സാഹിത്യകാരൻ എം. സുകുമാരൻ അന്തരിച്ചു

0
639

തിരുവനന്തപുരം: പ്രമുഖ സാഹിത്യകാരൻ എം. സുകുമാരൻ അന്തരിച്ചു. തിരുവന്തപുരത്തെ ശ്രീചിത്ര ഇൻസ്​റ്റിറ്റ്യുട്ടിലായിരുന്നു അന്ത്യം.  കേന്ദ്ര സാഹിത്യ അക്കാദമി പുരസ്​കാരമുൾപ്പടെ നിരവധി പുരസ്​കാരങ്ങൾ നേടിയിട്ടുണ്ട്​. മരിച്ചിട്ടില്ലാത്തവരുടെ സ്​മാരകങ്ങൾ, ശേഷക്രിയ എന്നിവയാണ്​ പ്രധാനകൃതികൾ.

1943ൽ നാരായണ മന്നാടിയാരുടെയും മീനാക്ഷിയമ്മയുടെയും മകനായി പാലക്കാട്​ ജില്ലയിലെ ചിറ്റൂരിലാണ്​ സുകുമാരൻ. ജനിച്ചത്​. ഹൈസ്​കൂൾ വിദ്യാഭ്യാസത്തോടെ പഠനം അവസാനിപ്പിച്ചു. കുറച്ചുകാലം ഷുഗർ ഫാക്​ടറിയിലും പിന്നീട്പിന്നീട്​ സ്വകാര്യ വിദ്യാലയത്തിലും ജോലി നോക്കി. പിന്നീട്​ 1963ൽ തിരുവനന്തപുരത്ത്​ അക്കൗണ്ടൻറ്​ ​ ജനറൽ ഒാഫീസിൽ ക്ലർക്കായി ജോലി ലഭിച്ചു. 1973ൽ ​യൂണിയൻ പ്രവർത്തനങ്ങളുടെ പേരിൽ സർവീസിൽ നിന്ന്​ ഡിസ്​മസ്​ ചെയ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here