലം പോലെയുള്ള ഇതിൻറെ അകത്ത് ഒക്കെ ഉപയോഗിച്ച് ഒരു ഫ്രെയിം സ്വഭാവമല്ല അല്ല ഈ സിനിമയ്ക്കകത്ത് ഉള്ളത്. അതെന്തുകൊണ്ടാണ് അങ്ങനെ ഉദ്ദേശിച്ച് പറയാൻ പറയണം കാരണം എന്ന് ഞാൻ പറയാം നമ്മുടെ സിനിമ മണ്ണ് സിനിമ ഉപയോഗിച്ച് ഒരു ഫോം എന്ന് പറയുന്നത് അത് മാസ് സിനിമകളുടെ ഒരു ഫോമാണ് സിനിമ എന്നത് ആ സിനിമയുടെ ഒരു മീഡിയ നമ്മൾ കാണുന്ന കൊമേഴ്സ്യൽ സിനിമകൾ വേറെ രീതിയിൽ ഉപയോഗിച്ച് നശിപ്പിച്ചുകളഞ്ഞു. ഞാൻ അങ്ങനെ തന്നെ പറയും. ഉപയോഗിച്ച് നശിപ്പിച്ചു കളഞ്ഞ ഒരു ഫോം ആണ് മാസ്സ് എന്നത്. പലപ്പോഴും മാസ് എന്നത് സിനിമയിൽ പ്രധാനപ്പെട്ട ഫോം ആയിട്ട് കൊമേഴ്സ്യൽ പല കാലങ്ങളായി കൊണ്ട് നടക്കുന്ന ഒന്നാണ്. അപ്പോൾ അത് പിന്നീട് കുറെയധികം പോലീസ് സ്റ്റോറികൾ ആവട്ടെ മലയാളത്തിൽ വലിയ രീതിയിലുള്ള കൊമേഴ്സ്യൽ വിജയങ്ങൾ നേടിയിട്ടുള്ള സ്റ്റോറികൾ ആവട്ടെ ഇത് പലപ്പോഴും പിൻപറ്റിയിട്ടുള്ളത് മാസ് എന്നുള്ള ഒരു ടെക്നിക് ആണ്. പക്ഷേ എൻറെ സിനിമ മാസ് എന്നുള്ള ഒരു ടെക്നിക് ഏറ്റെടുക്കാൻ പ്രധാനപ്പെട്ട കാരണം എന്നു പറയുന്നത് അത് ആ സിനിമ സംസാരിക്കുമ്പോൾ ഏതെങ്കിലും ഒരു വ്യക്തി വ്യക്തിയെക്കുറിച്ച് അല്ല മാത്രം കാര്യമല്ല മറിച്ച് ഒരു കൂട്ടം മനുഷ്യർ ഒന്നായ് വരുകയും കൂട്ടം മനുഷ്യരുടെ എല്ലാവരുടെയും റിഫ്ലക്ഷൻ വരുകയും ചെയ്യുന്ന ഫ്രെയിമുകളാണ് ആ സിനിമയ്ക്കകത്തെ വേണ്ടത് എന്നതുകൊണ്ടാണ് ആ സിനിമ മാസ്സ് എന്നുള്ള ഫോ൦ സ്വാഭാവികമായിട്ടും ഒരു തീരുമാനം എടുക്കുകയാണ് ചെയ്യുന്നത് പ്രതാപ് ചെയ്ത സിനിമകളുടെ ഒരു സ്വഭാവം അല്ല ആ ഫ്രെയിമുകൾക്ക് ഉള്ളത് എന്ന് ഒരു പ്രേക്ഷകന് തോന്നുന്നതിന്റെ പ്രധാനകാരണം നമുക്ക് അതിനകത്ത് കാണുന്ന എല്ലാ ഫ്രെയിമുകളിലും ഒരുപാട് മനുഷ്യരുണ്ട്.

