ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയുന്ന ‘ഞാന്‍ മേരികുട്ടി’യുടെ ഫസ്റ്റ് ലുക്ക് ടീസര്‍ പുറത്തിറങ്ങി. കറുത്ത സാരീ അണിഞ്ഞ് സ്‌ത്രൈണത പ്രകടിപ്പിക്കുന്ന ഭാവവുമായാണ് ജയസൂര്യ ടീസറില്‍ പ്രത്യക്ഷപെടുന്നത്. ടീസറിനു മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുക്കൊണ്ട് ആരാധകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ജയസൂര്യ. മലയാളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ് ജയസൂര്യയും സംവിധായകന്‍ രഞ്ജിത് ശങ്കറും.