കുടുംബശ്രീയ്ക്ക് ലോഗോയും ടാഗ് ലൈനും നൽകാം, സമ്മാനം നേടാം

0
224

കുടുംബശ്രീയുടെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്, നിലവിലുള്ള ലോഗോ പരിഷ്‌ക്കരിക്കുന്നതിനും ടാഗ് ലൈൻ തയ്യാറാക്കുന്നതിനും മത്സരം സംഘടിപ്പിക്കുന്നു. ലോഗോക്കും ടാഗ് ലൈനിനും 10,000 രൂപ വീതമാണ് സമ്മാനം. ഇംഗ്‌ളീഷിലോ മലയാളത്തിലോ തയ്യാറാക്കാം. സുസ്ഥിര വികസനം സ്ത്രീ സമൂഹത്തിലൂടെ, നൂതന തൊഴില്‍ സാധ്യതകള്‍ എന്നിങ്ങനെ കുടുംബശ്രീയുടെ വളര്‍ച്ചയും വികാസവും പ്രാധാന്യവും വ്യക്തമാക്കുന്നതും ഭാവി വികസന കാഴ്ചപ്പാടുകള്‍ ഉള്‍ക്കൊള്ളുന്നതും ലളിതവും പ്രസക്തവുമാകണം സൃഷ്ടികള്‍.

കുടുംബശ്രീ അംഗങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കും മത്സരത്തിൽ പങ്കെടുക്കാം. അപേക്ഷകള്‍ ഏപ്രില്‍ 15 നകം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിര്‍മാര്‍ജന മിഷന്‍, ട്രിഡ ബില്‍ഡിങ്, മെഡിക്കല്‍ കോളജ് പിഓ, തിരുവനന്തപുരം 695 011 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. മെയ് 17ന് കുടുംബശ്രീ ദിനാഘോഷത്തോടനുബന്ധിച്ച് വിജയികള്‍ക്ക് ഫലകമുള്‍പ്പെടെയുള്ള സമ്മാനം വിതരണം ചെയ്യും.

കൂടുതൽ വിവരങ്ങൾക്ക് www.kudumbashree.org/logo സന്ദർശിക്കുക


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here