മലവേട്ടുവ ഗോത്രഭാഷാകവിത
ലിജിന കടുമേനി
മാങ്ങെ പുളിക്കറി ളക്കി കയ്ല് കൈമെ തട്ടിറ്റ് ച്വത് നോക്കിന്ത് നാണിമുത്തെ
മൂത്തവക്ക് പുളികറി ഉതിര് തന്നെ
ളയ്വെ മീന്പീരെ അലന്തൻ
ഏന്റെ ളയ്വെ പാലടെ അലന്തൻ
ച്വവാതറിഞ്ച് മനറിഞ്ച് തായി ഊണ് പാങ്ങാക്കിന്ത്
തിന്ന ചപ്പിലെ മാട്ട്ണ മിന്നെ
നാക്ക്ണ്ടെ ച്വവാത് ആറ്ണ മിന്നെ
വക്കീലിണ വെരുത്തിന്ത് വീതം വെക്കുവ
മൂത്തവ പറഞ്ച്ന്ത് യാക്ക് റബ്റിണ്ടെ കോപ്പ് വേണു
ളയ്വ്ൻ പറഞ്ച്ന്ത് യാക്ക് ഏലത്ത്ണ്ടെ കോപ്പ് വേണു
ഏന്റെ ളയിവെങ്ക് വയ്ക്ക് മിന്നത്ത കോപ്പ്
അപ്പ വക്കീലേമാ ചോയ്ക്ക്ണ്
അപ്പ താനവു തായിയും
യെന്റെ വേട്ടനോം കുട്ടിനോം ചാടിറ്റ് യാക്ക് കയ്യ മൂത്തവ പറഞ്ച്ന്ത്
യാക്ക് ആപ്പീസിത്ത പണി ചാടുവം കയ്യ ളയിവെൻ പറഞ്ച്ന്ത്
രണ്ട് മക്കളു ഒക്കപറഞ്ച്ന്ത് ഏനില്ലി ളയിവെ ഏൻ നോക്കാവ അതില്ലി നാട്ട്നടപ്പു
ളയിവന്റെ കണ്ണ് ഉന്തിന്ത്
നാന
തായിരെ മനം കരയിണ്
നാന് പെറ്റത് ളയിവന ഒറ്റക്ക
വീതം കൈച് നാനെ വാക്കി
പരിഭാഷ
ഭാഗപത്രം
മാമ്പഴ പുളിശ്ശേരി ഇളക്കി തവി കയ്യിൽ തട്ടിച്ച് രുചി നോക്കി നാണിയമ്മൂമ്മ
മൂത്തോക്ക് പുളി കൂട്ടാൻ ജീവന
രണ്ടാമൻ മീൻപീര കൊതിയൻ
മൂന്നാമൻ പാലട പ്രേമി
രുചിയറിഞ്ഞു മനമറിഞ്ഞു അമ്മ
ഊണ് കേമാക്കി
ഉണ്ട ചോറിനില മടക്കും മുന്നേ
നാവിലെ രുചി വറ്റും മുന്നേ
വക്കീലിനെ വരുത്തി വീതം വെപ്പിനായ്
മൂത്തോളൂ പറഞ്ഞു എനിക്ക റബ്ബറിൻ തോപ്പ് വേണം
രണ്ടാമൻ പറഞ്ഞു എനിക്ക് ഏലതോട്ടം വേണം
മൂന്നാമനോ റോഡിനോട് ചേർന്നുള്ള കണ്ണായ പറമ്പും
അപ്പൊ വക്കിൽ സാറിന്റെ ചോദ്യം അപ്പൊ തറവാടും അമ്മയും
ന്റെ കെട്ട്യോനേം കുട്ട്യോളേം ഇട്ടേച്ച് നിക്ക് പറ്റൂല മൂത്തോടെ വാദം
എനിക്ക് ഓഫീസിലെ ജോലി കളയാൻ പറ്റില്ല്യ രണ്ടാമന്റെ വക
രണ്ട് പേരും ഏറ്റു ചൊല്ലി ഏറ്റം ഇളയോൻ നോക്കട്ടെ അതാണ് നാട്ട് നീതി
മൂന്നാമൻ കണ്ണ് തള്ളി ഞാനോ
അമ്മയുടെ മനം കലങ്ങി
ഞാൻ പെറ്റത് ഇളയോനെ മാത്രമോ
ഭാഗം വെയ്പ്പിൽ ഞാൻ മാത്രമോ ബാക്കി പത്രം.
…
ആത്മ ഓൺലൈൻ വാട്ട്സാപ്പിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ആത്മ ഓൺലൈനിലേക്ക് നിങ്ങൾക്കും സൃഷ്ടികൾ അയക്കാം: (ഫോട്ടോയും ഫോണ്‍ നമ്പറും സഹിതം)
Email : editor@athmaonline.in
ആത്മ ഓൺലൈനിൽ പ്രസിദ്ധീകരിക്കുന്ന രചനകളിലെ അഭിപ്രായങ്ങൾ രചയിതാക്കളുടേതാണ്. അവ പൂർണമായും ആത്മയുടെ അഭിപ്രായങ്ങൾ ആകണമെന്നില്ല.