കേരള ലളിതകലാ അക്കാദമി ; സംസ്ഥാന ദൃശ്യകലാ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

0
155

കേരളാ ലളിതകലാ അക്കാദമിയുടെ, 2022 വർഷത്തിലെ ദൃശ്യകലാ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫോട്ടോഗ്രഫി, കാർട്ടൂൺ, പെയിന്റിങ്, ശില്പം, ന്യൂ മീഡിയ തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. അക്കാദമി ചെയർമാൻ മുരളി ചീരോത്ത്, സെക്രട്ടറി എൻ ബാലമുരളീകൃഷ്ണൻ എന്നിവർ നടത്തിയ പത്രസമ്മേളനത്തിലാണ് പുരസ്‌കാരത്തിന്റെ വിശദാംശങ്ങൾ പുറത്തുവിട്ടത്. വിവിധ വിഭാഗങ്ങളിലായി 27 പേരാണ് ഇത്തവണ അക്കാദമി പുരസ്‌കാരത്തിന് അർഹരായത്. മെയ് 29ന് ദർബാർ ഹാൾ മൈതാനത്ത് നടക്കുന്ന ചടങ്ങിൽ, മന്ത്രി സജി ചെറിയാൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. അതേദിവസം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ തിരഞ്ഞെടുത്ത കലാസൃഷ്‌ടികളുടെ പ്രദർശനവും അരങ്ങേറും.

അനു ജോൺ ഡേവിഡ് (ഫോട്ടോഗ്രഫി ), അമീൻ ഖലീൽ (ചിത്രം), കെ. എസ് പ്രകാശൻ (ഡ്രോയിങ്), കെ. ആർ ഷാൻ (ശില്പം), കെ. എസ് ശ്രീനാഥ് (ന്യൂ മീഡിയ), പി ബി ശ്രീജ (ചിത്രം), കെ. ഉണ്ണികൃഷ്ണൻ (കാർട്ടൂൺ) തുടങ്ങിയവരാണ് സംസ്കാരപുരസ്‌കാരത്തിന് അർഹരായത്. അൻപതിനായിരം രൂപയും ബഹുമതി പത്രവും മൊമെന്റോയും അടങ്ങുന്നതാണ് പുരസ്‌കാരം. ഇരുപത്തയ്യായിരം രൂപയും ബഹുമതി പത്രവും അടങ്ങുന്ന ‘ഓണറബിൾ മെൻഷൻ’ അവാർഡിന് എസ്. അമ്മു, ഹെൽന ജോസഫ്, മിബിൻ, മുഹമ്മദ്‌ യാസിർ, വി. ജെ റോബർട്ട്, ഡി. മനോജ്‌, കെ. ബി മധുസൂദനൻ, കെ. എം ശിവ എന്നിവർ അർഹരായി.

മറ്റ് പുരസ്‌കാരജേതാക്കൾ

വി. ശങ്കരമേനോൻ എൻഡോവ്മെന്റ് സ്വർണ്ണമെഡൽ : സാറാ ഹുസൈൻ

വിജയരാഘവൻ എൻഡോവ്മെന്റ് സ്വർണ്ണമെഡൽ : വിനോദ് കുമാർ കെ. എൻ

രാജൻ എം കൃഷ്ണൻ എൻഡോവ്മെന്റ് അവാർഡ് : വിവേക് ടി.സി

സ്പെഷ്യൽ ജൂറി അവാർഡ് :
അബ്ദുള്ള പി. എ, അനിൽ കുമാർ ദയാനന്ദ്, പ്രവീൺ പ്രസന്നൻ, സുധീഷ് കോട്ടേമ്പ്രം
കലാവിദ്യാർത്ഥികൾക്കുള്ള പ്രത്യേക പുരസ്‌കാരം :

അഭിജിത്ത് ഉദയൻ അഞ്ചലോ ലോയ്, ഹെലൻ പി. എസ്, കാവ്യ എസ്. നാഥ്‌, കിരൺ ഇ.വി. എസ്


ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here