ഷൗക്കത്ത്
ഈ നടത്തത്തിൽ സമരമുണ്ട്.
സഹനവും സമൂഹവുമുണ്ട്.
വിണ്ടുകീറിയ വിളനിലങ്ങളുടെ
ഉഷ്ണം തിളക്കുന്ന നിലവിളികളുണ്ട്.
നിസ്സഹായരായ മനുഷ്യരുടെ
നെഞ്ചിൽ വേവുന്ന അരിമണിയുണ്ട്.
തിളച്ചുമറിയുന്ന മൺകലത്തിലെ
വീർപ്പുമുട്ടുന്ന ജലകുമിളകളുണ്ട്.
അടുപ്പിലെരിയാനാവാതെ
പുകയായ് പുളഞ്ഞ് കിടുകിടുക്കുന്ന
കറുത്തു മെലിഞ്ഞ വിറകുകൊള്ളിയുണ്ട്.
ഒട്ടിയ വയറും നനവറ്റ കണ്ണുകളും
ആവേശമായി കൂടെയുണ്ട്.
അവർക്ക് നായകൻ പട്ടിണിയാണ്.
അവരോ വെറും വിശപ്പാണ്.
ദാഹിച്ചു വരണ്ട അധരങ്ങളെ
ഒരു ശക്തിയ്ക്കും തടയാനാവില്ല.
ജലംതേടി അതലഞ്ഞുകൊണ്ടേയിരിക്കും.
ചുക്കിച്ചുളിഞ്ഞ ഈ തൊലിപ്പുറം
കാലമേ, നിനക്കു മാപ്പു നല്കില്ല.
ഇവരെ കാണാത്ത കണ്ണുകൾ
തിമിരം ബാധിച്ച അന്ധതയാണ്.
ഒന്നും എവിടെയും അവസാനിക്കുന്നില്ല.
തുടർച്ച മാത്രം. തുടർച്ചകൾ മാത്രം.
ജീവന് പ്രതീക്ഷയിൽ നിന്ന് ഒഴിയാനാവില്ല.
മുന്നോട്ടു നടന്നേ മതിയാവൂ.
അത് പരിണാമശാസ്ത്രം.
കർഷകരുടെ കാര്യത്തിൽ നമ്മുടെ രാഷ്ട്രീയ കക്ഷികൾക്ക് താല്പര്യമില്ലാ ‘നമ്മുടെ സംസ്ഥാനത്തിൽ നീര ഉല്പാപാദനത്തിന് നല്ല സാധ്യതകളുണ്ടായിട്ടും ഭരണ പ്രതിപക്ഷ കക്ഷികൾ യാതൊരു താല്പര്യവും കാണാക്കുന്നാല്ല തമിഴ്നാട്ടിൽ നിന്ന് കേരളത്തില്ലേക്ക് ഇറക്കുമതി ചെയ്യുകയാണ് നീര” ….. കർഷകന്റെ കൈപ്പടത്തിന്റെ ഫോട്ടോ കണ്ടാൽത്തന്നെ മനസ്സലിഞ്ഞു പോകും. ഷൗക്കത്തേ, ഹൃദയ ത്തെ അലിയിക്കുന്നവരികൾക്ക് നന്ദി ഇനിയും എഴുതണം.വി.രാജൻ 944795070
ഒത്തിരി സന്തോഷം. സ്നേഹം.