ആ സിനിമ തുടങ്ങുന്നത് തന്നെ ഒരുപാട് മനുഷ്യരുടെ ഫ്രെയിമിൽ ആ സിനിമയ്ക്ക് അകത്ത് വ്യക്തികളായി കാണുന്നവരുടെ എണ്ണം എനിക്ക് തോന്നുന്നു ഒരുപാട് ഒരുപാട് ഒരുപാട് കാണാം. ഓരോ ഫ്രെയിമിനെ അകത്തും ഒരുപാട് വ്യക്തികളും ഒരുപാട് മനുഷ്യരും ഒരുപാട് അപ്പോൾ ആ ഫ്രെയിം വേണം എന്നുള്ള ഒരു നിലപാട് എടുക്കുകയും അങ്ങനെ സിനിമ സിനിമയ്ക്കൊപ്പം സിനിമയ്ക്ക് വേണ്ടത് എന്തെന്ന് ഉള്ള തീരുമാനത്തിനെ ഭാഗമായി അത് കൃത്യമായി തിരിച്ചു തരികയും ആണ് പ്രതാപ് ജോസഫ് എന്ന ക്യാമറാമാൻ ചെയ്തിട്ടുള്ളത്. അപ്പോൾ സിനിമയിൽ ഡിമാൻഡ് ചെയ്യുന്നത് ഇന്നതാണെന്നും സിനിമ ഏറ്റെടുക്കുന്ന ഒരു സിനിമാറ്റിക്ശൈലി ഇന്നതാണെന്നും തീരുമാനിക്കുന്നത് കൊണ്ടാണ് അത് കൃത്യമായി തിരിച്ചുവരാൻ കഴിവുള്ള ഒരു ക്യാമറാമാൻ ആണ് പ്രതാപ്. പിന്നെ ഒരു കാര്യം ആ സിനിമയ്ക്കകത്ത് മറ്റൊന്ന് നമുക്കറിയാം പിന്നെ രണ്ടാമത് ഒരു കാര്യം കൂടി കൂട്ടത്തിൽ പറയാനുള്ളത് അത് ഡോക്യുമെൻററി സിനിമയുടെ ഏറ്റവും വലിയ ഒരു കാര്യം ഷൂട്ടിംഗ് ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഒരു കാര്യം പറയുകയാണെങ്കിൽ മനുഷ്യരെ നേരിട്ട് സംസാരിക്കുകയാണ് ക്യാമറയിൽ നമ്മുടെ സിനിമ ചില സംസാരിക്കുന്ന തോട്ടം തൊഴിലാളികൾ ആയിട്ടുള്ള മനുഷ്യരാണ് അല്ലെങ്കിൽ ഗോത്ര വിഭാഗത്തിൽപെട്ട മനുഷ്യരാകട്ടെ തെരുവിൽനിന്ന് സംസാരിക്കുന്നവർ ആകട്ടെ ഇവരൊക്കെ പലരും ആദ്യമായിട്ട് ഒരു ക്യാമറ അഭിമുഖീകരി സംസാരിക്കുന്നവരാണ് ക്യാമറ എന്ന് പറയുന്ന ഒരു instrument ഒരു മുൻപിൽ വന്നാൽ പോലും അവരെ സ്വതന്ത്രമായി നമ്മളോട് സംസാരിക്കുകയില്ല. മൂന്നാമതൊരു ഇടപെടൽ ആയിട്ട് അത് ഫീൽ ചെയ്യും. ഇതിൽ പലപ്പോഴും ഫോളോ ചെയ്ത് ശൈലി എന്ന് പറയുന്നത് ഞാൻ അവരുമായി സംസാരിച്ചു പോകുകയും വളരെ ശാന്തം ആയിട്ട് ഈ പറയുന്ന വ്യക്തികളെ ഒരുതരത്തിലും ശല്യപ്പെടുത്താതെ അവരെ ഒരു തരത്തിലും ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാറി നിന്നുകൊണ്ട് ഇതിൻറെ ഭാഗമായി നിന്നുകൊണ്ട് ക്യാമറ എടുക്കുകയും ആണ് ചെയ്തത്. ഇതിൽ പങ്കെടുത്ത എല്ലാവർക്കും അവരെ ഡോക്യുമെൻററി സിനിമയിൽ സംസാരിക്കുന്നത് എന്നും അവരെ സിനിമയുടെ ഭാഗമാവുകയാണ് എന്ന ബോധവും പൂർണ്ണമായ പൂജ ത്തോടുകൂടി ആണ് അല്ലാതെ അവരെ നമ്മൾ സിനിമയ്ക്ക് വേണ്ടിയിട്ടല്ല എന്ന് പറഞ്ഞ് എടുത്തതല്ല എല്ലാ മനുഷ്യരോടും നമ്മൾ ഇന്നതാണെന്ന് സംസാരിക്കുകയും ഒരു അഞ്ചോ ആറോ ഓരോ പേർ ഉൾപ്പെടുന്ന ഒരു ക്രൂ മുന്നിൽ ഉണ്ടാവുമ്പോഴാണ് ഈ മനുഷ്യരെല്ലാം നമ്മളോട് ഉള്ളുതുറന്ന് സംസാരിക്കുന്നത്. ഇങ്ങനെ ഒരു ഷൂട്ടിംഗ് ശൈലി ഇതിനകത്ത് എടുക്കാൻ കാരണം എനിക്കറിയാം എനിക്കിത് സിനിമ തുടങ്ങുന്നതിനു മുമ്പുതന്നെ കൃത്യമായ ബോധ്യം ഉണ്ട്. ഇതിൽ നമ്മൾ സംസാരിക്കാൻ പോകുന്ന മനുഷ്യർ പലരും ഒരു ക്യാമറയുടെ മുന്നിൽ ഒക്കെ പോയിട്ട് സംസാരിച്ചു പരിചയങ്ങളും ശീലങ്ങളെ ഇല്ലാത്തവരാണ് അവരെ എങ്ങനെ ക്യാമറ പ്രതികരിക്കും എന്ന് മുൻകൂട്ടി പറയാൻ പറ്റില്ല അപ്പൊ പൂർണ്ണമായിട്ടും അത്തരത്തിലുള്ള ഉള്ള അവർക്ക് ഒരുതരത്തിലും ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കുകയു൦ അതേസമയം സിനിമയ്ക്ക് വേണ്ടരീതിയിൽ തിരിച്ചുവരാനും പറ്റുന്ന രീതിയിൽ ക്യാമറ ഫിക്സ് ചെയ്യാനും അത് ഒപ്പത്തിനൊപ്പം നിന്ന ക്യാമറ ചെയ്യാനും പ്രതാപിന് പറ്റി എന്നുള്ളതാണ് ആ സിനിമയുടെ പ്രധാനപ്പെട്ട ഒരു എലൻമെൻറ് ആയിട്ട് പറയാൻ പറ്റുന്നത്… (തുടരും)

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here