കോഴിക്കോട്: ചിത്രകാരിയും യുവ എഴുത്തുകാരിയുമായ ഷബ്ന സുമയ്യയുടെ പെയിന്റിംഗ് പ്രദര്‍ശനം മാര്‍ച്ച് 20 മുതല്‍ കോഴിക്കോട് ആര്‍ട്ട് ഗാലറിയില്‍. ‘ബിക്കമിംഗ്’ ആര്‍ട്ട് എക്സിബിഷന്‍ എന്ന് പേര് നല്‍കിയ പ്രദര്‍ശനത്തിന്‍റെ ഉല്‍ഘാടനം നിര്‍വഹിക്കുന്നത് പ്രശസ്ത ചിത്രകാരിയും എഴുത്തുകാരിയുമായ കബിത മുഖോപാധ്യായ ആണ്. ചൊവ്വാഴ്ച്ച വൈകിട്ട് 4 മണിക്കാണ് ചടങ്ങ്.
ചടങ്ങില്‍ വെച്ച് ഷബ്നയുടെ പുതിയ പുസ്തകം ‘ കനല്‍ കുപ്പായം’ പ്രകാശനം ചെയ്യും. ‘ക്യാപ്റ്റന്‍’ സിനിമയുടെ സംവിധായകനും മാധ്യമപ്രവര്‍ത്തകനുമായ ജി. പ്രകാശ് സെന്‍ ആണ് പെന്‍ഡുലം ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം പ്രകാശനം ചെയ്യുന്നത്.
ബ്ലോഗ് എഴുത്തുകളിലൂടെ ശ്രദ്ധ നേടിയ ഷബ്ന സുമയ്യ സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. പ്രദര്‍ശനം മാര്‍ച്ച് 25 ഞായര്‍ വരെ തുടരും.