കോപ്പ്

0
709
kopp-malavettuva-gothra-bhasha-Lijina kadumeni -kavitha- 1200


മലവേട്ടുവ ഗോത്രഭാഷാകവിത

ലിജിന കടുമേനി

മാങ്ങെ പുളിക്കറി ളക്കി കയ്ല് കൈമെ തട്ടിറ്റ് ച്വത് നോക്കിന്ത്‌ നാണിമുത്തെ
മൂത്തവക്ക് പുളികറി ഉതിര് തന്നെ
ളയ്വെ മീന്പീരെ അലന്തൻ
ഏന്റെ ളയ്വെ പാലടെ അലന്തൻ
ച്വവാതറിഞ്ച് മനറിഞ്ച് തായി ഊണ് പാങ്ങാക്കിന്ത്‌
തിന്ന ചപ്പിലെ മാട്ട്ണ മിന്നെ
നാക്ക്ണ്ടെ ച്വവാത് ആറ്ണ മിന്നെ
വക്കീലിണ വെരുത്തിന്ത്‌ വീതം വെക്കുവ
മൂത്തവ പറഞ്ച്ന്ത്‌ യാക്ക് റബ്റിണ്ടെ കോപ്പ് വേണു
ളയ്വ്ൻ പറഞ്ച്ന്ത്‌ യാക്ക് ഏലത്ത്ണ്ടെ കോപ്പ് വേണു
ഏന്റെ ളയിവെങ്ക് വയ്ക്ക് മിന്നത്ത കോപ്പ്
അപ്പ വക്കീലേമാ ചോയ്ക്ക്ണ്
അപ്പ താനവു തായിയും
യെന്റെ വേട്ടനോം കുട്ടിനോം ചാടിറ്റ് യാക്ക് കയ്യ മൂത്തവ പറഞ്ച്ന്ത്‌
യാക്ക് ആപ്പീസിത്ത പണി ചാടുവം കയ്യ ളയിവെൻ പറഞ്ച്ന്ത്‌
രണ്ട് മക്കളു ഒക്കപറഞ്ച്ന്ത്‌ ഏനില്ലി ളയിവെ ഏൻ നോക്കാവ അതില്ലി നാട്ട്നടപ്പു
ളയിവന്റെ കണ്ണ് ഉന്തിന്ത്‌
നാന
തായിരെ മനം കരയിണ്
നാന് പെറ്റത് ളയിവന ഒറ്റക്ക
വീതം കൈച് നാനെ വാക്കി

malavettuva-gothrabhasha-kavitha-lijina-kadumeni-subesh-padmanabhan
Illustration : Subesh Padmanabhan

പരിഭാഷ

ഭാഗപത്രം

മാമ്പഴ പുളിശ്ശേരി ഇളക്കി തവി കയ്യിൽ തട്ടിച്ച് രുചി നോക്കി നാണിയമ്മൂമ്മ
മൂത്തോക്ക് പുളി കൂട്ടാൻ ജീവന
രണ്ടാമൻ മീൻപീര കൊതിയൻ
മൂന്നാമൻ പാലട പ്രേമി
രുചിയറിഞ്ഞു മനമറിഞ്ഞു അമ്മ
ഊണ് കേമാക്കി
ഉണ്ട ചോറിനില മടക്കും മുന്നേ
നാവിലെ രുചി വറ്റും മുന്നേ
വക്കീലിനെ വരുത്തി വീതം വെപ്പിനായ്
മൂത്തോളൂ പറഞ്ഞു എനിക്ക റബ്ബറിൻ തോപ്പ് വേണം
രണ്ടാമൻ പറഞ്ഞു എനിക്ക് ഏലതോട്ടം വേണം
മൂന്നാമനോ റോഡിനോട് ചേർന്നുള്ള കണ്ണായ പറമ്പും
അപ്പൊ വക്കിൽ സാറിന്റെ ചോദ്യം അപ്പൊ തറവാടും അമ്മയും
ന്റെ കെട്ട്യോനേം കുട്ട്യോളേം ഇട്ടേച്ച് നിക്ക് പറ്റൂല മൂത്തോടെ വാദം
എനിക്ക് ഓഫീസിലെ ജോലി കളയാൻ പറ്റില്ല്യ രണ്ടാമന്റെ വക
രണ്ട് പേരും ഏറ്റു ചൊല്ലി ഏറ്റം ഇളയോൻ നോക്കട്ടെ അതാണ്‌ നാട്ട് നീതി
മൂന്നാമൻ കണ്ണ് തള്ളി ഞാനോ
അമ്മയുടെ മനം കലങ്ങി
ഞാൻ പെറ്റത് ഇളയോനെ മാത്രമോ
ഭാഗം വെയ്പ്പിൽ ഞാൻ മാത്രമോ ബാക്കി പത്രം.

ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in

ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.

LEAVE A REPLY

Please enter your comment!
Please enter your name here